Movie prime

ഡെലിവറി ലോജിസ്റ്റിക്സിൽ സസ്യ-സസ്യേതര വേർതിരിവ് സാധ്യമല്ലെന്ന് സൊമാറ്റോ

വൈവിധ്യപൂർണമാണ് ഇന്ത്യയെന്നും സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഡെലിവറി ലോജിസ്റ്റിക്സിൽ വെജ് -നോൺ വെജ് തരം തിരിവ് കൊണ്ടുവരുന്നത് ശ്രമകരമാണെന്നും സൊമാറ്റോ. കൊൽക്കത്തയിലെ ഹൌറയിൽ ബീഫും പോർക്കും വിതരണം ചെയ്യാൻ ജീവനക്കാരിൽ ചിലർ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിക്കിടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇത്തരം ഒരു രാജ്യത്ത് ഡെലിവറി ലോജിസ്റ്റിക്സിൽ സസ്യ- സസ്യേതര വേർതിരിവുകൾ കൊണ്ടുവരുന്നത് അസാധ്യമാണ്- സൊമാറ്റോ പത്രക്കുറിപ്പിൽ പറയുന്നു. ഡെലിവറി ജോലിയുടെ പ്രത്യേകതകൾ മുഴുവൻ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ഭൂരിഭാഗം More
 
ഡെലിവറി ലോജിസ്റ്റിക്സിൽ സസ്യ-സസ്യേതര വേർതിരിവ് സാധ്യമല്ലെന്ന് സൊമാറ്റോ

വൈവിധ്യപൂർണമാണ് ഇന്ത്യയെന്നും സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഡെലിവറി ലോജിസ്റ്റിക്സിൽ വെജ് -നോൺ വെജ് തരം തിരിവ് കൊണ്ടുവരുന്നത് ശ്രമകരമാണെന്നും സൊമാറ്റോ. കൊൽക്കത്തയിലെ ഹൌറയിൽ ബീഫും പോർക്കും വിതരണം ചെയ്യാൻ ജീവനക്കാരിൽ ചിലർ വിസമ്മതം പ്രകടിപ്പിച്ചതിനെ തുടർന്നുള്ള പ്രതിസന്ധിക്കിടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്.

വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇത്തരം ഒരു രാജ്യത്ത് ഡെലിവറി ലോജിസ്റ്റിക്സിൽ സസ്യ- സസ്യേതര വേർതിരിവുകൾ കൊണ്ടുവരുന്നത് അസാധ്യമാണ്- സൊമാറ്റോ പത്രക്കുറിപ്പിൽ പറയുന്നു. ഡെലിവറി ജോലിയുടെ പ്രത്യേകതകൾ മുഴുവൻ ബോധ്യപ്പെടുത്തിയതിനു ശേഷമാണ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നത്. ഭൂരിഭാഗം ജീവനക്കാർക്കും അതിൽ പ്രശ്നങ്ങളില്ല. ഹൌറയിലുള്ള ചെറിയൊരു വിഭാഗമാണ് ആശങ്കകൾ പ്രകടിപ്പിച്ചിട്ടുള്ളത്. പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണും.

ബീഫ് അടങ്ങിയ ഭക്ഷണം വിതരണം ചെയ്യാൻ കഴിയില്ലെന്ന് ഹിന്ദുക്കളായ ജീവനക്കാരും പോർക്കിറച്ചി വിതരണം ചെയ്യാൻ ആവില്ലെന്ന് മുസ്ലിം ജീവനക്കാരും നിലപാടെടുത്തതോടെയാണ് സൊമാറ്റോയിൽ ഭക്ഷണ വിതരണ കാര്യത്തിൽ പ്രതിസന്ധി ഉടലെടുത്തത്. തങ്ങളുടെ മതവികാരം വ്രണപ്പെടുന്നു എന്ന കാരണമാണ് ഇരുവിഭാഗവും ഉന്നയിക്കുന്നത്. ഈ ആവശ്യം ഉയർത്തി ഒരുവിഭാഗം സൊമാറ്റോ ജീവനക്കാർ പണിമുടക്കുകയാണ്.

അൽപ ദിവസം മുൻപ് മുസ്ലിം ആയ ഡെലിവറി ജീവനക്കാരനിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണം കൈപ്പറ്റാൻ ഒരു കസ്റ്റമർ വിസമ്മതിച്ചത് വലിയ തോതിൽ വിവാദമായിരുന്നു. . ഭക്ഷണത്തിന് മതമില്ല എന്ന ശക്തമായ മതേതര നിലപാടെടുത്ത് കൊണ്ടാണ് കമ്പനി അതിനോട് പ്രതികരിച്ചത്.