Movie prime

പൂട്ടുകയാണെങ്കി അങ്ങ് പൂട്ടട്ടേന്ന് വെക്കും, ഇതിലെ ലൈക്കും കമൻ്റും കൊണ്ടല്ല വീട്ടിൽ കഞ്ഞിവെക്കുന്നത്- പ്രൊഫൈൽ പൂട്ടിയതിനെപ്പറ്റി ദീപാ നിശാന്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

Deepa Nishanth ഐലാൻ കുർദിയുടെയും പാലസ്തീൻ കുഞ്ഞുങ്ങളുടെയും ഫോട്ടോകൾ ഷെയർ ചെയ്തപ്പോൾ അക്കൗണ്ട് പൂട്ടിയതിനെ വിമർശിച്ച് ദീപാ നിശാന്തിൻ്റെ ഫേസ് ബുക്ക് കുറിപ്പ്. തത്ക്കാലം പ്രൊഫൈൽ തുറന്നു തന്നിട്ടുണ്ട്. എന്തായാലും വെരിഫൈഡ് പ്രൊഫൈലൊക്കെ പൂട്ടിക്കാൻ ചില്ലറ അധ്വാനം പോര. ആ അധ്വാനത്തിന് ആദ്യമേ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. Deepa Nishanth ബിൽക്കിസ് ബാനുവിൻ്റെ വയറ്റിലെ കുഞ്ഞിനെ, ഗുജറാത്തിലെ കുഞ്ഞുങ്ങളെ, കത്വയിലെ പെൺകുട്ടിയെ, ഉന്നാവയിലെ പെൺകുട്ടിയെ ഓർമ വന്ന് കുറ്റബോധം കൊണ്ട് നീറിപ്പിടയുന്നതാവും More
 
പൂട്ടുകയാണെങ്കി അങ്ങ് പൂട്ടട്ടേന്ന് വെക്കും, ഇതിലെ ലൈക്കും കമൻ്റും കൊണ്ടല്ല വീട്ടിൽ കഞ്ഞിവെക്കുന്നത്- പ്രൊഫൈൽ പൂട്ടിയതിനെപ്പറ്റി ദീപാ നിശാന്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ്

Deepa Nishanth
ഐലാൻ കുർദിയുടെയും പാലസ്തീൻ കുഞ്ഞുങ്ങളുടെയും ഫോട്ടോകൾ ഷെയർ ചെയ്തപ്പോൾ അക്കൗണ്ട് പൂട്ടിയതിനെ വിമർശിച്ച് ദീപാ നിശാന്തിൻ്റെ ഫേസ് ബുക്ക് കുറിപ്പ്. തത്ക്കാലം പ്രൊഫൈൽ തുറന്നു തന്നിട്ടുണ്ട്. എന്തായാലും വെരിഫൈഡ് പ്രൊഫൈലൊക്കെ പൂട്ടിക്കാൻ ചില്ലറ അധ്വാനം പോര. ആ അധ്വാനത്തിന് ആദ്യമേ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്. Deepa Nishanth

ബിൽക്കിസ് ബാനുവിൻ്റെ വയറ്റിലെ കുഞ്ഞിനെ, ഗുജറാത്തിലെ കുഞ്ഞുങ്ങളെ, കത്വയിലെ പെൺകുട്ടിയെ, ഉന്നാവയിലെ പെൺകുട്ടിയെ ഓർമ വന്ന് കുറ്റബോധം കൊണ്ട് നീറിപ്പിടയുന്നതാവും പൂട്ടിക്കാൻ കാരണം എന്ന പരിഹാസവും പോസ്റ്റിലുണ്ട്. നിങ്ങളുടെ ആക്രമണവും റിപ്പോർട്ടിങ്ങും പൂട്ടിക്കലുമൊക്കെ വിശിഷ്ടസേവനത്തിനുള്ള മെഡലായിട്ടാണ് മനുഷ്യർ കാണുന്നതെന്നും, അങ്ങട് പൂട്ടിക്ക്! ഇതല്ലെങ്കി വേറെ വഴി നോക്കിക്കോളാം… എന്നും പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

പോസ്റ്റ് പൂർണരൂപത്തിൽ വായിക്കാം.

