Movie prime

പി ജി പഠനത്തിന് സ്കോളർഷിപ്പ് പ്രോഗ്രാമുമായി ഡൽഹി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്‌ (ഡാംസ്)

തിരുവനന്തപുരം: പി ജി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം തേടുന്ന ഡോക്ടർമാർക്ക് പ്രിപ്പറേഷൻ പരീക്ഷകളിൽ സ്കോളർഷിപ്പ് പ്രോഗ്രാമുമായി ഡൽഹി സ്കൂൾ ഓഫ് മെഡിക്കൽ സയൻസിന്റെ തിരുവനന്തപുരം കേന്ദ്രം. ഉപരിപഠനത്തിന് കഴിവും ശേഷിയുമുള്ള മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അക്കാദമിയുടെ പത്രക്കുറിപ്പിൽ പറയുന്നു. 2019 സെപ്റ്റംബർ 3 നാണ് അഖിലേന്ത്യാ തലത്തിലുള്ള പരീക്ഷ നടക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 95 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. അപേക്ഷ നൽകാനുള്ള അവസാന തിയ്യതി 2019 More
 
പി ജി പഠനത്തിന് സ്കോളർഷിപ്പ് പ്രോഗ്രാമുമായി ഡൽഹി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ്‌ (ഡാംസ്)

തിരുവനന്തപുരം: പി ജി മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനം തേടുന്ന ഡോക്ടർമാർക്ക് പ്രിപ്പറേഷൻ പരീക്ഷകളിൽ സ്‌കോളർഷിപ്പ് പ്രോഗ്രാമുമായി ഡൽഹി സ്‌കൂൾ ഓഫ് മെഡിക്കൽ സയൻസിന്റെ തിരുവനന്തപുരം കേന്ദ്രം. ഉപരിപഠനത്തിന് കഴിവും ശേഷിയുമുള്ള മിടുക്കരായ വിദ്യാർഥികളെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അക്കാദമിയുടെ പത്രക്കുറിപ്പിൽ പറയുന്നു. 2019 സെപ്റ്റംബർ 3 നാണ് അഖിലേന്ത്യാ തലത്തിലുള്ള പരീക്ഷ നടക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 95 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. അപേക്ഷ നൽകാനുള്ള അവസാന തിയ്യതി 2019 ആഗസ്റ്റ് 22.

അഖിലേന്ത്യാ റാങ്കിന് അനുസരിച്ചായിരിക്കും ഫീസിളവ് നിശ്ചയിക്കുന്നത്. ആദ്യ നൂറുപേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക. ക്‌ളാസ് റൂം കോഴ്‌സുകളും ഓൺലൈൻ ടെസ്റ്റുകളും പോസ്റ്റൽ കോഴ്‌സുകളും ഉൾപ്പെടെ മുഴുവൻ കോഴ്‌സുകളിലേക്കുമാണ് ജേതാക്കൾക്ക് പ്രവേശനം നൽകുന്നത്. ആദ്യ പത്ത് റാങ്കിൽ വരുന്നവർക്ക് മുഴുവൻ കോഴ്സും സൗജന്യമായി അഭ്യസിക്കാം. 11 മുതൽ 20 വരെ റാങ്കുകൾ നേടുന്നവർക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. 21 മുതൽ 50 വരെ റാങ്കുകാർക്ക് 25 ശതമാനവും 51 മുതൽ 100 വരെയുള്ളവർക്ക് 10 ശതമാനവും ആണ് ഫീസിളവ്.

ഒന്നും രണ്ടും വർഷ വിദ്യാർഥികൾ പേപ്പർ ഒന്നിനും, മൂന്നും നാലും വർഷ വിദ്യാർഥികൾ പേപ്പർ രണ്ടിനുമാണ് അപേക്ഷിക്കേണ്ടത്. ഇന്റേൺ/ പോസ്റ്റ് ഇന്റേൺ വിദ്യാർഥികൾക്ക് പേപ്പർ മൂന്നിന് അപേക്ഷിക്കാം.
“മെഡിക്കൽ കോഴ്‌സുകളിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ധനസഹായം നൽകുക, അതുവഴി സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനുള്ള അവരുടെ യാത്രയിൽ പണം ഒരു തടസ്സമാകാതെ നോക്കുക തുടങ്ങിയ ഉന്നത ലക്ഷ്യങ്ങളാണ് പദ്ധതിക്കുള്ളത്. മിടുക്കരായ വിദ്യാർഥികൾക്ക് സ്വന്തം കഴിവുകൾ പുറത്തെടുക്കാൻ സ്‌കോളർഷിപ്പ് ഒരു പ്രചോദനമാകും,” ഡൽഹി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. സുമേർ സേഥി പറഞ്ഞു.