Movie prime

ഞാനും ഡിജിറ്റലായി: സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുമായി കേരളം

കേരളത്തെ സമ്പൂര്ണ ഡിജിറ്റല് സാക്ഷരതയിലേക്കു നയിക്കാനുള്ള ‘ഞാനും ഡിജിറ്റലായി’ എന്ന ബൃഹദ് പദ്ധതി കേരള സംസ്ഥാന ഐടി മിഷനും കേരള സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കും. പൊതുജനങ്ങളില് നിന്നുതന്നെ പരിശീലകരെ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്ഡുകള് വഴി ഡിജിറ്റല് സാക്ഷരത പകരുന്ന ജനകീയ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള് ഫലപ്രദമായി പൊതുജനങ്ങള്ക്ക് ലഭ്യമാക്കുക, സൈബര് കുറ്റകൃത്യങ്ങള് വര്ധിക്കുന്ന സാഹചര്യത്തില് സൈബര് സുരക്ഷാ വശങ്ങളെക്കുറിച്ച് ജനങ്ങളില് അവബോധം സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്. ഇതിനുപുറമെ More
 
ഞാനും ഡിജിറ്റലായി: സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുമായി കേരളം
കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയിലേക്കു നയിക്കാനുള്ള ‘ഞാനും ഡിജിറ്റലായി’ എന്ന ബൃഹദ് പദ്ധതി കേരള സംസ്ഥാന ഐടി മിഷനും കേരള സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കും.

പൊതുജനങ്ങളില്‍ നിന്നുതന്നെ പരിശീലകരെ കണ്ടെത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകള്‍ വഴി ഡിജിറ്റല്‍ സാക്ഷരത പകരുന്ന ജനകീയ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ഫലപ്രദമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക, സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൈബര്‍ സുരക്ഷാ വശങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.

ഇതിനുപുറമെ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ഇ-ഗവേണന്‍സ് പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ഡിജിറ്റല്‍ പ്ലാറ്റ്മിഫോമിലൂടെ ഇത്തരത്തിലുള്ള സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് അവരെ പ്രാപ്തരാക്കുക, സമൂഹ മാധ്യമങ്ങളുടെ പ്രസക്തിയും അതോടൊപ്പം തന്നെ വ്യാജ വാര്‍ത്തകളെക്കുറിച്ചുള്ള അവബോധവും സൃഷ്ടിക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.

തിരുവനന്തപുരം നഗരസഭയിലാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിടുന്നത്. നൂറു വാര്‍ഡുകളില്‍നിന്ന് അഞ്ചു പേരെ വീതം തെരഞ്ഞെടുത്ത് 500 പരിശീലകരെ ഇതിനായി സജ്ജരാക്കും. ഇവര്‍ തങ്ങളുടെ വാര്‍ഡ് പരിധിയിലുള്ളവര്‍ക്ക് പരിശീലനം നല്‍കും. ഈ 500 പേര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നതിനായി ഓണ്‍ലൈന്‍ വിവരസാങ്കേതിക വിദ്യയില്‍ പ്രാഥമിക അറിവുള്ള 50 പേരെയാണ് തെരഞ്ഞെടുക്കുക.

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ അടിസ്ഥാന പാഠങ്ങള്‍, ഇന്‍റര്‍നെറ്റും സാധ്യതകളും, നവമാധ്യമങ്ങളും സൈബര്‍ സുരക്ഷയും, ഓണ്‍ലൈന്‍ പണമിടപാടുകള്‍, ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍, കമ്പ്യൂട്ടറിലും മൊബൈലിലും മലയാളഭാഷയുടെ പ്രയോഗം എന്നീ വിഷയങ്ങളില്‍ പ്രാഥമിക അറിവുള്ളവരെയാണ് വിദഗ്ധ പരിശീലകരായി തെരഞ്ഞെടുക്കുന്നത്.


സര്‍ക്കാര്‍ ജീവനക്കാര്‍, കോളജ് വിദ്യാര്‍ഥികള്‍, പൊതുരംഗത്തു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരാണ് ഇതിന്‍റെ ഭാഗമാകുക. ഈ പദ്ധതിയില്‍ പ്രമുഖ പരിശീലകരായി പങ്കെടുത്തു വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഐ.ടി മിഷനും സാക്ഷരത മിഷനും സംയുക്തമായി പ്രശംസാ പത്രം നല്‍കും.