Movie prime

ഒ ഇതര രക്ത ഗ്രൂപ്പുകാർക്ക് പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം

diabetes രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം 70 ദശലക്ഷമാണ്. ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളതിനാൽ ഇന്ത്യയെ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് വിളിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിലാണ്. ജീവിതകാലം മുഴുവൻ കരുതലും ശ്രദ്ധയും ആവശ്യമായ ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) പറയുന്നതനുസരിച്ച് പ്രീ ഡയബെറ്റിക് ആയ ഒരാൾക്ക് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തി ടൈപ്പ് 2 പ്രമേഹം വരുന്നത് വൈകിപ്പിക്കാൻ കഴിയും. diabetes എന്നാൽ More
 
ഒ ഇതര രക്ത ഗ്രൂപ്പുകാർക്ക് പ്രമേഹ സാധ്യത കൂടുതലെന്ന് പഠനം

diabetes
രാജ്യത്തെ പ്രമേഹ രോഗികളുടെ എണ്ണം 70 ദശലക്ഷമാണ്. ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളതിനാൽ ഇന്ത്യയെ ലോകത്തിന്റെ പ്രമേഹ തലസ്ഥാനം എന്നാണ് വിളിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം പ്രമേഹ രോഗികൾ ഉള്ളത് കേരളത്തിലാണ്. ജീവിതകാലം മുഴുവൻ കരുതലും ശ്രദ്ധയും ആവശ്യമായ ഒരു ജീവിതശൈലി രോഗമാണ് പ്രമേഹം. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ(സിഡിസി) പറയുന്നതനുസരിച്ച് പ്രീ ഡയബെറ്റിക് ആയ ഒരാൾക്ക് ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തി ടൈപ്പ് 2 പ്രമേഹം വരുന്നത് വൈകിപ്പിക്കാൻ കഴിയും. diabetes

എന്നാൽ അനാരോഗ്യകരമായ ജീവിതശൈലി കൂടാതെ രോഗ സാധ്യത വർധിപ്പിക്കുന്ന നിരവധി ബാഹ്യ ഘടകങ്ങളുണ്ട്. അത്തരമൊരു ഘടകമാണ് രക്ത ഗ്രൂപ്പ്. യൂറോപ്യൻ അസോസിയേഷന്റെ ജേണലായ ഡയബറ്റോളജിയയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് ഒ ഗ്രൂപ്പുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒ ഇതര രക്ത ഗ്രൂപ്പുകാർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

80,000 സ്ത്രീകളെയാണ് ഗവേഷണത്തിന് തെരഞ്ഞെടുത്തത്. രക്ത ഗ്രൂപ്പും ടൈപ്പ് 2 പ്രമേഹ സാധ്യതയും തമ്മിലുള്ള ബന്ധം നിർണയിക്കലായിരുന്നു ഗവേഷണ ലക്ഷ്യം. ഇവരിൽ 3553 പേരിൽ ടൈപ്പ് 2 പ്രമേഹം കണ്ടെത്തി. ഒ ഇതര ഗ്രൂപ്പ് രക്തമുള്ളവരായിരുന്നു ഇവരിൽ ഭൂരിഭാഗവും. ഒ ഇതര രക്ത ഗ്രൂപ്പുകാർക്ക് പ്രമേഹം പിടിപെടാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം.

ബി ഗ്രൂപ്പുകാർക്ക് അപകടസാധ്യത കൂടുതൽ ഒ ഗ്രൂപ്പുകാരുമായി താരതമ്യം ചെയ്യുമ്പോൾ എ ഗ്രൂപ്പിൽ പെട്ടവർക്ക് പത്ത് ശതമാനം അപകട സാധ്യത കൂടുതലാണെന്നാണ് കണ്ടെത്തിയത്. അതേ സമയം എ ഗ്രൂപ്പിൽ ഉൾപ്പെട്ടവരേക്കാൾ അപകട സാധ്യത ബി ഗ്രൂപ്പിലുള്ളവർക്കാണെന്നും ഗവേഷകർ പറയുന്നു. ഒ ഗ്രൂപ്പുകാരെ അപേക്ഷിച്ച് ബി ഗ്രൂപ്പുകാർക്ക് 21 ശതമാനം കൂടുതലാണ് അപകട സാധ്യത.

സാർവത്രിക ദാതാക്കൾ കൂടിയായ ഒ നെഗറ്റീവ് ഗ്രൂപ്പുകാരുമായി താരതമ്യപ്പെടുത്തുമ്പോൾ ബി പോസിറ്റീവ് ഗ്രൂപ്പിലുള്ള സ്ത്രീകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്നും ഗവേഷണത്തിൽ തെളിഞ്ഞു.

ബി ഗ്രൂപ്പിന് അപകടസാധ്യത കൂടാൻ എന്താണ് കാരണം?

പ്രമേഹ സാധ്യതയും രക്ത ഗ്രൂപ്പും തമ്മിലുള്ള ബന്ധം പൂർണമായും ഇഴപിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ വിശ്വസനീയമായ ചില വിശദീകരണങ്ങളുണ്ട്. നോൺ വില്ലെബ്രാൻഡ് ഫാക്ടർ എന്നറിയപ്പെടുന്ന രക്തത്തിലെ ഒരു പ്രോട്ടീൻ ആണ് ഒ ഇതര രക്ത ഗ്രൂപ്പുകാരിൽ അപകട സാധ്യത കൂട്ടുന്നത്. ഒ ഇതര രക്തത്തിൽ നോൺ വില്ലെബ്രാൻഡ് ഫാക്ടറിൻ്റെ അളവ് കൂടുതലാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ട നിരവധി മോളിക്യൂളുകളുമായും ഇതിന് ബന്ധമുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.