Movie prime

ഡി.ജി.പിയുടെ സർക്കുലർ: 50 വയസിന് മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്

Kerala police ഗുരുതര രോഗമുള്ളവരെയും 50 വയസിന് മുകളിലുള്ള പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി. പ്രായം അൻപതിൽ താഴെ ആണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും സര്ക്കുലറില് വ്യക്തമാക്കുന്നു.Kerala police ഇടുക്കിയിൽ കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച സാഹചര്യത്തിൽ കൂടിയാണ് ഡി.ജി.പിയുടെ സർക്കുലർ.ഇടുക്കിജില്ലയിലെ സബ് ഇൻസ്പെക്ടർ അജിതൻ (55) ആണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കല്കോളേജില് മരിച്ചത്. 50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള് പരിശോധിക്കുന്നതിനോ More
 
ഡി.ജി.പിയുടെ സർക്കുലർ: 50 വയസിന് മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്

Kerala police

ഗുരുതര രോഗമുള്ളവരെയും 50 വയസിന് മുകളിലുള്ള പൊലീസുകാരെയും കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി. പ്രായം അൻപതിൽ താഴെ ആണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.Kerala police

ഇടുക്കിയിൽ കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച സാഹചര്യത്തിൽ കൂടിയാണ് ഡി.ജി.പിയുടെ സർക്കുലർ.ഇടുക്കിജില്ലയിലെ സബ് ഇൻസ്പെക്ടർ അജിതൻ (55) ആണ് ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍കോളേജില്‍ മരിച്ചത്.

50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും സർക്കുലറിലുണ്ട്. 50 വയസിന് താഴെയുള്ളവരാണെങ്കില്‍ അവര്‍ക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കണം.

ഡ്യൂട്ടിസമയത്തും ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

ഡി.ജി.പിയുടെ സർക്കുലർ: 50 വയസിന് മുകളിലുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്

സംസ്ഥാനത്ത് 88 പൊലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചിരുന്നത്. ഈയൊരു പശ്ചാത്തലം പരിഗണിച്ചാണ് കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചിരിക്കുന്നത്.തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനം രണ്ട് ദിവസത്തേക്ക് അടച്ചു. ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് അടച്ചത്.