Movie prime

മെയ് മാസത്തോടെ രാജ്യത്ത് 64 ലക്ഷം പേർക്കെങ്കിലും കോവിഡ് ബാധിച്ചിരിക്കാമെന്ന് ഐസിഎംആർ പഠനം

Covid-19 മെയ് മാസത്തോടെ ഇന്ത്യയിൽ 6.4 ദശലക്ഷം കോവിഡ് കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിരിക്കാമെന്ന് ഐസിഎംആർ നടത്തിയ ആദ്യ ദേശീയ സീറോ സർവേ. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച സർവേ ഫലം രാജ്യത്തെ 0.73 ശതമാനം പ്രായമായവരും കോവിഡ്-19 ബാധിതരാണെന്ന് സൂചിപ്പിക്കുന്നു.Covid-19 മെയ് 11 മുതൽ ജൂൺ 4 വരെയാണ് സർവേ നടന്നത്. 21 സംസ്ഥാനങ്ങളിലായി 28,000 ആളുകളിൽ നിന്നെടുത്ത രക്തസാമ്പിളുകളാണ് പരിശോധിച്ചത്. 18-നും 45-നും ഇടയിൽ പ്രായമുള്ളവരിലാണ് (43.3 ശതമാനം) പോസിറ്റിവിറ്റി നിരക്ക് More
 
മെയ് മാസത്തോടെ രാജ്യത്ത് 64 ലക്ഷം പേർക്കെങ്കിലും കോവിഡ് ബാധിച്ചിരിക്കാമെന്ന്  ഐസിഎംആർ പഠനം

Covid-19

മെയ് മാസത്തോടെ ഇന്ത്യയിൽ 6.4 ദശലക്ഷം കോവിഡ് കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിരിക്കാമെന്ന് ഐസിഎംആർ നടത്തിയ ആദ്യ ദേശീയ സീറോ സർവേ. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച സർവേ ഫലം രാജ്യത്തെ 0.73 ശതമാനം പ്രായമായവരും കോവിഡ്-19 ബാധിതരാണെന്ന് സൂചിപ്പിക്കുന്നു.Covid-19

മെയ് 11 മുതൽ ജൂൺ 4 വരെയാണ് സർവേ നടന്നത്. 21 സംസ്ഥാനങ്ങളിലായി 28,000 ആളുകളിൽ നിന്നെടുത്ത രക്തസാമ്പിളുകളാണ് പരിശോധിച്ചത്. 18-നും 45-നും ഇടയിൽ പ്രായമുള്ളവരിലാണ് (43.3 ശതമാനം) പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്ന് കണ്ടത്. 46-നും 60-നും ഇടയിൽ പ്രായമുള്ളവരിൽ ഇത് 39.5 ശതമാനവും 60 വയസ്സിനു മുകളിലുള്ളവരിൽ 17.2 ശതമാനവുമാണ്.

മെയ് തുടക്കത്തിൽ രാജ്യത്ത് 64,68,388 പേർക്ക് അണുബാധ കണക്കാക്കിയിരുന്നതായി റിപ്പോർട്ടിലുണ്ട്.

മെയ് മാസത്തിൽ ഓരോ വൈറസ് ബാധ സ്ഥിരീകരിക്കുമ്പോഴും 82 മുതൽ 130 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോയിരിക്കാമെന്ന് പഠനഫലം ചൂണ്ടിക്കാട്ടുന്നു. പ്രായപൂർത്തിയായവരിൽ ഒരു ശതമാനത്തിൽ താഴെയുള്ളവരിൽ മാത്രമാണ് അന്ന് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്. ജനസംഖ്യയിൽ ഭൂരിപക്ഷവും പകർച്ചവ്യാധിക്ക് വിധേയരാകുന്നുവെന്നാണ് ഇതിനർഥം. മെയ്, ജൂൺ മാസങ്ങളിൽ ഗ്രാമീണ ഇന്ത്യയിൽ മിക്ക ഇടങ്ങളിലേക്കും അണുബാധ വ്യാപിച്ചതായി സർവേ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി വ്യാപനം അതിരൂക്ഷമായ നിലയിലാണ്. നഗരപ്രദേശങ്ങളിൽ നിന്ന് രാജ്യത്തെ ചെറിയ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും രോഗം വ്യാപിക്കുന്ന സ്ഥിതി ആശങ്കാജനകമാണ്. ഉത്തർപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂരിപക്ഷം ജനങ്ങളും താമസിക്കുന്നത് ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലുമാണ്. കോവിഡ് കണ്ടെത്തിയവരുടെ എണ്ണം പൂജ്യമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ പോലും ആളുകൾക്ക് രോഗം ബാധിച്ചിരുന്നതായി സർവേ കണ്ടെത്തി.

പരിശോധന കുറവായതും ടെസ്റ്റിംഗ് ലാബുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളുടെ അപര്യാപ്തയുമാണ് റിപ്പോർട്ട് ചെയ്യപ്പെടാതെ പോയതിന് കാരണങ്ങളായി പറയപ്പെടുന്നത്. ഇത്തരം പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും പരിശോധന വർധിപ്പിക്കണമെന്നും സർവേ ആവശ്യപ്പെടുന്നു. സീറോ പോസിറ്റിവിറ്റി ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തിയത് ഗ്രാമീണ മേഖലയിലാണ്(69.4 ശതമാനം.) നഗരപ്രദേശത്തെ ചേരികളിൽ ഇത് 15.9 ശതമാനവും ചേരികളല്ലാത്ത ഇടങ്ങളിൽ 14.6 ശതമാനവുമാണ്.

ഗ്രാമീണ മേഖലയിലാണ് സർവേ കൂടുതലായി നടത്തിയത്. സർവേയിൽ പങ്കെടുത്ത ക്ലസ്റ്ററുകളിൽ നാലിലൊന്ന് (25.9 ശതമാനം) മാത്രമാണ് നഗരപ്രദേശങ്ങളിൽ നിന്നുള്ളത്. രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും പരിശോധന, പോസിറ്റീവ് ആയവരെ ഐസൊലേറ്റ് ചെയ്യൽ, ഉയർന്ന അപകടസാധ്യതയുള്ള കോൺടാക്റ്റുകൾ കണ്ടെത്തൽ ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ തുടർന്നും നടപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.