Movie prime

കോവിഡ് കാലത്ത് ഇന്ത്യൻ മധ്യവർഗ ജനസംഖ്യയിൽ 32 ദശലക്ഷത്തിൻ്റെ കുറവ് വന്നതായി പ്യൂ റിപ്പോർട്ട്

മധ്യവർഗത്തിൻ്റെ എണ്ണത്തിൽ വലിയ താഴ്ചയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണത്തിൽ കുത്തനെയുള്ള ഉയർച്ചയുമാണ് രേഖപ്പെടുത്തിയത് കോവിഡ് പ്രതിസന്ധി സമ്പദ് വ്യവസ്ഥയിൽ കനത്ത ആഘാതങ്ങൾ സൃഷ്ടിച്ച 2020-ൽ ഇന്ത്യയിലെ മധ്യവർഗക്കാരുടെ എണ്ണത്തിൽ 32 ദശലക്ഷത്തിൻ്റെ കുറവ് രേഖപ്പെടുത്തിയതായി പ്യൂ റിപ്പോർട്ട്. 75 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ പോയതായും റിപ്പോർട്ട് പറയുന്നു. മധ്യവർഗ ജനസംഖ്യയിൽ കുറവ് വരുന്നത് സാമ്പത്തിക വളർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും പ്യൂ റിസർച്ച് സെന്റർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് പ്രതിസന്ധി മൂലം രാജ്യം കടുത്ത സാമ്പത്തിക More
 
കോവിഡ് കാലത്ത് ഇന്ത്യൻ മധ്യവർഗ ജനസംഖ്യയിൽ 32 ദശലക്ഷത്തിൻ്റെ കുറവ് വന്നതായി പ്യൂ റിപ്പോർട്ട്

മധ്യവർഗത്തിൻ്റെ എണ്ണത്തിൽ വലിയ താഴ്ചയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണത്തിൽ കുത്തനെയുള്ള ഉയർച്ചയുമാണ് രേഖപ്പെടുത്തിയത്

കോവിഡ് പ്രതിസന്ധി സമ്പദ് വ്യവസ്ഥയിൽ കനത്ത ആഘാതങ്ങൾ സൃഷ്ടിച്ച 2020-ൽ ഇന്ത്യയിലെ മധ്യവർഗക്കാരുടെ എണ്ണത്തിൽ 32 ദശലക്ഷത്തിൻ്റെ കുറവ് രേഖപ്പെടുത്തിയതായി പ്യൂ റിപ്പോർട്ട്. 75 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ പോയതായും റിപ്പോർട്ട് പറയുന്നു. മധ്യവർഗ ജനസംഖ്യയിൽ കുറവ് വരുന്നത് സാമ്പത്തിക വളർച്ചയിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നും
പ്യൂ റിസർച്ച് സെന്റർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് പ്രതിസന്ധി മൂലം രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുകയാണ്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുടെ വളർച്ചാ നിരക്കുകളെ ഇത് കാര്യമായി സ്വാധീനിക്കും.

സാമ്പത്തിക മേഖലയിൽ ആഗോള അംഗീകാരമുള്ള ഗവേഷണ സ്ഥാപനമാണ് പ്യൂ റിസർച്ച് സെൻ്റർ. വാഷിംഗ്ടൺ ഡി സി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്യൂ ഒരു അമേരിക്കൻ തിങ്ക് ടാങ്കാണ്. ലോകത്തെ ബാധിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ, പൊതുജനാഭിപ്രായം, ജനസംഖ്യാ പ്രവണതകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് സ്ഥാപനം വിശകലനത്തിന് വിധേയമാക്കുന്നത്. പൊതുജനാഭിപ്രായം, ജനസംഖ്യാശാസ്‌ത്ര ഗവേഷണം, മാധ്യമ ഉള്ളടക്ക വിശകലനം, അനുഭവേദ്യ സാമൂഹിക ശാസ്ത്ര ഗവേഷണങ്ങൾ എന്നിവയും സംഘടന നടത്തുന്നുണ്ട്. പ്യൂ ചാരിറ്റബിൾ ട്രസ്റ്റുകളുടെ അനുബന്ധമായാണ് ഗവേഷണ സ്ഥാപനം പ്രവർത്തിക്കുന്നത്.

