Movie prime

കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹമാണെന്ന് ട്രമ്പ്

Covid തനിക്ക് കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം ആണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്. “ദിസ് വാസ് എ ബ്ലെസ്സിങ്ങ് ഇൻ ഡിസ്ഗൈസ് “(ഉർവശീശാപം ഉപകാരമായി) എന്നാണ് ട്രമ്പിൻ്റെ വാക്കുകൾ. കോവിഡ് വന്നതുകൊണ്ടാണ് പരീക്ഷണ ചികിത്സ നടത്താൻ ഇടയായത്. അത് സൗജന്യമായി മുഴുവൻ അമേരിക്കക്കാർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. വൈറ്റ് ഹൗസിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ ട്രമ്പ് പറഞ്ഞു. Covid വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ രണ്ട് ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ട്രമ്പ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയത്. വൈറസ് ബാധിതനായ More
 
കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹമാണെന്ന് ട്രമ്പ്

Covid
തനിക്ക് കോവിഡ് ബാധിച്ചത് ദൈവാനുഗ്രഹം ആണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്‌. “ദിസ് വാസ് എ ബ്ലെസ്സിങ്ങ് ഇൻ ഡിസ്ഗൈസ് “(ഉർവശീശാപം ഉപകാരമായി) എന്നാണ് ട്രമ്പിൻ്റെ വാക്കുകൾ. കോവിഡ് വന്നതുകൊണ്ടാണ് പരീക്ഷണ ചികിത്സ നടത്താൻ ഇടയായത്. അത് സൗജന്യമായി മുഴുവൻ അമേരിക്കക്കാർക്കും ലഭ്യമാക്കുകയാണ് ലക്ഷ്യം. വൈറ്റ് ഹൗസിൽ നിന്നുള്ള വീഡിയോ സന്ദേശത്തിൽ ട്രമ്പ്‌ പറഞ്ഞു. Covid

വാൾട്ടർ റീഡ് സൈനിക ആശുപത്രിയിൽ രണ്ട് ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ട്രമ്പ്‌ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയത്. വൈറസ് ബാധിതനായ തനിക്ക് സുഖം തോന്നുന്നതായി പറയുന്ന ട്രമ്പ്, കോവിഡ് പരിശോധന ഫലം ഇപ്പോഴും പോസിറ്റീവാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുന്നില്ല. നവംബർ 3-ന് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സജീവമാകാനുള്ള താത്പര്യമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.

റിജനറോൺ ഫാർമസ്യൂട്ടിക്കൽസിൻ്റെ മരുന്ന് പരീക്ഷിച്ചതുവഴി തനിക്ക് അതിൻ്റെ കാര്യക്ഷമതയെപ്പറ്റി നേരിട്ടറിയാൻ കഴിഞ്ഞതായി വീഡിയോയിൽ ട്രമ്പ് അവകാശപ്പെടുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ലോകത്ത് ഏറ്റവുമധികം വിമർശനങ്ങൾ നേരിടേണ്ടി വന്ന ഭരണാധികാരിയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്. മറ്റൊരാൾ ബ്രസീൽ പ്രസിഡൻ്റ് ജെയ്ർ
ബൊൾസനാരോ ആണ്. വൈറ്റ് ഹൗസ് ജീവനക്കാർ മാസ്ക് ധരിക്കുന്നതിനെ ട്രമ്പ് നിരുത്സാഹപ്പെടുത്തിയിരുന്നു. സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ അനാവശ്യമാണെന്ന നിലപാടുകാരനാണ് ട്രമ്പ്. അമേരിക്കൻ ആരോഗ്യ വിഭാഗം മേധാവി ആൻ്റണി ഫൗസി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ ട്രമ്പിനെ വിമർശിച്ചിരുന്നു.

വീഡിയോ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ, പ്രസിഡൻ്റ് ഓവൽ ഓഫീസിൽ തിരിച്ചെത്തിയതായും സാമ്പത്തിക പുനരുജ്ജീവന പാക്കേജിനെപ്പറ്റിയും ഡൽറ്റ ചുഴലിക്കാറ്റിനെ കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചതായും വൈറ്റ് ഹൗസിൻ്റെ പത്രക്കുറിപ്പ് പുറത്തിറങ്ങി. വൈറ്റ് ഹൗസിൻ്റെ ഇടനാഴികളിലൂടെയുള്ള കടന്നുവരവ് മറ്റുള്ളവർക്ക് വൈറസ് പകരാൻ ഇടയാക്കും എന്നതിനാൽ അതൊഴിവാക്കി റോസ് ഗാർഡനിലൂടെയാണ് അദ്ദേഹം ഓവൽ ഓഫീസിൽ എത്തിയതെന്നാണ് വിശദീകരണം.