Movie prime

ഒടുവിൽ മഠത്തിലെ പല ‘ആത്മഹത്യ’കളിലൊന്നായി ഇതും മാഞ്ഞു പോകുമായിരിക്കും!

deepa nisanth ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാർഥനക്ക് പോകുന്നുവെന്ന്! യുക്തിഭദ്രമായ വിശദീകരണം തന്നെ! ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാർത്ഥനയാണുള്ളത്?deepa nisanth അവിടെ എത്ര അന്തേവാസികൾ ഉണ്ടായിരുന്നു? അവരിൽ എത്ര വിദേശികളുണ്ട്? എത്ര സ്വദേശികളുണ്ട്? അവരുടെ വിവരങ്ങൾ പുറത്തു വിടാൻ എന്താണിത്ര മടി? ഈ സംഭവം അതർഹിക്കുന്ന ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്കെന്താണിത്ര മടി? അമൃതാനന്ദമയി മഠത്തിൽ നടന്ന വിദേശ വനിതയുടെ ‘ആത്മഹത്യ’ യെപ്പറ്റി ദീപ നിശാന്ത് ഫേസ് ബുക്കിൽ എഴുതിയ More
 

deepa nisanth

ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാർഥനക്ക് പോകുന്നുവെന്ന്! യുക്തിഭദ്രമായ വിശദീകരണം തന്നെ! ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാർത്ഥനയാണുള്ളത്?deepa nisanth

അവിടെ എത്ര അന്തേവാസികൾ ഉണ്ടായിരുന്നു?
അവരിൽ എത്ര വിദേശികളുണ്ട്?
എത്ര സ്വദേശികളുണ്ട്?
അവരുടെ വിവരങ്ങൾ പുറത്തു വിടാൻ എന്താണിത്ര മടി? ഈ സംഭവം അതർഹിക്കുന്ന ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്കെന്താണിത്ര മടി?

അമൃതാനന്ദമയി മഠത്തിൽ നടന്ന വിദേശ വനിതയുടെ ‘ആത്മഹത്യ’ യെപ്പറ്റി ദീപ നിശാന്ത് ഫേസ് ബുക്കിൽ എഴുതിയ കുറിപ്പ്

…………..

യു.കെ സ്വദേശിയായ സ്റ്റെഫേഡ് സിയോന എന്ന 45കാരി അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി ‘ആത്മഹത്യ’ ചെയ്തു.

സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതര്‍ വിശദീകരിക്കുന്നത്. ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണത്രേ ആത്മഹത്യ ചെയ്തത്.

ഉച്ചയ്ക്കും ഇവര്‍ ആത്മഹത്യക്കു ശ്രമിച്ചിരുന്നു എന്നും അതിനെത്തുടർന്ന് പൊലീസെത്തിയിരുന്നു എന്നും രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്താണ് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറിയത് എന്നും അധികൃതർ വിശദീകരിക്കുന്നു.

ഉച്ചക്ക് ആത്മഹത്യാശ്രമം നടത്തിയ ഒരാളെ തനിച്ചാക്കി എല്ലാവരും പ്രാർഥനക്ക് പോകുന്നുവെന്ന്! യുക്തിഭദ്രമായ വിശദീകരണം തന്നെ!

ഈ കൊറോണ സമയത്ത് എന്ത് കൂട്ട പ്രാർത്ഥനയാണുള്ളത്?

അവിടെ എത്ര അന്തേവാസികളുണ്ടായിരുന്നു?

അവരിൽ എത്ര വിദേശികളുണ്ട്?

എത്ര സ്വദേശികളുണ്ട്?

അവരുടെ വിവരങ്ങൾ പുറത്തു വിടാൻ എന്താണിത്ര മടി?

ഈ സംഭവം അതർഹിക്കുന്ന ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾക്കെന്താണിത്ര മടി?

പിറന്നാളിന് പരസ്യം കിട്ടില്ലാന്നുള്ള പേടിയാണോ കാരണം?

ഏതെങ്കിലും ചാനലിൽ ഈ വിഷയത്തെപ്പറ്റി ചർച്ച നടന്നിട്ടുണ്ടോ?

പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ടോ?

ഒടുവിൽ മഠത്തിലെ പല ‘ആത്മഹത്യ’കളിലൊന്നായി ഇതും മാഞ്ഞു പോകുമായിരിക്കും!