Movie prime

കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്ന് ഇന്ത്യ

21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 9,152 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 796 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 1,985 പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയാണ് മുന്നിൽ. ഡൽഹി(1,154), തമിഴ്നാട്(1,075), രാജസ്ഥാൻ(772), മധ്യപ്രദേശ്(564), ഗുജറാത്ത്(516), തെലങ്കാന(504) എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ നില്ക്കുന്നത്. രാജ്യത്താകെ 308 മരണങ്ങളാണ് ഇതേവരെ റിപ്പോർട്ട് ചെയ്തത്. 856 പേർ രോഗമുക്തരായി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി More
 
കോവിഡ് ബാധിതരുടെ എണ്ണം ഒമ്പതിനായിരം കടന്ന് ഇന്ത്യ

21 ദിവസത്തെ ലോക്ക് ഡൗൺ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 9,152 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 796 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

1,985 പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയാണ് മുന്നിൽ. ഡൽഹി(1,154), തമിഴ്നാട്(1,075), രാജസ്ഥാൻ(772), മധ്യപ്രദേശ്(564), ഗുജറാത്ത്(516), തെലങ്കാന(504) എന്നീ സംസ്ഥാനങ്ങളാണ് മുന്നിൽ നില്ക്കുന്നത്. രാജ്യത്താകെ 308 മരണങ്ങളാണ് ഇതേവരെ റിപ്പോർട്ട് ചെയ്തത്. 856 പേർ രോഗമുക്തരായി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ സി എം ആർ ) കണക്കനുസരിച്ച് രാജ്യത്ത് ഇന്നലെ വരെ 1,95,748 ടെസ്റ്റുകൾ നടത്തി. കഴിഞ്ഞ അഞ്ചു ദിവസങ്ങളായി പ്രതിദിനം ശരാശരി 15,747 ടെസ്റ്റുകൾ നടന്നുവരുന്നു. ശരാശരി 584 പുതിയ പോസിറ്റീവ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പുതിയ കണക്ക്

ആന്ധ്രാപ്രദേശ് (427), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ(4), അരുണാചൽ പ്രദേശ്(1), അസം(29), ബിഹാർ(64), ചണ്ഡീഗഡ്(21),
ഛത്തിസ്ഖഡ്(31), ഡൽഹി(1154), ഗോവ(7), ഗുജറാത്ത്(516), ഹരിയാന(185), ഹിമാചൽ പ്രദേശ്(32), ജമ്മു & കാശ്മിർ(245), ജാർഖണ്ഡ് (19), കർണാടക(232), കേരളം(376), ലഡാക്ക്(15), മധ്യപ്രദേശ്(564), മഹാരാഷ്ട്ര(1985), മണിപ്പൂർ(2), മിസോറാം(1), ഒഡിഷ(54), പുതുച്ചേരി(7), പഞ്ചാബ് (151), രാജസ്ഥാൻ(772), തമിഴ്നാട്(1075), തെലങ്കാന(504), ത്രിപുര(2) ,ഉത്തരാഖണ്ഡ്(35), ഉത്തർപ്രദേശ്(483), വെസ്റ്റ് ബംഗാൾ (152).

ലോകമാകെ 18.4 ലക്ഷം പേർക്കാണ് രോഗം ബാധിച്ചത്. 1.14 ലക്ഷം പേർ മരണമടഞ്ഞു. 5.56 ലക്ഷം പേർ രോഗ ബാധിതരായ അമേരിക്കയാണ് ഏറ്റവും മുന്നിൽ. സ്പെയിൻ(1.66 ലക്ഷം), ഇറ്റലി(1.56 ലക്ഷം), ഫ്രാൻസ്(1.33 ലക്ഷം), ജർമനി(1.27 ലക്ഷം) എന്നീ രാജ്യങ്ങളാണ് വൈറസ് ബാധയിൽ മുന്നിൽ നിൽക്കുന്നത്.

അമേരിക്കയിൽ മരണപ്പെട്ടവരുടെ എണ്ണം 22,000 കടന്നു. ഇറ്റലി(19,899), സ്പെയിൻ( 17,209), ഫ്രാൻസ്(14,393), യു കെ(10,612) എന്നീ രാജ്യങ്ങളിലാണ് ഏറ്റവുമധികം മരണം റിപ്പോർട്ട് ചെയ്തത്.