Movie prime

24 മണിക്കൂറിനുള്ളിൽ 57,000 രോഗികൾ, പുതിയ റെക്കോർഡിട്ട് രാജ്യം

Covid-19 കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,118 പേർക്ക് പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചതോടെ, കോവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യം റെക്കോർഡ് വർധന രേഖപ്പെടുത്തി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 16,95,988 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 764 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ, വൈറസ് ബാധ മൂലമുണ്ടായ ആകെ മരണങ്ങൾ 36,511 ആയി ഉയർന്നു. Covid-19 15 ലക്ഷം എന്ന സംഖ്യ മറികടന്ന് മൂന്ന് ദിവസം കൊണ്ടാണ്, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 16 More
 
24 മണിക്കൂറിനുള്ളിൽ 57,000 രോഗികൾ, പുതിയ റെക്കോർഡിട്ട് രാജ്യം

Covid-19

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 57,118 പേർക്ക് പുതിയതായി രോഗ ബാധ സ്ഥിരീകരിച്ചതോടെ, കോവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യം റെക്കോർഡ് വർധന രേഖപ്പെടുത്തി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 16,95,988 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 764 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ, വൈറസ് ബാധ മൂലമുണ്ടായ ആകെ മരണങ്ങൾ 36,511 ആയി ഉയർന്നു. Covid-19

15 ലക്ഷം എന്ന സംഖ്യ മറികടന്ന് മൂന്ന് ദിവസം കൊണ്ടാണ്, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷത്തിലേക്ക് എത്തിയത്. 10.94 ലക്ഷത്തിലധികം രോഗികൾ സുഖം പ്രാപിച്ചിട്ടുണ്ട്. രോഗമുക്തി നിരക്ക് 64.52 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 1,93,58,659 സാമ്പിളുകളാണ് പരീക്ഷിച്ചത്. പോസിറ്റിവിറ്റി നിരക്ക് 8.57 ശതമാനമാണ്.

183 ദിവസം കൊണ്ടാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 16 ലക്ഷത്തിലേക്ക് എത്തിയത്. ജനുവരി 30-ന് കേരളത്തിലാണ് രാജ്യത്തെ ആദ്യത്തെ കോവിഡ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. അതിനു ശേഷം 110 ദിവസത്തിനുള്ളിൽ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നിരുന്നു. രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണത്തിൽ 60 ശതമാനത്തിലധികവും മൊത്തം മരണത്തിന്റെ 50 ശതമാനവും ജൂലൈ മാസത്തിലാണ് രേഖപ്പെടുത്തിയത്.

കൊറോണ വൈറസ് പകർച്ചവ്യാധിയുടെ കാര്യത്തിൽ ഇന്ത്യയ്ക്ക്,സാമൂഹ്യ പ്രതിരോധശേഷിയെ (ഹെർഡ് ഇമ്യൂണിറ്റി) ആശ്രയിക്കാനാവില്ല എന്നാണ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. നമ്മുടെ രാജ്യത്തിൻ്റെ വിസ്തൃതിയും ജനസംഖ്യാ ശാസ്ത്രവും അതാണ് പഠിപ്പിക്കുന്നത്. വൈറസിനെ പൂർണമായും കീഴ്പ്പെടുത്താൻ ഒരു വാക്സിനെത്തന്നെ ആശ്രയിക്കേണ്ടിവരും.

രാജ്യത്തെ വൈറസ് വർധന നിരക്ക് (റേറ്റ് ഓഫ് ഇൻക്രീസ്) 3.6 ശതമാനമാണ്. ഇത് യുഎസിലെ 1.6 ശതമാനത്തിൻ്റെ ഇരട്ടിയാണ്. ബ്രസീലിലെ 2.3 ശതമാനത്തേക്കാൾ വളരെ ഉയർന്നതുമാണ്. രോഗബാധിതർ ഏറ്റവും അധികമുളള രാജ്യങ്ങളിൽ ഒന്നും രണ്ടും സ്ഥാനത്താണ് അമേരിക്കയും ബ്രസീലും.

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,320 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. 265 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 4,22,118 ആണ്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ 2,45,859 രോഗികളാണ് ഉള്ളത്.

ഡൽഹിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയ ആന്ധ്രാപ്രദേശിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 30,000 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,40,933 രോഗബാധയും 1,349 മരണങ്ങളുമാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

ഡൽഹിയിൽ 1,195 പേർക്കു കൂടി പുതിയതായി രോഗബാധ സ്ഥിരീകരിച്ചതോടെ തലസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 1.35 ലക്ഷം കവിഞ്ഞു. മരണസംഖ്യ 3,963 ആണ്.

കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിലെ ഒരു മത്സ്യ-മാംസ ചന്തയിലാണ് ലോകത്ത് ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പിന്നീട് ലോകമാസകലം പടർന്നു പിടിച്ച വൈറസ് 1 കോടി 73 ലക്ഷം പേർക്കാണ് രോഗം സമ്മാനിച്ചത്. 6,75,000 പേരാണ് ഇതുവരെ മരണമടഞ്ഞത്.