Movie prime

ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോഴും മാസ്ക് നിർബന്ധം, കാർ ഒരു പൊതു സ്ഥലമെന്നും ഡൽഹി ഹൈക്കോടതി

Delhi High Court ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോഴും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും കാർ ഒരു പൊതു സ്ഥലമാണെന്നും ഡൽഹി ഹൈക്കോടതി വിധിച്ചു. കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുമ്പോൾ മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴയിട്ടതിനെതിരെ അഭിഭാഷകനായ സൗരഭ് ശർമയാണ് കോടതിയെ സമീപിച്ചത്. Delhi High Court നിങ്ങൾ കാറിൽ തനിച്ചാണെങ്കിൽ പോലും മാസ്ക് ധരിച്ചിരിക്കണം. മാസ്ക് ധരിക്കുന്നതിനെ എന്തുകൊണ്ടാണ് നിങ്ങൾ എതിർക്കുന്നത്? ഇത് നിങ്ങളുടെ സുരക്ഷയ്ക്കാണ്- ജഡ്ജി പ്രതിഭ എം സിംഗ് അഭിപ്രായപ്പെട്ടു. കാറിനെ More
 
ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോഴും മാസ്ക് നിർബന്ധം, കാർ ഒരു പൊതു സ്ഥലമെന്നും ഡൽഹി ഹൈക്കോടതി

Delhi High Court
ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പോകുമ്പോഴും മാസ്ക് നിർബന്ധമായും ധരിക്കണമെന്നും കാർ ഒരു പൊതു സ്ഥലമാണെന്നും ഡൽഹി ഹൈക്കോടതി വിധിച്ചു. കാറിൽ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുമ്പോൾ മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴയിട്ടതിനെതിരെ അഭിഭാഷകനായ സൗരഭ് ശർമയാണ് കോടതിയെ സമീപിച്ചത്. Delhi High Court

നിങ്ങൾ കാറിൽ തനിച്ചാണെങ്കിൽ പോലും മാസ്ക് ധരിച്ചിരിക്കണം. മാസ്ക് ധരിക്കുന്നതിനെ എന്തുകൊണ്ടാണ് നിങ്ങൾ എതിർക്കുന്നത്? ഇത് നിങ്ങളുടെ സുരക്ഷയ്ക്കാണ്- ജഡ്ജി പ്രതിഭ എം സിംഗ് അഭിപ്രായപ്പെട്ടു. കാറിനെ പൊതുസ്ഥലമെന്ന് വിശേഷിപ്പിച്ച കോടതി മാസ്ക് ഒരു സുരക്ഷാ കവചമാണെന്ന് ചൂണ്ടിക്കാട്ടി. ധരിക്കുന്ന വ്യക്തിക്കും ചുറ്റുമുള്ളവർക്കും ഒരു സുരക്ഷാ കവചമാണ് മാസ്ക് ഒരുക്കുന്നത്.

രാജ്യത്ത് പാൻഡമിക് പ്രതിസന്ധി വർധിച്ചു വരികയാണെന്ന് അഭിപ്രായപ്പെട്ട കോടതി, വാക്സിനേഷൻ എടുത്താലും ഇല്ലെങ്കിലും എല്ലാവരും മാസ്ക് ധരിച്ചിരിക്കണം എന്നും നിർദേശിച്ചു. ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞരും സർക്കാരുകളും അത്തരം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കോവിഡിനെതിരെ സുരക്ഷിതമായിരിക്കാൻ ആർക്കും ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിത്.

ഒറ്റയ്ക്ക് വാഹനമോടിക്കുമ്പോൾ ഡ്രൈവർ മാസ്ക് ധരിക്കണമെന്ന നിയമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഓരോ സംസ്ഥാനത്തിനും സ്വന്തമായി നിയമങ്ങൾ ഉണ്ടാക്കാനും അവ നടപ്പാക്കാനും അവകാശമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. സ്വകാര്യ, പൊതു വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരും മാസ്ക് നിർബന്ധമായും ധരിക്കണം എന്ന് ഡൽഹി സർക്കാർ ഉത്തരവിട്ടിരുന്നു. സർക്കാർ ചട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കി ലും ഒറ്റയ്ക്ക് വാഹനമോടിക്കുന്നയാൾ മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വക്താക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങളിലെ പൊരുത്തക്കേടുകളാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടിയത്. എല്ലാ അവ്യക്തതകൾക്കും അറുതി വരുത്തിക്കൊണ്ടാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.