Movie prime

ദിവസം രണ്ടുമുട്ടയിൽ കൂടുതൽ വേണ്ട

മുട്ടപ്രേമികൾ സൂക്ഷിക്കുക. നിത്യേനെ രണ്ടു മുട്ടയിൽ കൂടുതൽ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഹാനികരമെന്ന് പഠനഫലം. അമേരിക്കൻ അസോസിയേഷന്റെ പുതിയ ജേണലിലാണ് ഓംലറ്റ് ഉൾപ്പെടെയുള്ള മുട്ട വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർ ജാഗ്രത പാലിക്കാനുള്ള നിർദേശങ്ങളോടെ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുട്ടയിലെ കൊളസ്ട്രോൾ അമിത അളവിലായാൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റും. കാർഡിയോ വാസ്കുലാർ രോഗങ്ങളുടെ അഥവാ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സങ്കേതമായി ശരീരം മാറും. മുപ്പതിനായിരം അമേരിക്കക്കാരെ മുപ്പത്തൊന്നു വർഷക്കാലം തുടർച്ചയായി നിരീക്ഷിച്ചാണ് ഈ നിഗമനത്തിൽ എത്തുന്നത് എന്ന് ഗവേഷകർ പറയുന്നു. More
 
ദിവസം രണ്ടുമുട്ടയിൽ കൂടുതൽ വേണ്ട

മുട്ടപ്രേമികൾ സൂക്ഷിക്കുക. നിത്യേനെ രണ്ടു മുട്ടയിൽ കൂടുതൽ കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഹാനികരമെന്ന് പഠനഫലം. അമേരിക്കൻ അസോസിയേഷന്റെ പുതിയ ജേണലിലാണ് ഓംലറ്റ് ഉൾപ്പെടെയുള്ള മുട്ട വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർ ജാഗ്രത പാലിക്കാനുള്ള നിർദേശങ്ങളോടെ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മുട്ടയിലെ കൊളസ്‌ട്രോൾ അമിത അളവിലായാൽ ഹൃദയത്തിന്റെ പ്രവർത്തനങ്ങളുടെ താളം തെറ്റും. കാർഡിയോ വാസ്കുലാർ രോഗങ്ങളുടെ അഥവാ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സങ്കേതമായി ശരീരം മാറും. മുപ്പതിനായിരം അമേരിക്കക്കാരെ മുപ്പത്തൊന്നു വർഷക്കാലം തുടർച്ചയായി നിരീക്ഷിച്ചാണ് ഈ നിഗമനത്തിൽ എത്തുന്നത് എന്ന് ഗവേഷകർ പറയുന്നു.

മുട്ടയിലെ കൊളസ്‌ട്രോൾ അമിതമായ അളവിൽ ശരീരത്തിൽ എത്തുന്നത് ഗുരുതരമായ ഹൃദയ രോഗങ്ങൾക്കും മരണത്തിനു തന്നെയും ഇടയാക്കുമെന്ന് ഗവേഷണ സംഘത്തിൽ അംഗമായിരുന്ന മസാച്യുസെറ്റ്സ് സർവകലാശാല പ്രൊഫസർ കാതറീൻ ടക്കർ പറയുന്നു.

അമേരിക്കൻ കൃഷിവകുപ്പിന്റെ കണക്കു പ്രകാരം സാമാന്യം വലിപ്പമുള്ള ഒരു മുട്ടയിൽ 200 മില്ലിഗ്രാം കൊളസ്‌ട്രോൾ ഉണ്ട്. ഇത് ഏതാണ്ട് എട്ട് ഔൺസ്( 227 ഗ്രാം ) ബീഫ് കഴിക്കുന്നതിനു തുല്യമായി വരും. ദിവസം 300 മില്ലിഗ്രാം കൊളസ്‌ട്രോൾ അകത്തു ചെല്ലുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ തോത് 17 ശതമാനം വർധിപ്പിക്കുന്നു.