Movie prime

സംവിധായകൻ പ്രിയദർശനെ പരിഹസിച്ച് ദീപ നിശാന്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത അനുരാഗ് കശ്യപിനെ വിമർശിച്ച് പ്രിയദർശൻ രംഗത്തുവന്നതിനെതിരെ കേരളവർമ കോളെജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. അനുരാഗ് കശ്യപിനെതിരെ ശക്തമായി ആഞ്ഞടിച്ച് ജനം ടി വി ചെയർമാൻ പ്രിയദർശൻ സാർ എന്ന് തുടങ്ങുന്ന പോസ്റ്റ് പ്രിയദർശനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ളതാണ്. കുറിപ്പിലെ ഓരോ വാചകവും അവസാനിക്കുന്നത് “ജനം ടി വി ചെയർമാൻ പ്രിയദർശൻ സാർ” എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ്. സംഘപരിവാർ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ടി വി ചാനലിന്റെ ചെയർമാൻ സ്ഥാനത്തിരിക്കുന്ന പ്രിയദർശനെ പോസ്റ്റിലൊരിടത്തും ചലച്ചിത്ര സംവിധായകനെന്ന നിലയിൽ പരാമർശിക്കുന്നില്ല. സിനിമാക്കാർ More
 
സംവിധായകൻ പ്രിയദർശനെ പരിഹസിച്ച് ദീപ നിശാന്ത്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടെടുത്ത അനുരാഗ് കശ്യപിനെ വിമർശിച്ച് പ്രിയദർശൻ രംഗത്തുവന്നതിനെതിരെ കേരളവർമ കോളെജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. അനുരാഗ് കശ്യപിനെതിരെ ശക്തമായി ആഞ്ഞടിച്ച് ജനം ടി വി ചെയർമാൻ പ്രിയദർശൻ സാർ എന്ന് തുടങ്ങുന്ന പോസ്റ്റ് പ്രിയദർശനെ രൂക്ഷമായി പരിഹസിച്ചുകൊണ്ടുള്ളതാണ്.

കുറിപ്പിലെ ഓരോ വാചകവും അവസാനിക്കുന്നത് “ജനം ടി വി ചെയർമാൻ പ്രിയദർശൻ സാർ” എന്ന് എടുത്തുപറഞ്ഞുകൊണ്ടാണ്. സംഘപരിവാർ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ടി വി ചാനലിന്റെ ചെയർമാൻ സ്ഥാനത്തിരിക്കുന്ന പ്രിയദർശനെ പോസ്റ്റിലൊരിടത്തും ചലച്ചിത്ര സംവിധായകനെന്ന നിലയിൽ പരാമർശിക്കുന്നില്ല. സിനിമാക്കാർ സജീവ രാഷ്ട്രീയത്തിൽ അഭിപ്രായം പറയുന്നതിനെതിരെയായിരുന്നു പ്രിയദർശന്റെ വിമർശനം.

അനുരാഗ് കശ്യപിനെ മാത്രമല്ല ജെ എൻ യു സന്ദർശിച്ച് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ദീപിക പദുക്കോണിനെയും അദ്ദേഹം വിമർശിച്ചിരുന്നു. കൈയ്യിലുള്ള സിനിമ എന്ന മാധ്യമത്തിലൂടെ മാത്രം അഭിപ്രായം പറയാനായിരുന്നു സിനിമക്കാരോടുള്ള അദ്ദേഹത്തിന്റെ ഉപദേശം. മാധ്യമങ്ങളിൽ പേരുവരാൻ വേണ്ടി മാത്രമാണ് കശ്യപിനെപ്പോലുള്ളവർ രാഷ്ട്രീയവിഷയങ്ങളിൽ അഭിപ്രായപ്രകടനത്തിനു മുതിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

“സിനിമാപ്പണിയൊക്കെ നിർത്തി വല്ല ജന്മഭൂമീലോ ജനം ടി വിയിലോ ഒക്കെ അന്തസ്സുള്ള തൊഴില് ചെയ്ത് ജീവിച്ചുകൂടേ, ഈ അനുരാഗ് കശ്യപിന്” എന്ന കൊള്ളിവാക്കോടെയാണ് ദീപ നിശാന്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. പ്രിയദർശന്റെ സിനിമാക്കാലം കഴിഞ്ഞെന്നും ശിഷ്ടകാലം സംഘികളുടെ പാദസേവ ചെയ്ത് ജീവിക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണോ എന്നുമൊക്കെയുള്ള രൂക്ഷമായ പരിഹാസങ്ങളാണ് കമന്റുകളായി വരുന്നത്.

ഒരു കമന്റ് ഇങ്ങനെ: നരേന്ദ്ര മോഡിയെയും അമിത് ഷാ യെയും വിമർശിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടി ! സിനിമാക്കാർ എന്തിനു രാഷ്ട്രീയത്തിൽ ഇടപെടണം? ദീപിക ജെ എൻ യു വിഷയത്തെ കുറിച്ച് എന്തറിഞ്ഞിട്ടാണ് അവിടെ പോയത്? അനുരാഗ് കശ്യപിനെ പോലെയുള്ളവർ മിണ്ടാതിരിക്കണം! പ്രിയദർശൻറെ മൊഴിമുത്തുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഈ ഷൂ നക്കി ഊളയാണ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ കുഞ്ഞാലി മരക്കാറിനെ കഥാപാത്രമാക്കി സിനിമ എടുത്തിരിക്കുന്നത് !

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അനുരാഗ് കശ്യപിനെതിരെ ശക്തമായി ആഞ്ഞടിച്ച് ജനം ടി വി ചെയർമാൻ പ്രിയദർശൻ സാർ.

CAA യ്ക്ക് എതിരായി സിനിമാ മേഖലയിലുളളവർ ശബ്ദമുയർത്തേണ്ട കാര്യമില്ലെന്ന് ജനം ടി വി ചെയർമാൻ പ്രിയദർശൻ സാർ.

സിനിമാക്കാർ ആക്റ്റീവ് രാഷ്ട്രീയത്തിൽ ഇറങ്ങാതെ തങ്ങളുടെ കയ്യിലുള്ള സിനിമ എന്ന മാധ്യമത്തിലൂടെ മാത്രം രാജ്യത്തിന്റെ രാഷ്ട്രീയം പറയണമെന്ന് ജനം ടി വി ചെയർമാൻ പ്രിയദർശൻ സാർ.

അല്ലാത്തതൊക്കെ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് ജനം ടി വി ചെയർമാൻ പ്രിയദർശൻ സാർ.

അനുരാഗ് കശ്യപ്, തന്റെ പേര് ദേശീയ മാധ്യമങ്ങളിൽ വരാൻ വേണ്ടി നിരന്തരം മോദിയെയും അമിത് ഷായെയും ആക്രമിക്കുന്നുവെന്ന് ജനം ടി വി ചെയർമാൻ പ്രിയദർശൻ സാർ!

സിനിമാപ്പണിയൊക്കെ നിർത്തി വല്ല ജന്മഭൂമീലോ ജനം ടി വിയിലോ ഒക്കെ അന്തസ്സുള്ള തൊഴില് ചെയ്ത് ജീവിച്ചുകൂടേ ഈ അനുരാഗ് കശ്യപിന്??