Movie prime

അടച്ചുറപ്പുള്ള വീട്ടിൽ വെച്ചാണ് കുറിയേടത്ത് താത്രിയെ സ്വന്തം പിതാവടക്കം പീഡിപ്പിച്ചത്, ദളിത് വിഷയത്തിൽ പ്രതികരണവുമായി അശോകൻ ചരുവിൽ

Dalit പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ പരിമിതമായ ഭൗതിക ജീവിത സാഹചര്യങ്ങളാണ് മനുഷ്യബന്ധങ്ങളിലും കുഞ്ഞുങ്ങളുടെ സംരക്ഷണത്തിലും അപചയം ഉണ്ടാകുന്നതിൻ്റെ കാരണം എന്ന വാദത്തോട് ഒട്ടും യോജിക്കുന്നില്ലെന്ന് എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. Dalit ദളിത് സമൂഹത്തെ മുൻനിർത്തി അത് പറയുന്നവർ ആ സമൂഹത്തെ അങ്ങേയറ്റം അപമാനിക്കുകയാണെന്നും എഴുത്തുകാരൻ അഭിപ്രായപ്പെട്ടു. വാളയാർ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നുവരുന്ന ചർച്ചകളോട് പ്രതികരിച്ചു കൊണ്ടാണ് ഫേസ് ബുക്കിൽ അശോകൻ ചരുവിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. ‘അടച്ചുറപ്പുളള വീടുകൾ’ എന്ന More
 
അടച്ചുറപ്പുള്ള വീട്ടിൽ വെച്ചാണ് കുറിയേടത്ത് താത്രിയെ സ്വന്തം പിതാവടക്കം പീഡിപ്പിച്ചത്, ദളിത് വിഷയത്തിൽ പ്രതികരണവുമായി  അശോകൻ ചരുവിൽ

Dalit
പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ പരിമിതമായ ഭൗതിക ജീവിത സാഹചര്യങ്ങളാണ് മനുഷ്യബന്ധങ്ങളിലും കുഞ്ഞുങ്ങളുടെ സംരക്ഷണത്തിലും അപചയം ഉണ്ടാകുന്നതിൻ്റെ കാരണം എന്ന വാദത്തോട് ഒട്ടും യോജിക്കുന്നില്ലെന്ന് എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. Dalit

ദളിത് സമൂഹത്തെ മുൻനിർത്തി അത് പറയുന്നവർ ആ സമൂഹത്തെ അങ്ങേയറ്റം അപമാനിക്കുകയാണെന്നും എഴുത്തുകാരൻ അഭിപ്രായപ്പെട്ടു. വാളയാർ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നുവരുന്ന ചർച്ചകളോട് പ്രതികരിച്ചു കൊണ്ടാണ് ഫേസ് ബുക്കിൽ അശോകൻ ചരുവിൽ കുറിപ്പ് പ്രസിദ്ധീകരിച്ചത്. ‘അടച്ചുറപ്പുളള വീടുകൾ’ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ പണിയെടുത്ത് ജീവിക്കുന്നവർ മഹത്തായ സംസ്കാരം പുലർത്തുന്നവരാണെന്ന് എഴുത്തുകാരൻ പറയുന്നു. താമസിക്കുന്നത് തട്ടിയാൽ തുറക്കുന്ന ഓലക്കുടിലിലാണോ ഒറ്റമുറി വീട്ടിലാണോ എന്നതൊന്നും അവർക്കു പ്രശ്നമായിരുന്നില്ല. അക്കാലത്തെ ഏറ്റവും അടച്ചുറപ്പുളള വീട്ടിനുള്ളിൽ വെച്ചാണ് കുറിയേടത്ത് താത്രിക്കുട്ടിയെ സ്വന്തം പിതാവും സഹോദരനുമടക്കം പീഡിപ്പിച്ചത്.

അശോകൻ ചരുവിലിൻ്റെ പോസ്റ്റ് അതേ രൂപത്തിൽ താഴെ വായിക്കാം

അടച്ചുറപ്പുള്ള വീട്ടിൽ വെച്ചാണ് കുറിയേടത്ത് താത്രിയെ സ്വന്തം പിതാവടക്കം പീഡിപ്പിച്ചത്, ദളിത് വിഷയത്തിൽ പ്രതികരണവുമായി  അശോകൻ ചരുവിൽ

അടച്ചുറപ്പുള്ള വീടുകൾ. ശിഥിലമാവുന്ന കുടുംബവും, യാന്ത്രികമാകുന്ന മനുഷ്യബന്ധങ്ങളും ഏറ്റവും ഏറെ ബാധിക്കുന്നത് കുഞ്ഞുങ്ങളെയാണ്. അതുമായി ബന്ധപ്പെട്ട് ഒന്നല്ല നൂറുകണക്കിന് വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ജാതി, മത, വംശ, വർഗ്ഗ, സാമ്പത്തിക വ്യത്യാസമില്ലാതെ എല്ലാ സമൂഹവിഭാഗങ്ങളേയും ഇതു ബാധിച്ചിട്ടുണ്ട്.

