Movie prime

ദേ വന്നു ദാ പോയി ഡീപ്പ് ന്യൂഡ്

നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി സ്ത്രീകളുടെ ചിത്രങ്ങളെ അടിമുടി നഗ്നമാക്കി മാറ്റുന്ന ഡീപ്പ് ന്യൂഡ് എന്ന ആപ്പ് പോയത് വന്നതിനേക്കാൾ വേഗത്തിൽ. വലിയ തോതിൽ ദുരുപയോഗം ചെയ്യാനിടയുള്ള ആപ്പാണ് ഡീപ്പ് ന്യൂഡിന്റെ ഡെവലപ്പർമാർ വികസിപ്പിച്ചെടുത്തത്. ഫോട്ടോ ഷോപ്പിലും മറ്റും തലവെട്ടിയും കൂട്ടി ഒട്ടിച്ചും മോർഫ് ചെയ്യാനെടുക്കുന്ന സമയമൊന്നും വേണ്ട, ഡീപ്പ് ന്യൂഡിൽ ഫോട്ടോ കൊടുത്താൽ ഉടനടി വ്യാജൻ റെഡി. ഒരു സ്ത്രീയുടെ ഫുൾ സൈസ് ഫോട്ടോ കൊടുത്താൽ അതിന്റെ ഫുൾ സൈസ് ന്യൂഡ് റെഡി. രണ്ടു വേർഷനുകളാണ് ഇറക്കിയത്. More
 
ദേ വന്നു ദാ പോയി ഡീപ്പ് ന്യൂഡ്

നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി സ്ത്രീകളുടെ ചിത്രങ്ങളെ അടിമുടി നഗ്നമാക്കി മാറ്റുന്ന ഡീപ്പ് ന്യൂഡ് എന്ന ആപ്പ് പോയത് വന്നതിനേക്കാൾ വേഗത്തിൽ. വലിയ തോതിൽ ദുരുപയോഗം ചെയ്യാനിടയുള്ള ആപ്പാണ് ഡീപ്പ് ന്യൂഡിന്റെ ഡെവലപ്പർമാർ വികസിപ്പിച്ചെടുത്തത്. ഫോട്ടോ ഷോപ്പിലും മറ്റും തലവെട്ടിയും കൂട്ടി ഒട്ടിച്ചും മോർഫ് ചെയ്യാനെടുക്കുന്ന സമയമൊന്നും വേണ്ട, ഡീപ്പ് ന്യൂഡിൽ ഫോട്ടോ കൊടുത്താൽ ഉടനടി വ്യാജൻ റെഡി. ഒരു സ്ത്രീയുടെ ഫുൾ സൈസ് ഫോട്ടോ കൊടുത്താൽ അതിന്റെ ഫുൾ സൈസ് ന്യൂഡ് റെഡി. രണ്ടു വേർഷനുകളാണ് ഇറക്കിയത്. ഫ്രീ വേർഷനും പണം കൊടുത്ത് വാങ്ങാവുന്നതും. കിട്ടുന്ന ഇമേജുകൾ ഫെയ്ക്ക് ആണെന്ന വാട്ടർമാർക്ക് രണ്ടിലുമുണ്ട്. ഫ്രീ വേർഷനിൽ ഫോട്ടോയുടെ കുറുകേ നല്ല വലിപ്പത്തിലുള്ള വാട്ടർമാർക്കാണെങ്കിൽ പണം നൽകി ഉപയോഗിക്കുന്നതിൽ ഫോട്ടോയുടെ അടിഭാഗത്തായി ചെറിയ മാർക്കാണ്. രണ്ടായാലും അപകടം തന്നെ. സംഗതി എഡിറ്റ് ചെയ്തോ ക്രോപ് ചെയ്തോ നീക്കാം. ഒറ്റ ദിവസം കൊണ്ട് വിവാദം തീർത്ത ആപ്പ് പിറ്റേന്ന് തന്നെ കളം വിട്ടു. സംഗതി പുലിവാലാണെന്ന് തോന്നി ഡെവലപ്പർമാർ തന്നെ അത് പിൻവലിച്ചു. ഡീപ്പ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡീപ്പ് ന്യൂഡിന്റെ പ്രവർത്തനം.