Movie prime

കെജ്രിവാളിന് കോവിഡ് രോഗലക്ഷണങ്ങൾ, നാളെ രാവിലെ ടെസ്റ്റ് നടത്തും

പനിയും തൊണ്ടവേദനയും ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സെൽഫ് ക്വാറൻ്റൈനിൽ പ്രവേശിച്ചു. എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നാളെ രാവിലെ ഒമ്പത് മണിക്ക് അദ്ദേഹം കോവിഡ് ടെസ്റ്റിന് വിധേയനാവും. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് മുഖ്യമന്ത്രിക്ക് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അദ്ദേഹം നിരവധി യോഗങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്. ഡൽഹി സെക്രട്ടേറിയറ്റും സന്ദർശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് കോവിഡ് രോഗത്തിൻ്റെ ലക്ഷണങ്ങളുണ്ടെന്നും നാളെ ടെസ്റ്റ് നടത്താൻ ഡോക്ടർമാർ നിർദേശിച്ചെന്നും More
 
കെജ്രിവാളിന് കോവിഡ് രോഗലക്ഷണങ്ങൾ, നാളെ രാവിലെ ടെസ്റ്റ് നടത്തും

പനിയും തൊണ്ടവേദനയും ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സെൽഫ് ക്വാറൻ്റൈനിൽ പ്രവേശിച്ചു. എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 

നാളെ രാവിലെ ഒമ്പത് മണിക്ക് അദ്ദേഹം കോവിഡ് ടെസ്റ്റിന് വിധേയനാവും. ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് മുഖ്യമന്ത്രിക്ക് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ പ്രകടമായത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അദ്ദേഹം നിരവധി യോഗങ്ങളിൽ സംബന്ധിച്ചിട്ടുണ്ട്. ഡൽഹി സെക്രട്ടേറിയറ്റും സന്ദർശിച്ചിട്ടുണ്ട്.

 

മുഖ്യമന്ത്രിക്ക് കോവിഡ് രോഗത്തിൻ്റെ ലക്ഷണങ്ങളുണ്ടെന്നും നാളെ ടെസ്റ്റ് നടത്താൻ ഡോക്ടർമാർ നിർദേശിച്ചെന്നും എഎപി

എം എൽ എ രാഘവ് ഛദ്ദയാണ് അറിയിച്ചത്. അദ്ദേഹം പ്രമേഹരോഗിയാണ്. ഇത് ആശങ്കകൾ വർധിപ്പിക്കുന്നു. പാർട്ടിയിലും മന്ത്രിസഭയിലുമുള്ള അംഗങ്ങളുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അദ്ദേഹം സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ രോഗലക്ഷണങ്ങൾ കണ്ടതു മുതൽ ആരുമായും ബന്ധപ്പെട്ടിട്ടില്ല. അപ്പോൾ മുതൽ സെൽഫ് ക്വാറൻ്റൈനിലാണ്. നാളെ രാവിലെ 9 മണിക്കാണ് കോവിഡ് പരിശോധന നടത്തുന്നത് – രാഘവ് ചദ്ദ വിശദീകരിച്ചു.

 

ഞായറാഴ്ച വൈകുന്നേരം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയിരുന്നു. ഡൽഹിയിലെ കോവിഡ് ചികിത്സ ഡൽഹിക്കാർക്കു മാത്രമായി പരിമിതപ്പെടുത്തുന്ന വിവരം പ്രഖ്യാപിച്ചത് ഈ പത്രസമ്മേളനത്തിലാണ്. റസ്റ്റൊറൻ്റുകളും മാളുകളും ആരാധനാലയങ്ങളും തുറന്നു പ്രവർത്തിക്കാനും അതിർത്തികൾ തുറക്കാനും തീരുമാനിച്ച വിവരം അറിയിക്കുന്നതും ഇതേ പത്രസമ്മേളനത്തിലാണ്.

 

ഡൽഹിയിൽ നിലവിൽ 27,600 കോവിഡ് രോഗികളുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം ആയിരത്തോളം പേർക്ക് രോഗം ബാധിക്കുന്നുണ്ട്.