മനുഷ്യബന്ധങ്ങളിലും കുഞ്ഞുങ്ങളുടെ സംരക്ഷയിലും അപചയം ഉണ്ടാകുന്നതിൻ്റെ കാരണം പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ പരിമിതമായ ഭൗതീക ജീവിതസാഹചര്യങ്ങളാണ് എന്നു പറയുന്നതിനോട് ഇതെഴുതുന്നയാൾ ഒട്ടും യോജിക്കുന്നില്ല. ദളിത് സമൂഹത്തെ മുൻനിർത്തി അത് പറയുന്നവർ ആ സമൂഹത്തെ അങ്ങേയറ്റം അപമാനിക്കുകയാണ്. സ്നേഹവും അതിൻ്റെ ഭാഗമായ ജാഗ്രതയും കൊണ്ട് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിച്ചതിൻ്റെ ചരിത്രമാണ് അവർക്കുള്ളത്. അത് പണിയെടുത്തു ജീവിക്കുന്നവർ എന്നും പുലർത്തിയ മഹത്തായ സംസ്കാരത്തിൻ്റെ ഭാഗമാണ്. താമസിക്കുന്നത് തട്ടിയാൽ തുറക്കുന്ന ഓലക്കുടിലിലാണോ ഒറ്റമുറി വീട്ടിലാണോ എന്നതൊന്നും അവർക്കു പ്രശ്നമായിരുന്നില്ല.

കുടുംബബന്ധങ്ങളിലെ ശൈഥില്യം കേരളം കണ്ടിട്ടുള്ളത് ഓലക്കുടിലുകളിലല്ല. കൊട്ടാരക്കെട്ടുകളിലാണെന്ന് ചരിത്രം പറയുന്നു. സ്മാർത്തവിചാരത്തിലെ പ്രതി (സാധനം) കുറിയേടത്ത് താത്രിയെ ഓർമ്മയുണ്ടാവുമല്ലോ. പ്രായപൂർത്തിയാകുന്നതിന് മുമ്പ് അവരെ പീഡിപ്പിച്ചവരിൽ സ്വന്തം അച്ഛനും സഹോദരനും ഉൾപ്പെടും. അക്കാലത്തെ ഏറ്റവും “അടച്ചുറപ്പുള്ള” ഒരു വീട്ടിൽ വെച്ചാണ് അത് സംഭവിച്ചത്. ഫ്യൂഡൽവ്യവസ്ഥ അതിൻ്റെ അന്ത്യഘട്ടത്തിൽ മുന്നോട്ടു വെച്ച ജീർണ്ണസംസ്കാരമാണ് അവിടെ നാം കാണുന്നത്. ശങ്കരാചാര്യരെ സംഭാവന ചെയ്ത ഒരു സമുദായം സുരിനമ്പൂതിരിപ്പാടുമാരുടെ മേധാവിത്തത്തി ലായി. പിന്നീട് വി.ടി.യുടേയും ഇ.എം.എസിൻ്റേയും നേതൃത്തത്തിൽ അവർ വീണ്ടും മനുഷ്യരായി. ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ ഫ്യൂഡൽ ജീർണ്ണസംസ്കാരത്തിന് വീണ്ടും മേധാവിത്തം ലഭിക്കുന്നുണ്ട്. പഴയകാലത്തിൽ നിന്ന് വ്യത്യസ്തമായി അത് ദളിതർ ഉൾപ്പടെയുള്ള എല്ലാ സമൂഹങ്ങളിലേക്കും അരിച്ചിറങ്ങുന്നു. അങ്ങേയറ്റം ദു:ഖകരമാണത്.

അടച്ചുറപ്പുള്ള വീടുകൾ.

ശിഥിലമാവുന്ന കുടുംബവും, യാന്ത്രികമാകുന്ന മനുഷ്യബന്ധങ്ങളും ഏറ്റവും ഏറെ ബാധിക്കുന്നത്…

Posted by Asokan Charuvil on Tuesday, April 6, 2021