Movie prime

പാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനം ഉചിതം:വി എം സുധീരൻ

പാലാരിവട്ടം പാലം ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനം ഉചിതമായി എന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ അഭിപ്രായപ്പെട്ടു. 42 കോടി രൂപയുടെ നഷ്ടം മാത്രമല്ല, സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന തലത്തിലേക്കാണ് പാലാരിവട്ടം എത്തിച്ചത്. പാലാരിവട്ടം പാലത്തിൻറെ ഈ അവസ്ഥയ്ക്ക് ഇടവരുത്തിയ മുഴുവൻ പേരെയും നിയമത്തിൻറെ പിടിയിൽ കൊണ്ടുവരണം. ഇക്കാര്യത്തിൽ ഒരാളെ പോലും വിട്ടു പോകരുത്. സർക്കാരിന് വന്ന നഷ്ടം ഉത്തരവാദികളായവരിൽനിന്നും ഇടാക്കിയേ മതിയാകൂ, അദ്ദേഹം പറഞ്ഞു. സർക്കാർതല നിർമ്മാണ More
 
പാലം പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനം ഉചിതം:വി എം സുധീരൻ

പാലാരിവട്ടം പാലം ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പൊളിച്ചു പണിയാനുള്ള സർക്കാർ തീരുമാനം ഉചിതമായി എന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ അഭിപ്രായപ്പെട്ടു.

42 കോടി രൂപയുടെ നഷ്ടം മാത്രമല്ല, സർക്കാർ നിർമ്മാണ പ്രവർത്തനങ്ങളുടെ വിശ്വാസ്യത തന്നെ നഷ്ടപ്പെടുത്തുന്ന തലത്തിലേക്കാണ് പാലാരിവട്ടം എത്തിച്ചത്. പാലാരിവട്ടം പാലത്തിൻറെ ഈ അവസ്ഥയ്ക്ക് ഇടവരുത്തിയ മുഴുവൻ പേരെയും നിയമത്തിൻറെ പിടിയിൽ കൊണ്ടുവരണം. ഇക്കാര്യത്തിൽ ഒരാളെ പോലും വിട്ടു പോകരുത്.

സർക്കാരിന് വന്ന നഷ്ടം ഉത്തരവാദികളായവരിൽനിന്നും ഇടാക്കിയേ മതിയാകൂ, അദ്ദേഹം പറഞ്ഞു. സർക്കാർതല നിർമ്മാണ പ്രവർത്തനങ്ങളിലെ വൻ അഴിമതി അവസാനിപ്പിക്കുന്നതിൻറെ നല്ല തുടക്കമാകട്ടെ പാലാരിവട്ടം നടപടികൾ. അതിലൂടെ സർക്കാർ നിർമാണപ്രവർത്തനങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനുമാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.