Movie prime

ഒന്നാം തലമുറ കോവിഡ് വാക്സിൻ അപൂർണമാവാൻ സാധ്യതയുണ്ടെന്ന് യു കെ ടാസ്ക് ഫോഴ്സ്

Covid vaccine കോവിഡ് വാക്സിൻ്റെ ഒന്നാം തലമുറ അപൂർണമാകാൻ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി യു കെ ടാസ്ക് ഫോഴ്സ്. ആദ്യ തലമുറയിലെ കോവിഡ്-19 വാക്സിനുകൾ അപൂർണമാകാൻ സാധ്യതയുണ്ടെന്നും അവ എല്ലാവരിലും ഒരേപോലെ ഫലപ്രദമായി പ്രവർത്തിക്കാൻ സാധ്യതയില്ലെന്നും പറയുന്നത് യു കെ വാക്സിൻ ടാസ്ക് ഫോഴ്സ് ചെയർ പേഴ്സൺ കേറ്റ് ബിംഗ്ഹാം ആണ്. വാക്സിൻ എപ്പോൾ ലഭിക്കുമെന്ന് അറിയില്ലെന്നും അലംഭാവവും അമിതമായ ശുഭാപ്തിവിശ്വാസവും നല്ലതല്ലെന്നും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബിംഗ്ഹാം പറയുന്നു. “ആദ്യ More
 
ഒന്നാം തലമുറ കോവിഡ് വാക്സിൻ അപൂർണമാവാൻ സാധ്യതയുണ്ടെന്ന് യു കെ ടാസ്ക് ഫോഴ്സ്

Covid vaccine

കോവിഡ് വാക്സിൻ്റെ ഒന്നാം തലമുറ അപൂർണമാകാൻ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി യു കെ ടാസ്ക് ഫോഴ്സ്. ആദ്യ തലമുറയിലെ കോവിഡ്-19 വാക്സിനുകൾ
അപൂർണമാകാൻ സാധ്യതയുണ്ടെന്നും അവ എല്ലാവരിലും ഒരേപോലെ ഫലപ്രദമായി പ്രവർത്തിക്കാൻ സാധ്യതയില്ലെന്നും പറയുന്നത് യു കെ വാക്സിൻ ടാസ്ക് ഫോഴ്സ് ചെയർ പേഴ്സൺ കേറ്റ് ബിംഗ്ഹാം ആണ്.

വാക്സിൻ എപ്പോൾ ലഭിക്കുമെന്ന് അറിയില്ലെന്നും അലംഭാവവും അമിതമായ ശുഭാപ്തിവിശ്വാസവും നല്ലതല്ലെന്നും ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നും ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ബിംഗ്ഹാം പറയുന്നു.

“ആദ്യ തലമുറ വാക്സിനുകൾ അപൂർണമാകാൻ സാധ്യതയുണ്ട്, അവ അണുബാധ തടയണമെന്നില്ല. രോഗലക്ഷണങ്ങൾ കുറച്ചേക്കാം. എന്നാൽ, എപ്പോഴും എല്ലാവർക്കുമായി ദീർഘകാലത്തേക്ക് അവ പ്രവർത്തിക്കില്ല. നാം കരുതിയിരിക്കണം,” ലേഖനത്തിൽ പറയുന്നു.

65 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ രോഗപ്രതിരോധശേഷി നൽകുന്ന വാക്സിനുകളിലാണ്
ടാസ്ക് ഫോഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറഞ്ഞ ബിംഗ്ഹാം ഒന്നാം തലമുറ വാക്സിനുകളിൽ പലതും ഒരുപക്ഷേ, എല്ലാം തന്നെ പരാജയപ്പെട്ടേക്കാം എന്ന മുന്നറിയിപ്പാണ് നൽകുന്നത്.

വാക്സിനുകൾക്കായുള്ള ആഗോള ഉത്പാദന ശേഷിയെക്കുറിച്ചും ലാൻസെറ്റ് ലേഖനത്തിൽ അവർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കോടിക്കണക്കിന് ഡോസുകൾ നിർമിക്കാൻ ഇപ്പോഴത്തെ ശേഷി
അപര്യാപ്തമാണെന്നും ഉത്പാദനശേഷിയിൽ
ബ്രിട്ടനിലും പോരായ്മകൾ ഉണ്ടെന്നും അവർ പറയുന്നു.

ലണ്ടനിലെ ഇംപീരിയൽ കോളെജിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, കൊറോണ വൈറസിനെതിരായ ആന്റിബോഡികൾ ബ്രിട്ടീഷ് ജനതയിൽ അതിവേഗം കുറയുന്നതായി കണ്ടെത്തിയിരുന്നു. അണുബാധയെ തുടർന്നുളള പ്രതിരോധശേഷി ദീർഘകാലം നിലനിൽക്കില്ലെന്നാണ് പഠനം വെളിപ്പെടുത്തിയത്. ഒരു രണ്ടാം തരംഗത്തിനുള്ള സാധ്യതയും ഇത് തള്ളിക്കളയുന്നില്ല.വൈറസിന്റെ രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ മാരകമാകുമെന്ന കണക്കുകൂട്ടലിലാണ് ബ്രിട്ടീഷ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ടെലിഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്തു.