in

സൂക്ഷിച്ചാൽ ദുഖിക്കേണ്ട: പാസ് വേഡുകൾ സൃഷ്ടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

സുരക്ഷിതമാവണം പാസ്‌വേഡുകൾ എന്ന കാര്യത്തിൽ ആർക്കെങ്കിലും തർക്കമുണ്ടോ? ഉണ്ടാവാനിടയില്ല. ഇമെയിലോ ഫേസ് ബുക്കോ ട്വിറ്ററോ എന്തുമാവട്ടെ. ആർക്കും എളുപ്പത്തിൽ നുഴഞ്ഞുകയറാൻ പറ്റാത്ത തരത്തിലുള്ള  പാസ്‌വേഡ് വേണം. അല്ലെങ്കിൽ പണി പാളും. വ്യക്തിഗത വിവരങ്ങൾ ഈസിയായി ചോരും. ഹാക്കർമാരുടെ വിരുതുകൾ പൊല്ലാപ്പുകൾ സൃഷ്ടിക്കും. 

കാര്യം  ഇങ്ങനെയൊക്കെയാണെങ്കിലും പാസ്‌വേഡ് ക്രിയേറ്റ് ചെയ്യുമ്പോൾ മിക്കവരും എളുപ്പപ്പണിയാണ് സ്വീകരിക്കുന്നത്. സ്വന്തം ഫോൺ നമ്പർ ഉൾപ്പെടെ തനിക്ക് ഏറ്റവും എളുപ്പത്തിൽ വഴങ്ങുന്ന നമ്പറുകളോ വാക്കുകളോ ആണ്  മിക്കവരുടെയും പാസ്‌കോഡുകൾ. 

വെറുതെ പറയുന്നതല്ല. ബ്രിട്ടനിലെ നാഷണൽ സൈബർ സെക്യൂരിറ്റി വിഭാഗം ഈയിടെ ആഗോള തലത്തിൽ നടത്തിയ ഒരു സർവെ പ്രകാരം 23.2 ദശലക്ഷം ആളുകളുടെ പാസ്‌കോഡ് 123456 ആണെന്ന് കണ്ടെത്തി. കുട്ടി ഹാക്കർമാർക്കുപോലും വെറുതെയൊന്ന് ‘ട്രൈ’ ചെയ്തു നോക്കാൻ തോന്നുന്ന നമ്പർ കോമ്പിനേഷൻ. അനായാസം ഉണ്ടാക്കാവുന്ന ഇത്തരം നമ്പറുകൾ പാസ്‌വേഡാക്കി എന്ത് സുരക്ഷിതത്വമാണ് ഉപയോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾക്കു നൽകുന്നത്?. കൂടുതൽ പേരും തങ്ങളുടെ ഫോൺ നമ്പറുകൾ പാസ്‌കോഡുകൾ ആക്കുന്നതായി പഠനം കണ്ടെത്തി. 

ഇത്  അക്കൗ ണ്ടുകളുടെയും, എന്തിനും ഏതിനും നാം  ഉപയോഗിച്ചു തുടങ്ങിയിട്ടുള്ള അപ്ലിക്കേഷനുകളുടെയും (ആപ്പുകൾ) സുരക്ഷിതത്വം തീരെ ഇല്ലാതാക്കുക്കുകയാണ്. വാതിൽ വെറുതെയൊന്ന് ചാരിയിട്ടേയുള്ളൂ, ഒന്നുന്തി നോക്കിയാൽ  അനായാസം അകത്ത് കടക്കാം എന്ന് നുഴഞ്ഞുകയറ്റക്കാർക്കുള്ള ക്ഷണപത്രമാണ് ഇത്തരം പാസ്‌കോഡുകൾ.  

മൂന്നു ലക്ഷത്തിലേറെപ്പേർ password, qwerty തുടങ്ങിയ വാക്കുകൾ പാസ്‌വേഡുകളായി ഉപയോഗിക്കുന്നതായി സർവ്വേ കണ്ടെത്തി. superman, batman തുടങ്ങി  ഇഷ്ട കഥാപാത്രത്തിന്റെ പേര് ഉപയോഗിക്കുന്നവരും ഏറെ. കാഞ്ഞ ബുദ്ധിയുള്ളവരാണ് ഹാക്കർമാർ.  അക്കൗണ്ട് ഹോൾഡറുടെ മനഃശാസ്ത്രം കൂടി കണക്കിലെടുത്താണ് അവർ ഈ പണിക്ക് ഇറങ്ങിത്തിരിക്കുന്നത് എന്ന് മനസിലാക്കണം. 

കടുകട്ടിയായ പാസ്‌വേഡുണ്ടാക്കി  ഒരിടത്തും എഴുതി വയ്ക്കാതെ മനഃപാഠമാക്കി വേണം  അക്കൗണ്ടുകൾ മാനേജ് ചെയ്യാൻ. ഒന്നിലേറെ അക്കൗണ്ടുകൾക്ക് ഒരേ പാസ്‌കോഡ് ഉപയോഗിക്കുന്നതും ബുദ്ധിയല്ല. ഓരോന്നിനും പ്രത്യേക പാസ്‌വേഡുകളോ കോഡുകളോ വേണം. ബാങ്കിങ് ഉൾപ്പെടെ മിക്കവരുടെയും  ജീവിതം ഇപ്പോൾ ഓൺലൈൻ ട്രാക്കിലാണ്  ഓടിക്കൊണ്ടിരിക്കുന്നത്. അപ്പോൾ അല്പം മുൻകരുതൽ നല്ലതാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

സീറോ ഷാഡോ ഡേ: ഭൗമ വിസ്മയത്തിന് ബെംഗളൂരു സാക്ഷി

 സ്ഫോടനം: 9 ചാവേറുകൾ  ഉൾപ്പെട്ടിരുന്നതായി ലങ്കൻ പ്രതിരോധമന്ത്രി