Movie prime

കോവിഡ് വാക്സിൻ: ഓരോ കേന്ദ്രത്തിലും പ്രതിദിനം 100 പേർക്ക് മാത്രം

covid vaccine പ്രതിദിനം ആയിരക്കണക്കിന് ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന പതിവ് വാക്സിനേഷൻ രീതികളിൽ നിന്ന് വ്യത്യസ്തമായി കോവിഡ്-19 വാക്സിനേഷന് വേണ്ടി സർക്കാർ തയ്യാറാക്കുന്ന പദ്ധതി സൂചിപ്പിക്കുന്നത് ഓരോ കേന്ദ്രത്തിലും ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ വാക്സിൻ നൽകാൻ കഴിയൂ എന്നാണ്. covid vaccine ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാൻഡിങ്ങ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യറിൻ്റെ (എസ്ഒപി) അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വാക്സിനേഷൻ പദ്ധതിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ്. വാക്സിനേഷന് വേണ്ടിയുള്ള ഡെഡികേറ്റഡ് ഹോസ്പിറ്റലുകൾ(സമർപിത ആശുപത്രികൾ) മുതൽ, ‘വാക്സിനേഷൻ More
 
കോവിഡ് വാക്സിൻ: ഓരോ കേന്ദ്രത്തിലും പ്രതിദിനം 100 പേർക്ക് മാത്രം

covid vaccine
പ്രതിദിനം ആയിരക്കണക്കിന് ആളുകൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന പതിവ് വാക്സിനേഷൻ രീതികളിൽ നിന്ന് വ്യത്യസ്തമായി കോവിഡ്-19 വാക്സിനേഷന് വേണ്ടി സർക്കാർ തയ്യാറാക്കുന്ന പദ്ധതി സൂചിപ്പിക്കുന്നത് ഓരോ കേന്ദ്രത്തിലും ഒരു ദിവസം പരമാവധി 100 പേർക്ക് മാത്രമേ വാക്സിൻ നൽകാൻ കഴിയൂ എന്നാണ്. covid vaccine

ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാൻഡിങ്ങ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യറിൻ്റെ (എസ്ഒപി) അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വാക്സിനേഷൻ പദ്ധതിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുകയാണ്. വാക്സിനേഷന് വേണ്ടിയുള്ള ഡെഡികേറ്റഡ് ഹോസ്പിറ്റലുകൾ(സമർപിത ആശുപത്രികൾ) മുതൽ, ‘വാക്സിനേഷൻ എടുത്തതിനെ തുടർന്നുള്ള അനന്തര ഫലങ്ങൾ’(എഇഎഫ്ഐ) നിരീക്ഷിച്ച് ചികിത്സ നൽകാനുള്ള നിർദിഷ്ട വാക്സിനേഷൻ കേന്ദ്രങ്ങൾ വരെ ഇതിനായി തയ്യാറായി വരുന്നുണ്ട്.

വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഓരോന്നിലും ഗാർഡ് അടക്കം അഞ്ച് വാക്സിനേഷൻ ഓഫീസർമാർ ഉണ്ടായിരിക്കും. കാത്തിരിപ്പിനും വാക്സിൻ എടുക്കാനും തുടർന്നുള്ള നിരീക്ഷണത്തിനുമായി മൂന്ന് മുറികൾ ആവശ്യമായി വരും. കുത്തിവെപ്പ് എടുത്തതിനുശേഷം 30 മിനിറ്റ് ആളുകളെ നിരീക്ഷിക്കണം.അരമണിക്കൂർ നിർബന്ധിത നിരീക്ഷണത്തിൽ കഴിഞ്ഞയാളെ എഇഎഫ്ഐ പരിശോധനയ്ക്ക് വിധേയമാക്കി ഗുരുതരമായ പ്രത്യാഘാതങ്ങൾ കണ്ടെത്തിയാൽ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരും.

വാക്സിനേഷനായി മൂന്ന് മുറികൾ വേണമെന്ന തീരുമാനം സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത കണ്ടു കൊണ്ടാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച ദ്വിദിന ശില്പശാലയിൽ പങ്കെടുത്ത് സംസാരിക്കവേ വാക്സിനേഷൻ വിദഗ്ധയായ ഡോ. രജനി എൻ പറഞ്ഞു. വാക്സിനേഷൻ റൂമിൽ ഒരേസമയം ഒരാൾ മാത്രമേ പ്രവേശിക്കാൻ പാടുള്ളൂ. കാത്തിരിപ്പ്, നിരീക്ഷണ മുറികളിൽ ഒന്നിലധികം ആളുകൾക്ക് ഇരിക്കാനാകും.

സാമൂഹിക അകല നിബന്ധന മൂലം ഉണ്ടാകുന്ന പരിമിതികൾ കണക്കിലെടുത്ത് ഓരോ മണിക്കൂറിലും പരമാവധി 13-14 പേർക്ക് മാത്രമേ വാക്സിൻ നൽകാനാവൂ. ലോജിസ്റ്റിക്കൽ പരിമിതികൾ കണക്കിലെടുത്ത് ഒരു കേന്ദ്രത്തിൽ പ്രതിദിനം 100-ൽ കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകില്ലെന്നാണ് നിലവിലെ തീരുമാനം.

ഓരോ കേന്ദ്രത്തിലുമുള്ള അഞ്ച് വാക്സിൻ ഓഫീസർമാരിൽ ഗാർഡിൻ്റെ ചുമതല ഗുണഭോക്താക്കളുടെ പട്ടികയും വാക്സിൻ എടുക്കാൻ വരുന്നവരുടെ ഐഡൻ്റിറ്റി രേഖകളുമായി ക്രോസ് ചെക്ക് ചെയ്യുക എന്നതാണ്. വാക്സിനേഷൻ കേന്ദ്രത്തിൽ കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാനും ഗാർഡിന് ഉത്തരവാദിത്തമുണ്ട്. സർക്കാർ ഐഡികൾ പരിശോധിക്കൽ, കോ-വിൻ അപ്ലിക്കേഷൻ ഉപയോഗിച്ച് ഗുണഭോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തൽ, പുരുഷ വാക്സിനേറ്റർ ഡ്യൂട്ടിയിൽ ആണെങ്കിൽ വനിതാ അറ്റൻഡന്റ് ഉണ്ടെന്ന് ഉറപ്പുവരുത്തൽ, സുരക്ഷിതമായ കുത്തിവെപ്പ് രീതികൾ പ്രാപ്തമാക്കൽ, മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ തുടങ്ങിയ ചുമതലകളാണ് മറ്റുള്ളവർക്ക് നിർവഹിക്കാനുള്ളത്.