in

കോവിഡ്-19 കോൾ സെന്റർ ശക്തമാക്കി

മൂന്നു നമ്പറുകൾ കൂടി ചേർത്ത് ഇപ്പോൾ 6 ഹെല്‍പ് ലൈന്‍ നമ്പരുകള്‍
0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255

സംസ്ഥാനത്തെ കോവിഡ്-19 കോള്‍ സെന്റര്‍ ശക്തിപ്പെടുത്തി. കൊറോണ സ്ഥിരീകരിച്ചതിനെത്തുടർന്ന് നൂറുകണക്കിനാളുകളാണ് കോൾസെൻ്ററിലേയ്ക്ക് വിളിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് മൂന്നു നമ്പറുകൾ കൂടെ ചേർത്ത് ഇപ്പോൾ 6 ഹെല്‍പ് ലൈന്‍ നമ്പരുകള്‍ സജ്ജമാക്കിയിരിക്കുന്നു. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 21 പേരാണ് കോള്‍സെന്ററില്‍ 24 മണിക്കൂറും ഷിഫ്റ്റടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നത്. കൃത്യവും ആധികാരികവുമായ വിവരങ്ങൾ അറിയാൻ കോൾ സെൻ്ററുമായി ബന്ധപ്പെടുക. വ്യാജവാർത്തകൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാതിരിക്കുക.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സന്നദ്ധതയോടെ മുന്നോട്ടു വരൂ, നിങ്ങളെ കേരളത്തിനാവശ്യമുണ്ട് 

ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കൊറോണ