തൽക്കാലം പ്രൊഫൈൽ തുറന്നു തന്നിട്ടുണ്ട്. എന്തായാലും വെരിഫൈഡ് പ്രൊഫൈലൊക്കെ പൂട്ടിക്കാൻ ചില്ലറ അധ്വാനം പോര. ആ അധ്വാനത്തിന് ആദ്യമേ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു.

2016 ലും 2017 ലും 2018 ലുമൊക്കെയിട്ട ഐലാൻ കുർദ്ദിയുടെയും പലസ്തീൻ കുഞ്ഞുങ്ങളുടേയും ചിത്രങ്ങൾ കണ്ട് വേദനിച്ച് റിപ്പോർട്ടടിച്ചതാണത്രേ!

സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയുമൊക്കെ ഇത്തരം ചിത്രങ്ങൾ പൊതു ഇടത്തിൽ പങ്കുവെച്ചാൽ പ്രശ്നമാവുമത്രേ!

അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല…

ബിൽക്കിസ് ബാനുവിൻ്റെ വയറ്റിലെ കുഞ്ഞിനെ, ഗുജറാത്തിലെ എത്രയോ കുഞ്ഞുങ്ങളെ, കത്വയിലെ പെൺകുട്ടിയെ,ഉന്നാവയിലെ പെൺകുട്ടിയെ, ഓർമ വന്ന് കുറ്റബോധം കൊണ്ട് നീറിപ്പിടയുന്നതാവും പൂട്ടിക്കാൻ കാരണം.

സ്വന്തം നേതാവിൻ്റെ മകളുടെ പ്രൊഫൈൽ പിക്ചറിനു താഴെ ഫേക്ക് ഐഡിയിൽ വന്ന് കമൻ്റിട്ട ‘പുത്രന്മാരിൽ ‘ നിന്നും കർഷക സമരത്തിൽ പങ്കെടുക്കുന്ന സ്ത്രീകളെയൊക്കെ ‘വർണ്ണപ്പടക്ക” മെന്ന് വിശേഷിപ്പിച്ച് സൈബർ വിരേചനമടയുന്ന ‘പിതാക്കളിൽ’ നിന്നും ഈ ലോകത്തിലെ സ്ത്രീകളെ രക്ഷിക്കാൻ വേറെ വഴിയില്ലെന്നു കണ്ട് സ്ത്രീകളുടെ പ്രൊഫൈൽ പൂട്ടിച്ച് ആർഷഭാരത സംസ്കാരം കാക്കുന്നതിന് പ്രത്യേകം പ്രണാമമർപ്പിക്കുന്നു.

ഈ ചിത്രമൊക്കെ പങ്കുവെക്കുന്നതിൻ്റെ പേരിൽ പ്രൊഫൈല് പൂട്ടുകയാണെങ്കി അങ്ങ് പൂട്ടട്ടേന്ന് വെക്കും. ഇതിലെ ലൈക്കും കമൻറും കൊണ്ടല്ല വീട്ടിൽ കഞ്ഞി വെക്കുന്നത്.

പോസ്റ്റിൽ ഒരു സുഹൃത്ത് പറഞ്ഞതുപോലെ നിങ്ങളുടെ ആക്രമണവും റിപ്പോർട്ടിങ്ങും പൂട്ടിക്കലുമൊക്കെ വിശിഷ്ടസേവനത്തിനുള്ള മെഡലായിട്ടാണ് മനുഷ്യർ കാണുന്നത്.

അങ്ങട് പൂട്ടിക്ക്! ഇതല്ലെങ്കി വേറെ വഴി നോക്കിക്കോളാം…