Movie prime

പുതുവർഷത്തിൽ തണുത്തുറഞ്ഞ് ഡൽഹി, 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില

Delhi പുതുവത്സര ദിനത്തിൽ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞും തണുപ്പും. 1.1 ഡിഗ്രി സെൽഷ്യസാണ് രാജ്യ തലസ്ഥാനത്തെ താപനില. 15 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഡൽഹിയിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സഫ്ദർജങ്ങ് ഒബ്സർവേറ്ററിയിലാണ് 1.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 2006 ജനുവരി 8-ന് നഗരത്തിൽ 0.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞവർഷം ജനുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.4 ഡിഗ്രി സെൽഷ്യസായിരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.Delhi സഫ്ദർജങ്ങിലും പാലം മേഖലയിലും അനുഭവപ്പെടുന്ന കനത്ത More
 
പുതുവർഷത്തിൽ തണുത്തുറഞ്ഞ് ഡൽഹി, 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനില

Delhi
പുതുവത്സര ദിനത്തിൽ ഡൽഹിയിൽ കനത്ത മൂടൽമഞ്ഞും തണുപ്പും. 1.1 ഡിഗ്രി സെൽഷ്യസാണ് രാജ്യ തലസ്ഥാനത്തെ താപനില. 15 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഡൽഹിയിൽ അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സഫ്ദർജങ്ങ് ഒബ്സർവേറ്ററിയിലാണ് 1.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. 2006 ജനുവരി 8-ന് നഗരത്തിൽ 0.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു.കഴിഞ്ഞവർഷം ജനുവരിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.4 ഡിഗ്രി സെൽഷ്യസായിരുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.Delhi

സഫ്ദർജങ്ങിലും പാലം മേഖലയിലും അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് ദൃശ്യപരത “സീറോ” മീറ്ററായി കുറച്ചെന്ന് ഐ‌എം‌ഡിയുടെ പ്രാദേശിക മേധാവി കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. ജനുവരി 2 മുതൽ ജനുവരി 6 വരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയെ ബാധിക്കുന്ന തീവ്രമായ പടിഞ്ഞാറൻ അസ്വസ്ഥത മൂലം(വെസ്റ്റേൺ ഡിസ്റ്റർബൻസ്) താപനിലയിൽ നാളെ മുതൽ ഉയർച്ച രേഖപ്പെടുത്തും. ജനുവരി 4 മുതൽ 5 വരെ കുറഞ്ഞ താപനില 8 ഡിഗ്രി സെൽഷ്യസായി ഉയരുമെന്നാണ് പ്രവചനം.

ഐ‌എം‌ഡി യുടെ വിലയിരുത്തൽ അനുസരിച്ച്, 0 മുതൽ 50 മീറ്റർവരെ ദൃശ്യപരത ഉള്ളതാണ് “തീവ്രത കൂടിയ” മൂടൽമഞ്ഞ്. ദൃശ്യപരത 51 മുതൽ 200 മീറ്റർ വരെയുള്ളത് “കനത്ത” മൂടൽമഞ്ഞും 201 മുതൽ 500 മീറ്റർ വരെയുളളത് “മിതമായ” മൂടൽമഞ്ഞും 501 മുതൽ 1,000 മീറ്റർ വരെയുള്ളത് “നേരിയ” മൂടൽമഞ്ഞുമാണ്.

ഇന്നലെ കുറഞ്ഞ താപനില 3.3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഡിസംബർ 18-ന് നഗരത്തിൽ രേഖപ്പെടുത്തിയത് ഈ സീസണിലെ കുറഞ്ഞ പരമാവധി താപനിലയായ
(ലോവസ്റ്റ് മാക്സിമം ടെമ്പറേച്ചർ) 15.2 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.