Movie prime

ബിസിനസ് രംഗത്തും സൈബർ സുരക്ഷക്ക് പ്രാധാന്യമേറി: അമിതാഭ് കാന്ത്

Amithabh Kanth കൊവിഡ് കാലഘട്ടത്തിൽ ലോകത്തുണ്ടായ എല്ലാമാറ്റങ്ങളിലേയും പോലെ ബിസിനസ് രംഗത്തും സൈബർ സുരക്ഷക്കുള്ള പ്രാധാന്യം ഏറിയതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൊവിഡ് വൈറസ് ആഗോള മാർക്കറ്റിംഗിലുണ്ടാക്കിയ പ്രതിസന്ധിക്ക് പുറമെ ബിസിനസ് രീതിയിൽ എടുക്കേണ്ട തീരുമാനങ്ങളെ കുറിച്ചും നമ്മെ ഓരോരുത്തരും ബോധവാൻമാരാക്കിക്കഴിഞ്ഞു.Amithabh Kanth അതിനാൽ ഇനി പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ജീവിതത്തിനായി തയ്യാറെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊക്കൂൺ വെർച്വൽ കോൺഫറൻസിൽ മുഖ്യ പ്രാസംഗികനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. അതേ പോലെ More
 
ബിസിനസ് രംഗത്തും സൈബർ സുരക്ഷക്ക് പ്രാധാന്യമേറി: അമിതാഭ് കാന്ത്

Amithabh Kanth

കൊവിഡ് കാലഘട്ടത്തിൽ ലോകത്തുണ്ടായ എല്ലാമാറ്റങ്ങളിലേയും പോലെ ബിസിനസ് രംഗത്തും സൈബർ സുരക്ഷക്കുള്ള പ്രാധാന്യം ഏറിയതായി നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. കൊവിഡ് വൈറസ് ആഗോള മാർക്കറ്റിംഗിലുണ്ടാക്കിയ പ്രതിസന്ധിക്ക് പുറമെ ബിസിനസ് രീതിയിൽ എടുക്കേണ്ട തീരുമാനങ്ങളെ കുറിച്ചും നമ്മെ ഓരോരുത്തരും ബോധവാൻമാരാക്കിക്കഴിഞ്ഞു.Amithabh Kanth

അതിനാൽ ഇനി പുതിയ കാലഘട്ടത്തിനനുസരിച്ചുള്ള ജീവിതത്തിനായി തയ്യാറെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊക്കൂൺ വെർച്വൽ കോൺഫറൻസിൽ മുഖ്യ പ്രാസംഗികനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്ത് ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. അതേ പോലെ എല്ലാ ബിസിനസ് രീതിയും ഇന്റർനെറ്റിലേക്ക് മാറ്റപ്പെടുകയും ചെയ്തു. അത് കൊണ്ട് തന്നെ സൈബർ സുരക്ഷിതത്വത്തിന്റെ പ്രാധാന്യം വർധിപ്പിക്കേണ്ട സാഹചര്യത്തിലാണ് എല്ലാവരും . സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കുകയാണെങ്കിൽ ഒരു പരിധി വരെ സൈബർ ആക്രമണങ്ങളെ തടയാൻ എല്ലാവർക്കും സാധിക്കും.

രാജ്യത്തുളള അഡ്വാൻസ്ഡ് ഡിജിറ്റലൈസേഷൻ വഴി ഒരു പരിധി വരെ സൈബർ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ സാധിച്ചിട്ടുണ്ട്. ഡിജിറ്റൽ രംഗത്തുളള സ്ഥാപനങ്ങൾ, ഇൻസ്റ്റിറ്റ്യൂഷണൽ സെക്യൂരിറ്റി പ്രോട്ടോക്കോൾ, സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രോസീജ്യര്‍, ഐടി ഹൈജീൻ എന്നിവ ഉപയോഗിച്ച് സൈബർ സെക്യൂരിറ്റി ഉറപ്പു വരുത്താൻ ശ്രമിക്കുന്നുണ്ട്.

ഇന്ത്യാ ഗവൺമെന്റും രാജ്യത്തെ ഓരോ പൗരനും സൈബർ സുരക്ഷിതത്വം ഉറപ്പു വരുത്താൻ ഓരോ പദ്ധതികളും ആവിഷ്കരിച്ച് വരികയാണ്. ഐ .ടി ആന്റ് ഇലക്ട്രോണിക് മന്ത്രാലയം സൈബൽ സെക്യൂരിറ്റി 2020 എന്ന ഒരു പുതിയ പദ്ധതി ആവിഷ്കരിച്ച് കൊണ്ടിരിക്കുകയാണ്, വരും കാലത്ത് ഇന്റർനെറ്റിന്റെ വർധിച്ച് വരുന്ന ഉപയോഗം കണക്കിലെടുത്ത് ഓരോ പൗരനും സുരക്ഷിതമായ സൈബർ ഇടം ഉറപ്പുവരുത്താനാണ് പുതിയ പദ്ധതി അവിഷ്കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് എല്ലാവരും ഒറ്റക്കിരിക്കുമ്പോൾ ഓൺലൈൻ വഴി ഇന്ത്യയിലെ പൗരന്മാരുടെയും സൈബർ സുരക്ഷിതത്വം ഉറപ്പ് വരുത്താനുമായി കൊക്കൂൺ എന്ന കോൺഫറൻസ് സംഘടിപ്പിച്ചതിൽ കേരളാ പൊലീസിനെ അദ്ദേഹം അഭിനന്ദിക്കുകയും സൈബർ സുരക്ഷിതത്വം ഉറപ്പാക്കാൻ അന്താരാഷ്ട്ര തലത്തിൽ തന്നെ വ്യത്യസ്ഥമായി സംഘടിപ്പിക്കുന്ന കൊക്കൂണിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പങ്ക് വെച്ചു.