Movie prime

ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളിൽ ആന്റിബോഡികൾ അതിവേഗം നഷ്ടപ്പെടുന്നതായി പഠനം

Covid രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളിൽ ആൻ്റിബോഡിക്ക് ആയുസ്സ് കുറവെന്ന് ബ്രിട്ടനിൽ നടന്ന പഠനം വ്യക്തമാക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളെജും വിപണി ഗവേഷണ സ്ഥാപനമായ ഇപ്സോസ് മോറിയും സംയുക്തമായാണ് ഗവേഷണം നടത്തിയത്. 75 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരെ അപേക്ഷിച്ച് 18-നും 24നും ഇടയിൽ പ്രായമുള്ളവരിൽ ആന്റിബോഡികളുടെ നഷ്ടം മന്ദഗതിയിലാണെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.Covid കോവിഡ് വൈറസുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നിൻ്റെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. ജൂൺ പകുതി മുതൽ സെപ്റ്റംബർ അവസാനം വരെ More
 
ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളിൽ ആന്റിബോഡികൾ അതിവേഗം  നഷ്ടപ്പെടുന്നതായി പഠനം

Covid
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത കോവിഡ് രോഗികളിൽ ആൻ്റിബോഡിക്ക് ആയുസ്സ് കുറവെന്ന് ബ്രിട്ടനിൽ നടന്ന പഠനം വ്യക്തമാക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളെജും വിപണി ഗവേഷണ സ്ഥാപനമായ ഇപ്‌സോസ് മോറിയും സംയുക്തമായാണ് ഗവേഷണം നടത്തിയത്. 75 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരെ അപേക്ഷിച്ച് 18-നും 24നും ഇടയിൽ പ്രായമുള്ളവരിൽ ആന്റിബോഡികളുടെ നഷ്ടം മന്ദഗതിയിലാണെന്നാണ് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.Covid

കോവിഡ് വൈറസുമായി ബന്ധപ്പെട്ട് ബ്രിട്ടനിൽ നടന്ന ഏറ്റവും വലിയ പഠനങ്ങളിൽ ഒന്നിൻ്റെ ഫലമാണ് പുറത്തു വന്നിരിക്കുന്നത്. ജൂൺ പകുതി മുതൽ സെപ്റ്റംബർ അവസാനം വരെ ഇംഗ്ലണ്ടിലുടനീളമുള്ള ലക്ഷക്കണക്കിന് ആളുകളിൽ നിന്നുള്ള സാമ്പിളുകളാണ് പഠനവിധേയമാക്കിയത്.

ബ്രിട്ടീഷ് സർക്കാരാണ് പഠനം കമ്മീഷൻ ചെയ്തത്. ഇംപീരിയൽ ആണ് റിപോർട്ട് പ്രസിദ്ധീകരിച്ചത്. അണുബാധയെ തുടർന്ന് രോഗിയാവുന്ന ആൾ കൈവരിക്കുന്ന പ്രതിരോധശേഷിയിൽ കാലക്രമേണ കുറവുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കോവിഡ്-19 ആൻ്റിബോഡികളെ കുറിച്ച് നിർണായക വിവരങ്ങൾ നൽകുന്നതാണ് ഗവേഷണമെന്ന് ജൂനിയർ ആരോഗ്യമന്ത്രി ജെയിംസ് ബെഥേൽ അഭിപ്രായപ്പെട്ടു. ആൻ്റിബോഡിയുടെ സ്വഭാവത്തിൽ കാലക്രമേണ വെളിപ്പെടുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ പഠനം സഹായകമായി. എന്നാൽ വൈറസിനോടുള്ള ആന്റിബോഡിയുടെ ദീർഘകാല പ്രതികരണത്തെപ്പറ്റി ഇനിയും ഏറെ അറിയാൻ ഉണ്ടെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.

ആന്റിബോഡികൾ നൽകുന്ന പ്രതിരോധശേഷിയുടെ അളവ് എത്രത്തോളമുണ്ട് എന്നതിനെപ്പറ്റി വ്യക്തതയില്ലെന്നും പ്രതിരോധശേഷി എത്ര കാലം നിലനിൽക്കും എന്നതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും ഇംപീരിയൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പോൾ എലിയട്ട് അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുത്ത 3,65,000 മുതിർന്നവരിലാണ് ജൂൺ 20-നും സെപ്റ്റംബർ 28-നും ഇടയിൽ പഠനം നടന്നത്. മൂന്ന് റൗണ്ട് ഫിംഗർ പ്രക്ക് ടെസ്റ്റുകളാണ് നടത്തിയത്.
ഏകദേശം മൂന്ന് മാസ കാലയളവിൽ ആന്റിബോഡികളുള്ളവരുടെ എണ്ണത്തിൽ 26.5 ശതമാനം കുറവുവന്നതായി ഫലങ്ങൾ കാണിക്കുന്നു. രാജ്യവ്യാപകമായി കണക്കാക്കിയാൽ ആന്റിബോഡികളുള്ള ഇംഗ്ലീഷുകാരുടെ എണ്ണം 6 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി കുറഞ്ഞു.

ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ രോഗിയാവുന്നവരിൽ ആൻ്റിബോഡി അതിവേഗം നഷ്ടമാകുന്നത് രണ്ടാമതും രോഗബാധയുണ്ടാവാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. അത്തരക്കാർ നെഗറ്റീവ് ആയതിനു ശേഷവും വളരെയേറെ മുൻകരുതലുകൾ തുടരേണ്ടതുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്.