Movie prime

ഭാരത് കി ലക്ഷ്മിയുടെ പതാക വാഹകയായി ദീപിക പദുകോൺ

മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ഭാരത് കി ലക്ഷ്മിയുടെ പ്രചാരകയായി ദീപിക പദുകോൺ. ദീപാവലിയോടനുബന്ധിച്ച് വിജയം വരിച്ച സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാൻ പ്രധാനമന്ത്രി നടത്തിയ ആഹ്വാനമാണ് ഇതിനു പിന്നിലെ പ്രേരണ. അത്തരം ഒരു സ്റ്റോറി പങ്കുവെച്ചുകൊണ്ട് ബാഡ്മിന്റൺ താരം പി വി സിന്ധുവിനൊപ്പം പ്രത്യക്ഷപ്പെടുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ഭാരതലക്ഷ്മിയുടെ കാമ്പയിൻ മുഖമായി ദീപിക മാറിയത്. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുന്നതിനും അവരുടെ നേട്ടങ്ങളെ ആഘോഷിക്കുന്നതിനുമാണ് ഭാരത ലക്ഷ്മി ലക്ഷ്യമിടുന്നത്. More
 
ഭാരത് കി ലക്ഷ്മിയുടെ പതാക വാഹകയായി ദീപിക പദുകോൺ

മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ഭാരത് കി ലക്ഷ്മിയുടെ പ്രചാരകയായി ദീപിക പദുകോൺ.

ദീപാവലിയോടനുബന്ധിച്ച് വിജയം വരിച്ച സ്ത്രീകളുടെ പ്രചോദനാത്മകമായ കഥകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാൻ പ്രധാനമന്ത്രി നടത്തിയ ആഹ്വാനമാണ് ഇതിനു പിന്നിലെ പ്രേരണ.

അത്തരം ഒരു സ്റ്റോറി പങ്കുവെച്ചുകൊണ്ട് ബാഡ്മിന്റൺ താരം പി വി സിന്ധുവിനൊപ്പം പ്രത്യക്ഷപ്പെടുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്താണ് ഭാരതലക്ഷ്മിയുടെ കാമ്പയിൻ മുഖമായി ദീപിക മാറിയത്.

ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ആദരിക്കുന്നതിനും അവരുടെ നേട്ടങ്ങളെ ആഘോഷിക്കുന്നതിനുമാണ് ഭാരത ലക്ഷ്മി ലക്ഷ്യമിടുന്നത്. തിന്മയുടെ മേൽ നന്മ നേടിയ വിജയം ആഘോഷമാക്കുന്ന ദീപാവലിയിൽ വിജയം വരിച്ച വനിതകളുടെ വ്യക്തിത്വ തിളക്കം കൂടി പ്രചരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

ലക്ഷ്മീദേവിക്ക്‌ തുല്യമായാണ് നമ്മുടെ സംസ്കാരത്തിൽ സ്ത്രീകളെ പരിഗണിക്കുന്നതെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒട്ടേറെ സ്ത്രീകളുണ്ട്. വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവർ.

ചിലർ ദരിദ്രരായ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നു. മറ്റുചിലർ ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെപ്പറ്റിയും അവബോധം പകർന്നു നൽകുന്നു. ചിലർ ഡോക്ടർമാരാണ്, ചിലർ എൻജിനീയർമാരും…മറ്റുചിലർ നീതിന്യായ നിർവഹണ ചുമതലകൾ ചെയ്യുന്നു. സമൂഹം അവരെ കണ്ടെത്തണം, രാജ്യം മുഴുവനും അവരുണ്ട്. അവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം – അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭാരതലക്ഷ്മി എന്ന ഹാഷ് ടാഗിലൂടെ രാജ്യം മുഴുവൻ ഇത്തരം സ്ത്രീകളുടെ നേട്ടങ്ങളെ വലിയ തോതിൽ പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.