Movie prime

ഇവിടെ ആർക്കും നീതി ലഭിക്കുന്നില്ല

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനം. നിയമം ശഠിക്കുന്നത് കൊല്ലരുത് എന്നാണ്. വധം നടപ്പിലാക്കി അതിനെങ്ങനെ അങ്ങിനെ പറയാൻ കഴിയുന്നു. ഒരു ജീവൻ നഷ്ടപ്പെട്ടാൽ പകരം മറ്റൊന്ന് എടുക്കുന്നത് നീതിയല്ല. പ്രതികാരമാണ്. 102 ലധികം രാജ്യങ്ങൾ വധശിക്ഷ നിയമ വ്യവസ്ഥയിൽനിന്ന് എടുത്തു കളഞ്ഞിട്ടുണ്ട്. പ്രാകൃതമാണ് ഈ ശിക്ഷാവിധി. സുരേഷ് കുറ്റിപ്പുറത്ത് എഴുതുന്നു എല്ലാ വധശിക്ഷകൾക്കും എതിരാണ്. അത് വ്യക്തികൾ നടത്തിയാലും, ഭരണകൂടം നടത്തിയാലും നിയമ വ്യവസ്ഥയിലൂടെ നടത്തപ്പെട്ടാലും ശക്തമായി വിയോജിക്കുന്നു. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനം. നിയമം ശഠിക്കുന്നത് കൊല്ലരുത് എന്നാണ്. More
 
ഇവിടെ ആർക്കും നീതി ലഭിക്കുന്നില്ല

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനം. നിയമം ശഠിക്കുന്നത് കൊല്ലരുത് എന്നാണ്. വധം നടപ്പിലാക്കി അതിനെങ്ങനെ അങ്ങിനെ പറയാൻ കഴിയുന്നു. ഒരു ജീവൻ നഷ്ടപ്പെട്ടാൽ പകരം മറ്റൊന്ന് എടുക്കുന്നത് നീതിയല്ല. പ്രതികാരമാണ്. 102 ലധികം രാജ്യങ്ങൾ വധശിക്ഷ നിയമ വ്യവസ്ഥയിൽനിന്ന് എടുത്തു കളഞ്ഞിട്ടുണ്ട്. പ്രാകൃതമാണ് ഈ ശിക്ഷാവിധി.

സുരേഷ് കുറ്റിപ്പുറത്ത് എഴുതുന്നു

എല്ലാ വധശിക്ഷകൾക്കും എതിരാണ്.

അത് വ്യക്തികൾ നടത്തിയാലും, ഭരണകൂടം നടത്തിയാലും നിയമ വ്യവസ്ഥയിലൂടെ നടത്തപ്പെട്ടാലും ശക്തമായി വിയോജിക്കുന്നു.

ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമപ്രധാനം.

നിയമം ശഠിക്കുന്നത് കൊല്ലരുത് എന്നാണ്.
വധം നടപ്പിലാക്കി അതിനെങ്ങനെ അങ്ങിനെ പറയാൻ കഴിയുന്നു.

ഒരു ജീവൻ നഷ്ടപ്പെട്ടാൽ പകരം മറ്റൊന്ന് എടുക്കുന്നത് നീതിയല്ല.
പ്രതികാരമാണ്.

102 ലധികം രാജ്യങ്ങൾ വധശിക്ഷ നിയമ വ്യവസ്ഥയിൽനിന്ന് എടുത്തു കളഞ്ഞിട്ടുണ്ട്.

പ്രാകൃതമാണ് ഈ ശിക്ഷാവിധി.
കുറ്റം ഒരു വ്യക്തിയുടെ മാത്രം തെരഞ്ഞെടുപ്പല്ല.

2012 ഡിസംബർ 16ന് രാത്രിയിൽ ഡൽഹിയിൽ കൂട്ടബലാൽസംഗത്തിനിരയായി വലിച്ചെറിയപ്പെട്ട പെൺകുട്ടിയെ ഓർത്ത് അസ്വസ്ഥമായ അതേ മനസ്സോടെയാണ്
കഴുമരങ്ങളിലേക്ക് നടന്നടുക്കുന്ന മനുഷ്യരെയോർത്തും മറ്റൊരു രാത്രി മുറിച്ചു കടക്കേണ്ടി വരുന്നത്.

ആൾക്കൂട്ട നീതിയെന്നതാകരുത് ഭരണഘടനാ നീതി.

കുറ്റവാളിയെ ഇല്ലാതാകുന്നുള്ളൂ.
കുറ്റം ഇല്ലാതാകുന്നില്ല.
ഇവിടെ ആർക്കും നീതി ലഭിക്കുന്നില്ല.

(ഫേസ്‌ബുക്ക് പോസ്റ്റ്)