Movie prime

ഡിസ്ചാർജിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് ഗുരുതരമായി രോഗം ബാധിച്ചവരിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

തീരുമാനം ദുരന്തത്തെ ക്ഷണിച്ചു വരുത്തുന്നതെന്ന് എയിംസ് റസിഡണ്ട് ഡോക്ടേഴ്സ് അസോസിയേഷൻ കോവിഡ്-19 ടെസ്റ്റുകളെ സംബന്ധിച്ച് പുതുക്കിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച എല്ലാവരിലും പതിനാലാം ദിവസവും ഇരുപത്തിയൊന്നാം ദിവസവും ടെസ്റ്റുകൾ നടത്തണമെന്നും നെഗറ്റീവായതിനു ശേഷം മാത്രമേ രോഗികൾക്ക് ഡിസ്ചാർജ് അനുവദിക്കാവൂ എന്നുമാണ് ഇതുവരെ നിലവിലുണ്ടായിരുന്ന മാർഗരേഖ പറയുന്നത്. എന്നാൽ നേരിയ തോതിൽ രോഗം ബാധിച്ചവരിലും മിതമായ രീതിയിൽ രോഗം ബാധിച്ചവരിലും ഡിസ്ചാർജിനു മുമ്പായി നടത്തേണ്ട നിർബന്ധിത ടെസ്റ്റ് ഒഴിവാക്കാനാണ് പുതുക്കിയ മാർഗനിർദേശ രേഖ പറയുന്നത്. More
 
ഡിസ്ചാർജിനു മുമ്പുള്ള കോവിഡ് ടെസ്റ്റ് ഗുരുതരമായി രോഗം ബാധിച്ചവരിൽ മാത്രമായി പരിമിതപ്പെടുത്തണമെന്ന നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

തീരുമാനം ദുരന്തത്തെ ക്ഷണിച്ചു വരുത്തുന്നതെന്ന് എയിംസ് റസിഡണ്ട് ഡോക്ടേഴ്സ് അസോസിയേഷൻ

കോവിഡ്-19 ടെസ്റ്റുകളെ സംബന്ധിച്ച് പുതുക്കിയ മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗം സ്ഥിരീകരിച്ച എല്ലാവരിലും പതിനാലാം ദിവസവും ഇരുപത്തിയൊന്നാം ദിവസവും ടെസ്റ്റുകൾ നടത്തണമെന്നും നെഗറ്റീവായതിനു ശേഷം മാത്രമേ രോഗികൾക്ക് ഡിസ്ചാർജ് അനുവദിക്കാവൂ എന്നുമാണ് ഇതുവരെ നിലവിലുണ്ടായിരുന്ന മാർഗരേഖ പറയുന്നത്.

എന്നാൽ നേരിയ തോതിൽ രോഗം ബാധിച്ചവരിലും മിതമായ രീതിയിൽ രോഗം ബാധിച്ചവരിലും ഡിസ്ചാർജിനു മുമ്പായി നടത്തേണ്ട നിർബന്ധിത ടെസ്റ്റ് ഒഴിവാക്കാനാണ് പുതുക്കിയ മാർഗനിർദേശ രേഖ പറയുന്നത്.
ഇതുപ്രകാരം രോഗം ഗുരുതരമായി ബാധിച്ചവരിൽ മാത്രം ഡിസ്ചാർജിന് മുമ്പുള്ള ടെസ്റ്റ് പരിമിതപ്പെടുത്തണം.

തീരുമാനത്തെ വിമർശിച്ച് എയിംസ് റസിഡണ്ട് ഡോക്ടേഴ്സ് അസോസിയേഷൻ രംഗത്തെത്തി. തീരുമാനം അപകടകരമാണെന്നും വലിയ ദുരന്തത്തെ ക്ഷണിച്ചു വരുത്തുന്നതാണെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ശ്രീനിവാസ് രാജ്കുമാർ മുന്നറിയിപ്പ് നല്കി. പുതിയ മാർഗനിർദേശങ്ങൾ അപകടകരമാണ്. അത് സമൂഹ വ്യാപനത്തിലേക്ക് നയിക്കും. ആവശ്യത്തിനുള്ള ടെസ്റ്റിങ്ങ് കിറ്റുകൾ സംഭരിക്കാതെ കഴിഞ്ഞ 40 ദിവസത്തിലേറെ സർക്കാർ എന്തു ചെയ്യുകയായിരുന്നെന്ന് അദ്ദേഹം ചോദിച്ചു. കോവിഡ് മൂലം രണ്ടു ലക്ഷമോ അതിലേറെയോ മരണങ്ങൾ രാജ്യത്തുണ്ടാകും എന്ന കണക്കുകൾ യാഥാർഥ്യമാക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പുതുക്കിയ മാർഗരേഖ പ്രകാരവും രോഗികളെ മൂന്നു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് – നേരിയ തോതിൽ രോഗം ബാധിച്ചവർ, മിതമായ തോതിൽ രോഗം ബാധിച്ചവർ, ഗുരുതരമായി രോഗം ബാധിച്ചവർ.

നേരിയ തോതിൽ രോഗം ബാധിച്ചവരിലും രോഗലക്ഷണങ്ങൾ കാണിക്കാത്തവരിലും സാധാരണ നിലയിലുള്ള ഊഷ്മാവ് പരിശോധന, പൾസ് റീഡിങ്ങ് എന്നിവ കൃത്യമായ ഇടവേളകളിൽ വേണം. പത്തു ദിവസത്തിനു ശേഷം മൂന്നു ദിവസം തുടർച്ചയായി പനിയുടെ ലക്ഷണങ്ങൾ ഇല്ലെങ്കിൽ പതിനാലാം ദിവസം ഡിസ്ചാർജ് ചെയ്യാം. എന്നാൽ വീട്ടിൽ പോയി ഒരാഴ്ചകൂടി ഐസൊലേഷനിൽ കഴിയണം.

മിതമായ അളവിൽ രോഗം ബാധിച്ചവരിൽ പനി പരിശോധനയും ഓക്സിൻ സഹായവും തുടരണം. പത്തു ദിവസത്തിനു ശേഷം മൂന്നു ദിവസം തുടർച്ചയായി പനിയുടെ ലക്ഷണങ്ങളോ, ശ്വാസതടസമോ മറ്റ് പ്രയാസങ്ങളോ ഇല്ലെങ്കിൽ പതിനാലാം ദിവസം ഡിസ്ചാർജ് ചെയ്യാം. വീട്ടിൽ പോയി ഒരാഴ്ചകൂടി ഐസൊലേഷനിൽ കഴിഞ്ഞാൽ മതി.