Movie prime

കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

curry leaves അടുക്കളയിലെ അവശ്യ വസ്തുവാണ് കറിവേപ്പില. ഒട്ടുമിക്ക വിഭവങ്ങളിലും നാം ചേർക്കാറുള്ള കറിവേപ്പിലയുടെ ജീവശാസ്ത്ര നാമം മുറയ കൊയിനിഗി എന്നാണ്. രസം, സാമ്പാർ, വിവിധ തരം കറികൾ തുടങ്ങി ഒട്ടുമിക്ക വെജിറ്റേറിയൻ വിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്തതാണ് കറിവേപ്പില. നോൺ വെജിറ്റേറിയൻ ഭക്ഷണ പഥാർഥങ്ങളിലും രുചിക്കും മണത്തിനുമായി വേപ്പില ചേർക്കാറുണ്ട്. റുട്ടേസി കുടുംബത്തിൽ ഉൾപ്പെടുന്ന കറിവേപ്പ് സ്വീറ്റ് നീം അഥവാ മധുര വേപ്പ് എന്നും അറിയപ്പെടുന്നു. വിഭവങ്ങൾക്ക് മണവും രുചിയും നൽകുന്നതിനു പുറമേ, ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിനും More
 
കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

curry leaves
അടുക്കളയിലെ അവശ്യ വസ്തുവാണ് കറിവേപ്പില. ഒട്ടുമിക്ക വിഭവങ്ങളിലും നാം ചേർക്കാറുള്ള കറിവേപ്പിലയുടെ ജീവശാസ്ത്ര നാമം മുറയ കൊയിനിഗി എന്നാണ്. രസം, സാമ്പാർ, വിവിധ തരം കറികൾ തുടങ്ങി ഒട്ടുമിക്ക വെജിറ്റേറിയൻ വിഭവങ്ങളിലും ഒഴിച്ചുകൂടാനാവാത്തതാണ് കറിവേപ്പില. നോൺ വെജിറ്റേറിയൻ ഭക്ഷണ പഥാർഥങ്ങളിലും രുചിക്കും മണത്തിനുമായി വേപ്പില ചേർക്കാറുണ്ട്. റുട്ടേസി കുടുംബത്തിൽ ഉൾപ്പെടുന്ന കറിവേപ്പ് സ്വീറ്റ് നീം അഥവാ മധുര വേപ്പ് എന്നും അറിയപ്പെടുന്നു. വിഭവങ്ങൾക്ക് മണവും രുചിയും നൽകുന്നതിനു പുറമേ, ധാരാളം പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ആരോഗ്യത്തിനും വേപ്പില ഉത്തമമാണ്. ആയുർവേദ ഉത്പന്നങ്ങളിലും വേപ്പില വലിയ തോതിൽ ഉപയോഗിച്ചു വരുന്നു. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, കാൽസ്യം, മഗ്നീഷ്യം, സോഡിയം എന്നിവയും കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. curry leaves

ആമാശയത്തിന്

കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

അസിഡിറ്റി ഒഴിവാക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും പുരാതനകാലം മുതൽ ഉപയോഗിച്ചുവരുന്ന ഔഷധമാണ് കറിവേപ്പില.

യുവത്വം നിലനിർത്താൻ

അമേരിക്കയിലെ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫൊർമേഷനിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം കറിവേപ്പിലയിൽ ഫ്ലവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. കറിവേപ്പിലയിലെ പ്രകൃതിദത്ത മൂലകങ്ങൾക്ക് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ടെന്നും സ്വതന്ത്ര സൂപ്പർ ഓക്സൈഡ് റാഡിക്കലുകളെ തുരത്താൻ അവയ്ക്ക് കഴിവുണ്ടെന്നും ആൻ്റി ഏജിങ്ങ് ഗുണങ്ങളോടൊപ്പം കാൻസർ സാധ്യത കുറയ്ക്കാനും ഇവ സഹായിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രമേഹത്തിന്

എൻ‌സി‌ബി‌ഐയുടെ തന്നെ മറ്റൊരു റിപ്പോർട്ട് പറയുന്നത് 30 ദിവസം കറിവേപ്പിലയുടെ സത്ത് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ്, ഗ്ലൈക്കോ സൈലേറ്റഡ് ഹീമോഗ്ലോബിൻ, യൂറിയ, യൂറിക് ആസിഡ്, ക്രിയേറ്റിനിൻ എന്നിവയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നാണ്.

കറിവേപ്പിലയുടെ ആരോഗ്യ ഗുണങ്ങൾ അറിയാം

ആയുർവേദത്തിൽ

ചുമ, രക്താതിമർദം, ഹിസ്റ്റീരിയ, ഹെപ്പറ്റൈറ്റിസ്, വാതം, വിഷ സംഹാരം, ത്വക് രോഗങ്ങൾ എന്നിവയുടെ ചികിത്സയിൽ പരമ്പരാഗതമായിത്തന്നെ കറിവേപ്പിൻ്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചു വരുന്നുണ്ട്. കൂടാതെ കറിവേപ്പിലയ്ക്ക് ആന്റി ട്യൂമർ, ആൻ്റി ഇൻഫ്ലമേറ്ററി, ആന്റി ഹൈപ്പർഗ്ലൈസെമിക് ഗുണങ്ങളും ഉണ്ട്.