Movie prime

അഞ്ചു ദിവസത്തിനുള്ളിൽ 79 പേർക്ക് രോഗബാധ; ബീജിങ്ങ് കടുത്ത ആശങ്കയിൽ

Covid-19 കോവിഡ്-19 രോഗികളുടെ എണ്ണം അഞ്ചു ദിവസത്തിനുള്ളിൽ 79 ആയി ഉയർന്നതോടെ ചൈനയിൽ വീണ്ടും ആശങ്ക പടർന്നു. ഞായറാഴ്ച മാത്രം 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 പേരും ബീജിങ്ങിൽ നിന്നുള്ളവരാണ്. 3 പേർ അതിർത്തി പ്രവിശ്യയായ ഹെബെയിൽ നിന്നുള്ളവരും. Covid-19 55 ദിവസത്തെ തുടർച്ചയായ ഇടവേളയ്ക്കുശേഷം ജൂൺ 11 മുതലാണ് ചൈനയിൽ പുതിയതായി രോഗബാധ റിപ്പോർട്ടു ചെയ്തു തുടങ്ങിയത്. ഇതേവരെ നിലനിന്ന ആശ്വാസം അതോടെ ആശങ്കകൾക്ക് വഴിമാറി. ഒരു രണ്ടാം തരംഗ ഭീതിയിലാണ് ചൈനീസ് ജനത. More
 
അഞ്ചു ദിവസത്തിനുള്ളിൽ 79 പേർക്ക് രോഗബാധ; ബീജിങ്ങ് കടുത്ത ആശങ്കയിൽ

Covid-19

കോവിഡ്-19 രോഗികളുടെ എണ്ണം അഞ്ചു ദിവസത്തിനുള്ളിൽ 79 ആയി ഉയർന്നതോടെ ചൈനയിൽ വീണ്ടും ആശങ്ക പടർന്നു. ഞായറാഴ്ച മാത്രം 36 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 36 പേരും ബീജിങ്ങിൽ നിന്നുള്ളവരാണ്. 3 പേർ അതിർത്തി പ്രവിശ്യയായ ഹെബെയിൽ നിന്നുള്ളവരും.

Covid-19

55 ദിവസത്തെ തുടർച്ചയായ ഇടവേളയ്ക്കുശേഷം ജൂൺ 11 മുതലാണ് ചൈനയിൽ പുതിയതായി രോഗബാധ റിപ്പോർട്ടു ചെയ്തു തുടങ്ങിയത്. ഇതേവരെ നിലനിന്ന ആശ്വാസം അതോടെ ആശങ്കകൾക്ക് വഴിമാറി. ഒരു രണ്ടാം തരംഗ ഭീതിയിലാണ് ചൈനീസ് ജനത.

Covid-19

പുതിയതായി രോഗം ബാധിച്ചവരിൽ മിക്കവരും ബീജിങ്ങിലെ ഏറ്റവും വലിയ മൊത്ത വിതരണ ചന്തയായ ഷിൻഫാഡിയുമായി ബന്ധപെട്ടവരാണെന്ന് നാഷണൽ ഹെൽത്ത് സൊസൈറ്റിയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു. ചന്തയിലെ കച്ചവടക്കാരോ അവിടെ സാധനങ്ങൾ വാങ്ങാനെത്തിയവരോ ആണ് പുതിയതായി രോഗം ബാധിച്ചവർ. പച്ചക്കറികളും ഇറച്ചിയും സമുദ്രോത്പന്നങ്ങളുമെല്ലാം വില്ക്കുന്ന ബീജിങ്ങിലെ ഏറ്റവും വലിയ വിപണിയാണ് ഫെൻ്റാഗി ജില്ലയിലെ ഷിൻഫാഡി.

പുതിയ രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലാ ഭരണ മേധാവിയെ പുറത്താക്കിയെന്നും പ്രാദേശിക ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ കൈക്കൊണ്ടെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ഫെൻ്റാഗി ജില്ലാ ഡെപ്യൂട്ടി മേധാവി ഷു യു ക്വിന്നിനെ തൽസ്ഥാനത്തുനിന്ന് നീക്കം ചെയ്തു.

ബീജിങ്ങിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയ നാഷണൽ ഹെൽത്ത് സൊസൈറ്റി അമ്പതിനായിരത്തോളം വരുന്ന, വിപണിക്കു സമീപം താമസിക്കുന്ന പ്രദേശവാസികളെ മുഴുവനായി കോവിഡ്- 19 പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചു. ഷിൻഫാഡി മാർക്കറ്റ് അടച്ചുപൂട്ടി. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി നല്കിയിട്ടുണ്ട്.