Movie prime

ഇന്‍സ്റ്റഗ്രാമില്‍ വൈറലായി അഞ്ചു വയസുകാരിയുമൊത്തുള്ള ദിഷ പട്ടാണിയുടെ നൃത്തം

ലോക്ക്ഡൌണില് ആണെങ്കിലും നടിയും ശരീര സംരക്ഷണത്തിലും അതീവ തത്പരയായ ദിഷ പട്ടാണി സോഷ്യല് മീഡിയയിലൂടെ ആരാധകര്ക്ക് തന്റെ നൃത്ത വീഡിയോകള് പങ്കുവെയ്ക്കാറുണ്ട്. അതിവേഗ നൃത്തം ചുവടുമായുള്ള ദിഷയുടെ പുതിയ വീഡിയോയാണ് ഇപ്പോള് വൈറല്. ഇംഗ്ലീഷ് ഗായിക ബിയോന്സിന്റെ ഗാനത്തിന് ചുവടു വെച്ച ദിഷയുടെ നൃത്തം അതേപടി ഒരു അഞ്ചു വയസ്സുകാരി അനുകരിച്ചതും ഇപ്പോള് വൈറലാകുന്നു. ഗുജറാത്തിലെ സൂറത്തില് നിന്നുള്ള അഞ്ചു വയസുകാരി കയ്റ ഷാ ദിഷ വീഡിയോയില് അണിഞ്ഞിരിക്കുന്നതിന് സമാനമായ വസ്ത്രം അണിഞ്ഞു ദിഷയുടെ നൃത്തം അതേപടി More
 
ഇന്‍സ്റ്റഗ്രാമില്‍ വൈറലായി അഞ്ചു വയസുകാരിയുമൊത്തുള്ള ദിഷ പട്ടാണിയുടെ നൃത്തം

ലോക്ക്ഡൌണില്‍ ആണെങ്കിലും നടിയും ശരീര സംരക്ഷണത്തിലും അതീവ തത്പരയായ ദിഷ പട്ടാണി സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് തന്‍റെ നൃത്ത വീഡിയോകള്‍ പങ്കുവെയ്ക്കാറുണ്ട്. അതിവേഗ നൃത്തം ചുവടുമായുള്ള ദിഷയുടെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറല്‍. ഇംഗ്ലീഷ് ഗായിക ബിയോന്‍സിന്‍റെ ഗാനത്തിന് ചുവടു വെച്ച ദിഷയുടെ നൃത്തം അതേപടി ഒരു അഞ്ചു വയസ്സുകാരി അനുകരിച്ചതും ഇപ്പോള്‍ വൈറലാകുന്നു.

ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള അഞ്ചു വയസുകാരി കയ്‌റ ഷാ ദിഷ വീഡിയോയില്‍ അണിഞ്ഞിരിക്കുന്നതിന് സമാനമായ വസ്ത്രം അണിഞ്ഞു ദിഷയുടെ നൃത്തം അതേപടി അനുകരിച്ചു. ഇരു വീഡിയോകളും ഒരേ സ്ക്രീനില്‍ കാണുന്ന രീതിയില്‍ iamkyrashah എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ‘ക്യൂട്ട്’ എന്ന തലക്കെട്ടോടെ ദിഷ പട്ടാണി ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

 

View this post on Instagram

 

Danceoff with @dishapatani #beyoncelife #tiktok #5yearsold

A post shared by Kyra Shah (@iamkyrashah) on

ദിഷയുടെതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം സല്‍മാന്‍ ഖാന്‍റെ ‘രാധേ: യുവര്‍ മോസ്റ്റ്‌ വാണ്ടഡ് ഭായ്’ ആണ്. നേരത്തെ ഇറങ്ങേണ്ടിയിരുന്ന ചിത്രം ഈദ് സമയത്തേക്ക് മാറ്റിവെച്ചു. ആദിത്യ റോയ് കപൂര്‍, ജോണ്‍ അബ്രഹാം എന്നിവരുമൊത്തുള്ള ‘ഏക്‌ വില്ലന്‍-2’ ആണ് ദിഷ ഇനി നായികയാകാന്‍ പോകുന്ന ചിത്രം.