in

അലൻ താഹ മോചനം ആവശ്യപ്പെട്ട്  സെക്രട്ടേറിയേറ്റിനു മുന്നില്‍ സാംസ്കാരിക പ്രതിരോധം    

അലനെയും താഹയെയും ഉടന്‍ മോചിപ്പിക്കുക, അവര്‍ക്കെതിരെ ചുമത്തിയ യു എ പി എ റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫെബ്രുവരി 12 ബുധനാഴ്ച സെക്രട്ടേറിയേറ്റിനു മുന്നില്‍ സാംസ്കാരിക പ്രതിരോധം. അലന്‍ താഹ മനുഷ്യാവകാശ കൂട്ടായ്മയാണ് പരിപാടിയുടെ സംഘാടകർ. രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെയാണ് പരിപാടി. ഐക്യദാര്‍ഢ്യം, അഭിവാദ്യം, ചിത്ര- കാവ്യ – നാടക- സംഗീത ആവിഷ്കാരങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, പാരായണങ്ങള്‍, യു എ പി എ വിരുദ്ധ നയപ്രഖ്യാപനം തുടങ്ങി വ്യത്യസ്ത പരിപാടികളാണ് അരങ്ങേറുന്നത്. 

റൊമീല ഥാപര്‍, മല്ലികാ സാരാഭായി, അടൂര്‍ ഗോപാലകൃഷ്ണന്‍, സാറാ ജോസഫ്,  ബി ആര്‍ പി ഭാസ്ക്കര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, രാജീവ് രവി, റിയാസ് കോമു, സക്കറിയ, ബെന്യാമിന്‍, റോസ് മേരി, എം എന്‍ കാരശ്ശേരി, കെ ആര്‍ മീര, കെ കെ രമ, ഗീതാ ഹരിഹരന്‍, എന്‍ എസ് മാധവന്‍, കെ പി സേതുനാഥ്, സി എസ് വെങ്കിടേശ്വരന്‍, ഡോ. ഖദീജ മുംതസ്, കെ സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള, ബി. രാജീവന്‍, ഡോ.  ആസാദ്, കെ എസ് ഹരിഹരന്‍, സി ആര്‍ നീലകണ്ഠന്‍, ജോയ് മാത്യു, എസ് ശാരദക്കുട്ടി, ആഷിഖ് അബു, ജെ. ദേവിക, കെ അജിത, വിധു വിന്‍സന്റ്, അന്തര ദേവ് സെന്‍, ഗണേഷ് ദേവി, ഷബ്നം ഹാഷ്മി, അപൂര്‍വ്വാനന്ദ്, കെ കെ എന്‍ ദാരുവാല, അമിത് ചൗധുരി, കല്‍പ്പറ്റ നാരായണന്‍, സല്‍മ, ഷാഫി കിദ്വായി, അമിയ ദേവ്, അശ്വനി കുമാര്‍, എം ടി അന്‍സാരി, കെ സി ഉമേഷ് ബാബു, ഇ വി രാമകൃഷ്ണന്‍, എം പി പ്രതീഷ്, മുരളി ചീരോത്ത്, കെ ടി രാംമോഹന്‍,  ജി ശക്തിധരന്‍, എന്‍ പി രാജേന്ദ്രന്‍, ചന്ദ്രദാസന്‍ എ, ജയപ്രകാശ് എന്‍ ഡി, രതീദേവി, സുമേഷ് മംഗലശ്ശേരി, സിവിക് ചന്ദ്രന്‍, മൈത്രി പ്രസാദ്, വി കെ ജോസഫ്, ടി കെ അരുണ്‍, ജോളി ചിറയത്ത്, തെര്‍ളി ശേഖര്‍, രേഷ്മ ഭരദ്വാജ്, സി എസ് ജയചന്ദ്രന്‍, വി എസ് അനില്‍ കുമാര്‍, ബി മുരളി, ദിലീപ് രാജ്, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചന്ദ്രശേഖരന്‍ (ചന്‍സ്), ഗോപൻ ചിദംബരം, അർച്ചന പദ്മിനി, സബീർ അലി, എന്‍ കെ രവീന്ദ്രന്‍, വി കെ സുരേഷ്, കെ എന്‍ ഷാജി, ഷാജര്‍ഖാന്‍, പി എം ജയന്‍, എന്‍ പി ചെക്കുട്ടി, ദീപക് നാരായണന്‍, വി പി സുഹറ, പ്രൊഫ. എന്‍ സി ഹരിദാസന്‍, അജയന്‍ അടാട്ട്, ബി അജിത് കുമാര്‍, സരിത കുക്കു, സുധ പത്മജ ഫ്രാന്‍സിസ്, കമല്‍ കെ എം, അലന്‍സിയര്‍, ഡോ. പി കെ പോക്കര്‍, ഹാഷിം ചേന്ദമ്പിള്ളി, അന്‍വര്‍ അലി, ഇ പി അനില്‍, പ്രൊഫ. കുസുമം ജോസഫ്, എം കെ മുനീര്‍, ജോസഫ് സി മാത്യു, എന്‍ പി ചെക്കുട്ടി, ഷാജര്‍ഖാന്‍, ഡോ കെ ഏന്‍ അജോയ് കുമാര്‍, പ്രൊഫ. ശിവപ്രസാദ്,  കെ പി പ്രകാശന്‍, പ്രിയേഷ് കുമാര്‍, കെ എം ഷാജഹാന്‍,  വിജി, കെ പി ഗിരിജ, ലാല്‍ കിഷോര്‍, മുഹമ്മദ് സലീം പ്രേം ബാബു, പ്രസാദ് സോമരാജന്‍, ഷീജ തുടങ്ങി നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

വാതുവയ്പ്പ്: മുന്‍ പാകിസ്താന്‍ ക്രിക്കറ്റ്‌ താരത്തിന് 17 മാസം തടവ് ശിക്ഷ

ഇലക്ട്രിക് കരുത്തില്‍ ടാറ്റ സിയറയുടെ തിരിച്ചു വരവ്