Movie prime

രണ്ടാഴ്ച പ്രായമെത്തിയ ഭ്രൂണത്തിനും കോവിഡ്-19 വരാൻ സാധ്യതയുണ്ടെന്ന് പഠനം

embryo ഗർഭാവസ്ഥയുടെ രണ്ടാം ആഴ്ച മുതൽ ഭ്രൂണങ്ങൾ കോവിഡ്-19 ന് ഇരയാകാമെന്ന് പഠനം. അമേരിക്കയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെയും ശാസ്ത്രജ്ഞരാണ് സുപ്രധാനമായ ഈ കണ്ടെത്തലിന് പിന്നിൽ. സാർസ്-കോവ്-2 വൈറസ് ബാധിക്കുന്നതിൽ പങ്കു വഹിക്കുന്നതായി കരുതുന്ന കോശങ്ങളിലെ ജീനുകൾ രണ്ടാം ആഴ്ചയിൽ തന്നെ ഭ്രൂണങ്ങളിൽ സജീവമാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.ഓപ്പൺ ബയോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. embryo രണ്ടാം ആഴ്ചയിൽ തന്നെ ഭ്രൂണങ്ങൾക്ക് കോവിഡ്-19 സാധ്യതയുണ്ട് എന്നത് വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. ഗർഭിണികൾക്ക് അസുഖം വന്നാൽ More
 
രണ്ടാഴ്ച പ്രായമെത്തിയ  ഭ്രൂണത്തിനും കോവിഡ്-19 വരാൻ സാധ്യതയുണ്ടെന്ന് പഠനം

embryo

ഗർഭാവസ്ഥയുടെ രണ്ടാം ആഴ്ച മുതൽ ഭ്രൂണങ്ങൾ കോവിഡ്-19 ന് ഇരയാകാമെന്ന് പഠനം.

അമേരിക്കയിലെ കേംബ്രിഡ്ജ് സർവകലാശാലയിലെയും കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെയും ശാസ്ത്രജ്ഞരാണ് സുപ്രധാനമായ ഈ കണ്ടെത്തലിന് പിന്നിൽ. സാർസ്-കോവ്-2 വൈറസ് ബാധിക്കുന്നതിൽ പങ്കു വഹിക്കുന്നതായി കരുതുന്ന കോശങ്ങളിലെ ജീനുകൾ രണ്ടാം ആഴ്ചയിൽ തന്നെ ഭ്രൂണങ്ങളിൽ സജീവമാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്.ഓപ്പൺ ബയോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. embryo

രണ്ടാം ആഴ്ചയിൽ തന്നെ ഭ്രൂണങ്ങൾക്ക് കോവിഡ്-19 സാധ്യതയുണ്ട് എന്നത് വളരെ ഗൗരവത്തോടെയാണ് കാണേണ്ടത്. ഗർഭിണികൾക്ക് അസുഖം വന്നാൽ അത് വിജയകരമായ ഗർഭധാരണത്തിനുള്ള സാധ്യതകളെ ബാധിക്കും.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ മാത്രമാണ് കോവിഡ്-19 ഉണ്ടാക്കുന്നതെന്നായിരുന്നു തുടക്കത്തിൽ കരുതിയിരുന്നത്. എന്നാൽ രോഗത്തിന് കാരണമാകുന്ന സാർസ്-കോവ്-2 വൈറസ് മറ്റ് പല അവയവങ്ങളെയും ബാധിക്കുന്നതായാണ് പുതിയ പഠനങ്ങൾ പറയുന്നത്.

പ്രായക്കൂടുതലും അമിതവണ്ണവും ഗർഭാവസ്ഥയിലെ സങ്കീർണതകൾ വർധിപ്പിക്കുന്ന ഘടകങ്ങളാണെങ്കിലും ഭ്രൂണത്തിൻ്റെ ആരോഗ്യത്തെ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇനിയും ഉത്തരങ്ങൾ കണ്ടെത്തേണ്ടതായി ഗവേഷകർ പറയുന്നു.

വൈറസിന്റെ ഉപരിതലത്തിൽ വലിയ ”സ്പൈക്ക് ” പ്രോട്ടീനുകളുണ്ട്. ശരീരത്തിലെ കോശങ്ങളുടെ ഉപരിതലത്തിൽ കാണപ്പെടുന്ന പ്രോട്ടീൻ സ്വീകാരി ആയ എസിഇ 2 വുമായി സ്പൈക്ക് പ്രോട്ടീനുകൾ ബന്ധപ്പെട്ടിരിക്കുന്നു. സ്‌പൈക്ക് പ്രോട്ടീനും എസിഇ 2 വും പിളർന്ന്, വൈറസിലെ ജനിതക വസ്തുക്കൾ ആതിഥേയ കോശങ്ങളിൽ പ്രവേശിക്കും. പിന്നീടത് പല മടങ്ങായി പെരുകുകയും വ്യാപിക്കുകയും ചെയ്യും.

ഗർഭത്തിൻ്റെ രണ്ടാം ആഴ്ചയിൽ തന്നെ മനുഷ്യ ഭ്രൂണത്തിന് കോവിഡ്-19 വരാൻ സാധ്യതയുണ്ടെന്ന് പഠനഫലങ്ങൾ തെളിയിക്കുന്നതായി കേംബ്രിഡ്ജ്, കാൽടെക് സർവകലാശാലകളിലെ ഗവേഷകയായ പ്രൊഫസർ മഗ്ദലീന സെർനിക്ക ഗോയറ്റ്സ് പറഞ്ഞു. ഗവേഷണം പുരോഗമിക്കുകയാണ്.

അപകടസാധ്യത കുറേക്കൂടി വ്യക്തതയോടെ മനസിലാക്കാൻ സ്റ്റെം സെൽ മോഡലുകൾ ഉപയോഗിച്ചും മനുഷ്യേതര പ്രൈമേറ്റുകളിലും കൂടുതൽ ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു.