Movie prime

കോവിഡ്-19 വുഹാനിലെ ലാബിൽ വികസിപ്പിച്ചതെന്ന് ചൈനീസ്‌ വൈറോളജിസ്റ്റ്

Covid-19 കോവിഡ് 19 വുഹാനിലെ ലാബിൽ നിന്ന് വികസിപ്പിച്ചതെന്നും, തെളിവുകൾ നൽകാമെന്നും ചൈനീസ് വൈറോളജിസ്റ്റ്.Covid-19 ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലി-മെങ് യാൻ ആണ് ഒളിയിടത്തിൽ നിന്ന് ഒരു പരിപാടിയിൽ പങ്കെടുക്കവേ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകൾ താൻ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും അവർ പറഞ്ഞു. നോവൽ കൊറോണ വൈറസ് ചൈനീസ് സർക്കാറിന്റെ കീഴിലുള്ള ലാബിൽ വികസിപ്പിച്ചതാണെന്ന ഗുരുതര ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ ലി-മെങ് യാനാണ് രംഗത്ത് വന്നിരിക്കുന്നത്. ആരോപണം തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ തന്റെ പക്കലുണ്ടെന്നും More
 
കോവിഡ്-19 വുഹാനിലെ ലാബിൽ വികസിപ്പിച്ചതെന്ന് ചൈനീസ്‌ വൈറോളജിസ്റ്റ്

Covid-19

കോവിഡ് 19 വുഹാനിലെ ലാബിൽ നിന്ന് വികസിപ്പിച്ചതെന്നും, തെളിവുകൾ നൽകാമെന്നും ചൈനീസ് വൈറോളജിസ്റ്റ്.Covid-19

ചൈനീസ് വൈറോളജിസ്റ്റ് ആയ ഡോ. ലി-മെങ് യാൻ ആണ് ഒളിയിടത്തിൽ നിന്ന് ഒരു പരിപാടിയിൽ പങ്കെടുക്കവേ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ തെളിവുകൾ താൻ ഉടൻ പ്രസിദ്ധപ്പെടുത്തുമെന്നും അവർ പറഞ്ഞു.

നോവൽ കൊറോണ വൈറസ് ചൈനീസ് സർക്കാറിന്റെ കീഴിലുള്ള ലാബിൽ വികസിപ്പിച്ചതാണെന്ന ഗുരുതര ആരോപണവുമായി ചൈനീസ് വൈറോളജിസ്റ്റ് ഡോ ലി-മെങ് യാനാണ് രംഗത്ത് വന്നിരിക്കുന്നത്. ആരോപണം തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അവർ അവകാശപ്പെടുന്നു.

കോവിഡ് -19 വൈറസിനെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ചൈനയെ വളരെയധികം വിമർശിച്ച ഇവർ, കഴിഞ്ഞ ഡിസംബർ മുതൽ സാർസ് പോലെ ഒരു വൈറസ് ചൈനയിൽ പടരുന്നതിനെ പറ്റി പഠനം നടത്തിയിരുന്നു. മാത്രമല്ല പൊതുസമൂഹത്തിനു മുന്നിൽ കോവിഡ് വൈറസ് നെ പറ്റി സമ്മതിക്കുന്നതിനു മുൻപ് തന്നെ സർക്കാരിന് ഇതിനെ പറ്റി അറിയാമായിരുന്നുവെന്നും അവർ പറഞ്ഞു. ഇവരിപ്പോൾ സുരക്ഷ കാരണത്താൽ അമേരിക്കയുടെ സംരക്ഷണത്തിലാണ്.

ഈ കഴിഞ്ഞ സെപ്റ്റംബർ 11-നാണ് ലൂസ് വുമൻ എന്ന ബ്രിട്ടീഷ് ടോക്ക് ഷോയിലാണ് അവര്‍ നിരീക്ഷങ്ങൾ പങ്കുവച്ചത്.

ലി മെങ് ചൈനയിൽ ന്യൂമോണിയയെപറ്റി ഡിസംബറിലും ജനുവരി തുടക്കത്തിലും, അതുപോലെ ജനുവരി പകുതിയിലുമായി രണ്ട് പരീക്ഷണങ്ങൾ നടത്തുകയും അതിന്റെ നിരീക്ഷണങ്ങൾ W.H.O കൺസൾടന്റ് കൂടിയായ തന്റെ സൂപ്പർവൈസർക്ക് കൈമാറിയപ്പോൾ ഇതൊന്നും പുറത്ത് പറയരുതെന്നും, പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണി പെടുത്തിയെന്നും പറയുന്നു.

ഇതിനൊന്നും ആരും പ്രതികരിച്ചില്ലായെന്നും ജനങ്ങൾ സർക്കാരിനെ ഭയക്കുന്നതായും, സർക്കാരും, ലോകാരോഗ്യ സംഘടനയും ചേർന്ന് ഉടനെ ജനങ്ങളെ സുരക്ഷിതരാക്കാൻ വേണ്ട നടപടിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

ചൈനയിൽ നിന്ന് ലോകത്തിലെ പലയിടങ്ങളിലേക്ക് കയറ്റുമതികളും യാത്രകളും നടുക്കുന്നത് വഴി വലിയവിപത്തുണ്ടാകും എന്ന തിരിച്ചറിവാണ് ഭീഷണികൾ നിലനിൽക്കുമ്പോൾ തന്നെ ഇതൊക്കെ ലോകത്തിനോട് വിളിച്ചു പറഞ്ഞതെന്നും അവർ പറഞ്ഞു

കഴിഞ്ഞ ജനുവരി 17 ന് അമേരിക്കയിൽ ഉള്ള ചൈനീസ് യൂ ട്യൂബർ നെ സമീപിച്ചിരുന്നു.’The Expose’ എന്ന ചൈനീസ് ചാനൽ വഴി ചൈനീസ് സർക്കാർ കോവിഡ് 19 മറച്ചു വക്കുന്നുവെന്നും, മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് വൈറസ് കഴിയുന്ന സാര്‍സ്കോവ്-2 എന്ന ഹൈ മ്യൂട്ടന്റ് വൈറസ് ഉടൻ പൊട്ടിപുറപ്പെടുമെന്നും ജനങ്ങളെ അറിയിച്ചിരുന്നു.

പ്രകൃതിയിൽ നിന്നുണ്ടായ വൈറസ് അല്ല ഇത്. മറിച്ച് ചൈനീസ് സേനയുടെ നേതൃത്വത്തിൽ വികസിപ്പിച്ചതാണെന്നും, CC45, ZXC41 എന്നീ വൈറസുകൾ അവരുടെ പക്കലുണ്ടെന്നും ഇവർ പറയുന്നു.

ഇതിനെ കുറിച്ചുള്ള രേഖകൾ ഏതൊരാൾക്കും മനസ്സിലാകുന്ന തരത്തിൽ ഉടൻ പുറത്തുവിടുമെന്നും അവർ അറിയിച്ചു.