Movie prime

നാരുകൾ അടങ്ങിയ ഭക്ഷണവും തൈരും ശ്വാസകോശാർബുദ സാധ്യത കുറയ്ക്കുന്നതായി പഠനം

നമ്മുടെ ആഹാരക്രമത്തിന് അർബുദ രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി 1.4 മില്യൺ ആളുകളിൽ നടന്ന പഠനപ്രകാരം ആഹാരക്രമത്തിൽ ചില ചിട്ടകളും നിയന്ത്രണങ്ങളും വരുത്താനായാൽ അർബുദ സാധ്യത കുറയ്ക്കാനാവും. നാരുകൾ കൂടുതലടങ്ങിയതും തൈരും അടങ്ങിയ ഭക്ഷണം ശീലമാക്കിയാൽ ശ്വാസകോശാർബുദ സാധ്യത ലഘൂകരിയ്ക്കാനാവും എന്നാണ് കണ്ടെത്തൽ. ആളുകളെ അഞ്ചു ഗ്രൂപ്പുകളാക്കിയാണ് പഠനം നടത്തിയത്. നാരുകളും തൈരും ഉൾപ്പെടുത്തിയ ഭക്ഷണം ഏറ്റവുമധികം കഴിച്ചവർക്ക് കുറവ് കഴിച്ചവരേക്കാൾ ശ്വാസകോശാർബുദ സാധ്യത 33 % കുറവാണെന്ന് More
 
നാരുകൾ അടങ്ങിയ ഭക്ഷണവും തൈരും ശ്വാസകോശാർബുദ സാധ്യത കുറയ്ക്കുന്നതായി പഠനം

നമ്മുടെ ആഹാരക്രമത്തിന് അർബുദ രോഗവുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലായി 1.4 മില്യൺ ആളുകളിൽ നടന്ന പഠനപ്രകാരം ആഹാരക്രമത്തിൽ ചില ചിട്ടകളും നിയന്ത്രണങ്ങളും വരുത്താനായാൽ അർബുദ സാധ്യത കുറയ്ക്കാനാവും.

നാരുകൾ കൂടുതലടങ്ങിയതും തൈരും അടങ്ങിയ ഭക്ഷണം ശീലമാക്കിയാൽ ശ്വാസകോശാർബുദ സാധ്യത ലഘൂകരിയ്ക്കാനാവും എന്നാണ് കണ്ടെത്തൽ. ആളുകളെ അഞ്ചു ഗ്രൂപ്പുകളാക്കിയാണ് പഠനം നടത്തിയത്. നാരുകളും തൈരും ഉൾപ്പെടുത്തിയ ഭക്ഷണം ഏറ്റവുമധികം കഴിച്ചവർക്ക് കുറവ് കഴിച്ചവരേക്കാൾ ശ്വാസകോശാർബുദ സാധ്യത 33 % കുറവാണെന്ന് കണ്ടെത്തി.

ഓങ്കോളജി ജേണലിലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നാരുകൾ അധികമുള്ള പദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ഫലപ്രദമാണെന്ന് നേരത്തെയും പഠനഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുടൽ കാൻസറിനും അവ ഫലപ്രദമാണ്. തവിടുകളയാത്ത ധാന്യങ്ങൾ, ബെറി, ഓറഞ്ചുകൾ, പയർ വർഗങ്ങൾ, നട്സ്, തൊലികളയാത്ത ഉരുളക്കിഴങ്ങ് തുടങ്ങിയവ നാരുകൾ അധികം അടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് ഉദാഹരണങ്ങളാണ്.