കോവിഡ് കാലത്ത് ഇന്ത്യൻ മധ്യവർഗ ജനസംഖ്യയിൽ 32 ദശലക്ഷത്തിൻ്റെ കുറവ് വന്നതായി പ്യൂ റിപ്പോർട്ട്

ലോകബാങ്ക് പുറത്തുവിട്ട ഡാറ്റ വിശകലനം ചെയ്താണ് പ്യൂ റിസർച്ച് സെൻ്റർ അതിൻ്റെ റിപ്പോർട്ട് തയ്യാറാക്കിയത്. ഇന്ത്യയെ അപേക്ഷിച്ച് ചൈന വളരെ മെച്ചപ്പെട്ട നിലയിലാണ്. മധ്യവർഗക്കാരുടെ എണ്ണത്തിൽ ചൈനയിൽ രേഖപ്പെടുത്തിയത് 10 ദശലക്ഷത്തിൻ്റെ കുറവ് മാത്രമാണ്. ചൈനയിലെ ദാരിദ്ര്യനിലവാരം കോവിഡ് പ്രതിസന്ധി ബാധിച്ച 2020-ലും കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്.

ഇന്ത്യയിൽ കോവിഡ് കാലത്ത് മധ്യവർഗത്തിൻ്റെ എണ്ണത്തിൽ വലിയ താഴ്ചയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണത്തിൽ കുത്തനെയുള്ള ഉയർച്ചയുമാണ് രേഖപ്പെടുത്തിയത്. ആഗോള ജനസംഖ്യയുടെ മൂന്നിലൊന്നിൽ കൂടുതൽ പേരും ഇന്ത്യയിലും ചൈനയിലും ആയതിനാൽ ഈ രണ്ട് രാജ്യങ്ങളിലെയും കോവിഡ് പ്രതിസന്ധിയും വീണ്ടെടുക്കലും ആഗോള വരുമാന വിതരണത്തിൽ സാരമായ മാറ്റങ്ങൾക്ക് ഇടയാക്കും.

പകർച്ചവ്യാധി വ്യാപനം മൂലം ഇന്ത്യയിൽ വൻതോതിലുള്ള തൊഴിൽ നഷ്ടം സംഭവിച്ചു. 40 വർഷത്തിനിടയിലെ ഏറ്റവും വലിയ മാന്ദ്യത്തിലേക്കാണ് രാജ്യം കൂപ്പുകുത്തിയത്. അതേസമയം സങ്കോചം തടയാൻ ചൈനയ്ക്ക് കഴിഞ്ഞു. ജനുവരിയിൽ അന്താരാഷ്ട്ര നാണയ നിധി പുറത്തിറക്കിയ ലോക സാമ്പത്തിക അവലോകനത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2021 സാമ്പത്തിക വർഷത്തിൽ 8 ശതമാനം ചുരുങ്ങുമെന്ന് കണക്കാക്കിയിരുന്നു. ചൈനയുടെ സമ്പദ്‌വ്യവസ്ഥ 2020-ൽ 2.3 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണത്തിൽ കുറവ് വരുത്താനുള്ള ശ്രമങ്ങൾക്ക് കോവിഡ് പ്രതിസന്ധി വലിയ തിരിച്ചടിയായി. രാജ്യത്തെ ഉപഭോഗത്തെ നിർണയിക്കുന്നത് മധ്യവർഗക്കാരാണ്. അവരുടെ എണ്ണത്തിൽ വരുന്ന കാര്യമായ കുറവ് ഇന്ത്യയുടെ വളർച്ചാ പാതയിൽ ഇടത്തരം സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോവിഡ് കാലത്ത് ഇന്ത്യൻ മധ്യവർഗ ജനസംഖ്യയിൽ 32 ദശലക്ഷത്തിൻ്റെ കുറവ് വന്നതായി പ്യൂ റിപ്പോർട്ട്

