Movie prime

സൈബർ കുറ്റങ്ങൾ: പൊലീസ് നിയമ ഭേദഗതിയിൽ മാധ്യമങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം അപകടകരമെന്ന് റെജി കെ പി

Cyber Crime സൈബർ അതിക്രമങ്ങൾ തടയുന്നതിന് പൊലീസ് ആക്ട് ഭേദഗതി ചെയ്തു കൊണ്ടുവരുന്ന ഓർഡിനൻസ് പരിധിയിൽ മാധ്യമങ്ങളെയും ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് റെജി കെ പി. അധികാരികൾക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനൽ കുറ്റമായി ചിത്രീകരിച്ച് നടപടിയെടുക്കാനുള്ള വ്യവസ്ഥകൾ ബോധപൂർവമോ അല്ലാതെയോ ഈ ഭേദഗതിയിൽ ഉൾപ്പെടുന്നുണ്ട്. Cyber Crime അപകീർത്തി കേസുകളിൽനിന്നു വ്യത്യസ്തമായി ഏതൊരാൾക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകൾ ഏതു വാർത്തയുടെ പേരിലും More
 
സൈബർ കുറ്റങ്ങൾ: പൊലീസ് നിയമ ഭേദഗതിയിൽ മാധ്യമങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം  അപകടകരമെന്ന് റെജി കെ പി

Cyber Crime
സൈബർ അതിക്രമങ്ങൾ തടയുന്നതിന് പൊലീസ് ആക്ട് ഭേദഗതി ചെയ്തു കൊണ്ടുവരുന്ന ഓർഡിനൻസ് പരിധിയിൽ മാധ്യമങ്ങളെയും ഉൾപ്പെടുത്താനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് റെജി കെ പി. അധികാരികൾക്ക് ഹിതകരമല്ലാത്ത എന്തിനെയും ക്രിമിനൽ കുറ്റമായി ചിത്രീകരിച്ച് നടപടിയെടുക്കാനുള്ള വ്യവസ്ഥകൾ ബോധപൂർവമോ അല്ലാതെയോ ഈ ഭേദഗതിയിൽ ഉൾപ്പെടുന്നുണ്ട്. Cyber Crime

അപകീർത്തി കേസുകളിൽനിന്നു വ്യത്യസ്തമായി ഏതൊരാൾക്കും പരാതി കൊടുക്കാമെന്നും അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥന് സ്വമേധയാ കേസെടുക്കാമെന്നുമുള്ള വ്യവസ്ഥകൾ ഏതു വാർത്തയുടെ പേരിലും മാധ്യമ പ്രവർത്തകർ കേരളത്തിലെ ഏതു പൊലീസ് സ്റ്റേഷനിലും ക്രിമിനൽ കേസ് പ്രതിയാകാനുള്ള സാഹചര്യമാണു സൃഷ്ടിക്കുന്നത്. വാർത്തകൾക്കു പൊലീസ് കൂച്ചുവിലങ്ങിടുന്ന ഈ അവസ്ഥ ജനാധിപത്യ സമൂഹത്തിന് ഒട്ടും ഭൂഷണമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഏതു സുസ്ഥിര ജനാധിപത്യ വ്യവസ്ഥയുടെയും അടിസ്ഥാനം ശക്തമായ മാധ്യമങ്ങളാണ്. പൊലീസ് അതിന് തടയിടുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമായേ കാണാനാവൂ. മാധ്യമങ്ങൾക്കു മൂക്കുകയർ ഇടാനുള്ള അധികാരം പൊലീസിനെ ഏൽപ്പിച്ചാൽ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ വളരെ വലുതുമാണ്. ആയതിനാൽ ഈ നിയമ ഭേദഗതിയുടെ പരിധിയിൽനിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയോടും സർക്കാരിനോടും ആവശ്യപ്പെടുന്നു.