Movie prime

ധർമജൻ കോൺഗ്രസ് സ്ഥാനാർഥി ആവുമെന്ന് റിപ്പോർട്ടുകൾ

Dharmajan വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചലച്ചിത്ര നടൻ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ടുകൾ. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നടനെ രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്ന് വാർത്തകൾ പറയുന്നു. Dharmajan സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്തകളോടുളള ധർമജൻ്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. മത്സരിക്കാൻ താൻ സന്നദ്ധനാണ് എന്നാണ് നടൻ പറയുന്നത്. താൻ ഒരു കോൺഗ്രസ് പ്രവർത്തകനാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. പാർടി പറഞ്ഞാൽ എവിടെയായാലും മത്സരിക്കും. എന്നാൽ മത്സരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും More
 
ധർമജൻ കോൺഗ്രസ് സ്ഥാനാർഥി ആവുമെന്ന് റിപ്പോർട്ടുകൾ

Dharmajan
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചലച്ചിത്ര നടൻ ധർമജൻ ബോൾഗാട്ടി കോൺഗ്രസ് സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ടുകൾ. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നടനെ രംഗത്തിറക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്ന് വാർത്തകൾ പറയുന്നു. Dharmajan

സ്ഥാനാർഥിത്വം സംബന്ധിച്ച വാർത്തകളോടുളള ധർമജൻ്റെ പ്രതികരണവും പുറത്തുവന്നിട്ടുണ്ട്. മത്സരിക്കാൻ താൻ സന്നദ്ധനാണ് എന്നാണ് നടൻ പറയുന്നത്. താൻ ഒരു കോൺഗ്രസ് പ്രവർത്തകനാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. പാർടി പറഞ്ഞാൽ എവിടെയായാലും മത്സരിക്കും. എന്നാൽ മത്സരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും നടൻ വ്യക്തമാക്കി.

നിലവിൽ സി പി ഐ (എം) ലെ പുരുഷൻ കടലുണ്ടിയാണ് നിയമസഭയിൽ ബാലുശ്ശേരിയെ പ്രതിനിധീകരിക്കുന്നത്.2011-ലും അദ്ദേഹമാണ് വിജയിച്ചത്.
2006- ൽ നടന്ന തിരഞ്ഞെടുപ്പിൽ എൻ സി പി യിലെ എ കെ ശശീന്ദ്രനാണ് വിജയിച്ചത്. 1970-ലും 1980, 1982, 1987, 1991, 1996, 2001 വർഷങ്ങളിലും മണ്ഡലത്തെ പ്രതിനിധീകരിച്ച എ സി ഷൺമുഖദാസാണ് ബാലുശ്ശേരിയെ ഏറ്റവും കൂടുതൽ കാലം നിയമസഭയിൽ പ്രതിനിധീകരിച്ചത്. എം നാരായണ കുറുപ്പ് (പി എസ് പി ), എ കെ അപ്പു (എസ് എസ് പി ), പി കെ ശങ്കരൻ കുട്ടി എന്നിവരാണ് ബാലുശ്ശേരിയിൽ നിന്ന് വിജയം കണ്ട മറ്റ് ജനപ്രതിനിധികൾ. വരുന്ന തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥിയായി രംഗത്തെത്തുക എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ് ആകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.