in

ആറുമാസം മുമ്പ് രോഗമുക്തരായ രണ്ടു ചൈനക്കാർക്ക് വീണ്ടും കോവിഡ്

Covid-19

ചൈനയിൽ കോവിഡ്-19 ബാധിച്ച് ആറുമാസം മുമ്പ് സുഖം പ്രാപിച്ച ഒരാൾക്കടക്കം രണ്ടുപേർക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ഒരു തവണ വന്നവരിൽ വീണ്ടും രോഗം വരുന്നതോ, ദീർഘകാലത്തിനുശേഷം വൈറസിൻ്റെ സാന്നിധ്യം വീണ്ടും പ്രത്യക്ഷപ്പെടുന്നതോ ആയ ഈ സാഹചര്യം നിരവധി ആശങ്കകളാണ് ഉയർത്തുന്നത്.Covid-19

മധ്യ ചൈനീസ് പ്രവിശ്യയായ ഹുബെയിലാണ് 68 വയസ്സുള്ള ഒരു സ്ത്രീക്ക് വീണ്ടും രോഗബാധ സ്ഥീരീകരിച്ചത്.  ഡിസംബറിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ അവർക്ക് രോഗം ബാധിച്ചിരുന്നു. പിന്നീട് രോഗമുക്തയായി.  ആറുമാസത്തിനുശേഷമാണ് രണ്ടാമതും വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗം ബാധിച്ച് വിദേശത്ത് നിന്ന് ഏപ്രിലിൽ ഷാങ്ഹായിൽ മടങ്ങിയെത്തിയ മറ്റൊരാൾക്കും ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ രണ്ടാം വരവിൽ അദ്ദേഹത്തിന്  രോഗലക്ഷണങ്ങളൊന്നും ഇല്ല. രണ്ടു രോഗികളുടെയും സമ്പർക്ക പട്ടികയിൽ ഉള്ളവരെ മുഴുവൻ പരിശോധിച്ചെങ്കിലും ആർക്കും രോഗബാധയില്ല. എന്നാൽ ഇരുവരുമായും അടുത്ത സമ്പർക്കം പുലർത്തിയ ആളുകളോടെല്ലാം ക്വാറൻ്റൈനിൽ കഴിയാൻ നിർദേശം നല്കിയിട്ടുണ്ട്.  

വൈറസ് ബാധയിൽ നിന്ന് മുക്തരായെന്ന് കരുതപ്പെട്ടവരിൽ 
വൈറസ് റീ ആക്റ്റിവേഷൻ(വൈറസ് വീണ്ടും സജീവമാകൽ) സംഭവിക്കുന്നതിനുള്ള ഉദാഹരണങ്ങളാണ് ഈ രണ്ട് കേസുകളും. ലോകമെമ്പാടും 20 ദശലക്ഷത്തിലധികം പേർക്കാണ് ഇതേവരെ രോഗം ബാധിച്ചത്. 7,48,000 പേർ മരണമടഞ്ഞു. സുഖം പ്രാപിച്ചവരിൽ വീണ്ടും രോഗബാധ സ്ഥിരീകരിക്കുന്നത് വളരെ അപൂർവമാണ്. ചില രോഗികളിൽ  എന്തുകൊണ്ടാണ് ദീർഘകാലം ലക്ഷണങ്ങൾ കാണപ്പെടുന്നത്, കോവിഡിനെ സംബന്ധിച്ച് കൈവരിച്ചതെന്ന് കരുതപ്പെടുന്ന രോഗ പ്രതിരോധശേഷി ക്ഷണികമാണോ, ശാശ്വതമായ പ്രതിരോധശേഷി കൈവരിക്കൽ അസാധ്യമാണോ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇത് ഉയർത്തുന്നത്. 

രോഗബാധിതനായ വ്യക്തിയിൽ വൈറസിനെതിരെ പോരാടാൻ‌ ശേഷിയുള്ള ആന്റിബോഡികളുടെ തോത് ഏതാനും മാസങ്ങൾ‌ക്കുശേഷം കുറയുന്നതായാണ് ചില പഠനങ്ങൾ കാണിക്കുന്നത്.ഇത് ഒരുപക്ഷേ, ഒരു രണ്ടാം ആക്രമണത്തിന് രോഗിയെ ഇരയാക്കിയേക്കാം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും തെളിവുകൾ ഉണ്ടായിരുന്നില്ല.

ആന്റിബോഡികൾ ഇല്ലാതായതിന് ശേഷവും  കോശങ്ങളിൽ പ്രതിരോധശേഷി നിലനിൽക്കാനുള്ള സാധ്യതയെപ്പറ്റി ചില വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. രോഗമുക്തിക്കു ശേഷം  മാസങ്ങൾക്കുശേഷവും രോഗികളിൽ കാണുന്ന വൈറസ്, ചത്ത വൈറസ് കണങ്ങളുടെ അവശിഷ്ടങ്ങൾ ആകാമെന്ന് ദക്ഷിണ കൊറിയൻ ഗവേഷകർ അഭിപ്രായപ്പെടുന്നു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

mukesh ambani

മൂന്നു മക്കളെയും ഉൾപ്പെടുത്തി ‘ഫാമിലി കൗൺസിൽ’ രൂപീകരിക്കാനൊരുങ്ങി മുകേഷ് അംബാനി

sarah joseph

സാറാ ജോസഫിൻ്റെ ‘ബുധിനി’ ബിരുദ ബിരുദാനന്തര വിദ്യാർഥികളുടെ പാഠപുസ്തകമാവണമെന്ന് മുതിർന്ന എഴുത്തുകാരൻ എൻ പ്രഭാകരൻ