കോവിഡിന് മുമ്പുള്ള കണക്കുകൂട്ടലുകൾ പ്രകാരം 2020-ൽ രാജ്യത്തെ 99 ദശലക്ഷം ആളുകൾ മധ്യവർഗ നിരയിലേക്ക് ഉയരുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇത് 66 ദശലക്ഷമായി ചുരുങ്ങുന്ന കാഴ്ചയാണ് കോവിഡ് കാലത്ത് കണ്ടത്. മധ്യവർഗക്കാരുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം, ദാരിദ്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം 134 ദശലക്ഷ ത്തിലെത്തിയതായി കണക്കുകൾ കാണിക്കുന്നു. ഇത് മാന്ദ്യത്തിന് മുമ്പ് പ്രതീക്ഷിച്ച 59 ദശലക്ഷത്തിന്റെ ഇരട്ടിയിലേറെയാണ്. ദാരിദ്ര്യനിരക്ക് 2020-ൽ 9.7 ശതമാനം ഉയർന്നു. 2020 ജനുവരിയിലെ പ്രവചനത്തേക്കാൾ 4.3 ശതമാനം ഉയർന്ന വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ജനസംഖ്യയെ അഞ്ച് വിഭാഗങ്ങളായി വേർതിരിച്ചാണ് വിശകലനങ്ങൾ നടത്തിയിരിക്കുന്നത്. ദരിദ്രർ, കുറഞ്ഞ വരുമാനക്കാർ, ഇടത്തരം വരുമാനക്കാർ, ഉയർന്ന ഇടത്തരം വരുമാനക്കാർ, ഉയർന്ന വരുമാനക്കാർ എന്നിങ്ങനെയാണ് വിഭജനം. ദിവസേന 2 ഡോളറോ അതിൽ കുറവോ മാത്രം ചെലവാക്കാൻ ശേഷിയുള്ളവരാണ് ദരിദ്രർ. 2 ഡോളറിനും 10 ഡോളറിനും ഇടയിൽ ചെലവാക്കാൻ ശേഷിയുള്ളവരാണ് കുറഞ്ഞ വരുമാനക്കാർ. ഇടത്തരം വരുമാനക്കാർ 10 ഡോളറിനും 20 ഡോളറിനും ഇടയിൽ ചെലവാക്കുന്നവരാണ്. ഉയർന്ന ഇടത്തരം വരുമാനക്കാരുടെ പ്രതിദിന ചെലവാക്കൽ ശേഷി 20-50 ഡോളറാണ്. 50 ഡോളറിൽ കൂടുതൽ ചെലവാക്കാൻ കഴിവുള്ളവരാണ് ഉയർന്ന വരുമാനക്കാർ.

ഇന്നലെ ഐക്യരാഷ്ട്രസഭയുടെ വ്യാപാര-വികസന കോൺഫറൻസ് (യുഎൻ‌സി‌ടി‌ഡി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം മൊത്ത ആഭ്യന്തര ഉത്പാദനവുമായി(ജിഡിപി) താരതമ്യപ്പെടുത്തുമ്പോൾ കോവിഡ് കാലത്ത് ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്നത് വികസ്വര രാജ്യങ്ങളാണ്. ദാരിദ്ര്യത്തിന്റെ തോത് വളരെ ഉയർന്ന, തൊഴിൽ സേനയുടെ വലിയൊരു ഭാഗവും അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യങ്ങളിൽ സാമ്പത്തിക രംഗത്തെ ചെറിയൊരു തിരിച്ചടി പോലും വിനാശകരമായിരിക്കുമെന്ന് യു എൻ ‌സി‌ ടി‌ ഡി റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.ലോകബാങ്കിൻ്റെ കണക്കുകൾ പ്രകാരം ആഗോള തലത്തിൽ 25 കോടിയിലേറെ ആളുകളാണ് കോവിഡ് മൂലം ദാരിദ്ര്യത്തിലേക്ക് പിന്തള്ളപ്പെടുന്നത്.