Movie prime

ഡിസ്‌റപ്റ്റ് 2019 വിജയികളെ പ്രഖ്യാപിച്ചു

റിയല് എസ്റ്റേറ്റ് മേഖലയിലെ സ്റ്റാര്ട്ട് അപ്പുകളെ പിന്തുണക്കുന്നതിനായി നാസ്കോമും സി.ബി.ആര്.ഇ.യും ചേര്ന്നു സംഘടിപ്പിച്ച ഡിസ്റപ്റ്റ് 2019 ന്റെ വിജയികളെ പ്രഖ്യാപിച്ചു. ടച്ച്വിസാര്ഡ് ടെക്നോളജീസ്, എക്സ്എല്എസ്വൈഎസ് ടെക്നോളജീസ്, വിഗോട്ട് യൂട്ടിലിറ്റി സൊല്യൂഷന്സ് എന്നിവരാണ് വിജയികള്. ഈ രംഗത്തെ മുന്നിരക്കാര് അടങ്ങിയ വിദഗ്ദ്ധര് മൂന്നു ഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലിനു ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്. റിയല് എസ്റ്റേറ്റ് രംഗത്ത് സാങ്കേതികവിദ്യാ നേട്ടങ്ങള് കൂടുതലായി എത്തിക്കുക, ഇതിലൂടെ ഇന്ത്യന് റിയല് എസ്റ്റേറ്റ് രംഗത്തെ പരിഷ്ക്കരിക്കുക എന്നീ ലക്ഷ്യങ്ങളുമായി സ്റ്റാര്ട്ട് അപ്പുകളെ മെന്റര് ചെയ്യുകയും More
 
ഡിസ്‌റപ്റ്റ് 2019 വിജയികളെ പ്രഖ്യാപിച്ചു

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണക്കുന്നതിനായി നാസ്‌കോമും സി.ബി.ആര്‍.ഇ.യും ചേര്‍ന്നു സംഘടിപ്പിച്ച ഡിസ്‌റപ്റ്റ് 2019 ന്റെ വിജയികളെ പ്രഖ്യാപിച്ചു. ടച്ച്വിസാര്‍ഡ് ടെക്‌നോളജീസ്, എക്‌സ്എല്‍എസ്‌വൈഎസ് ടെക്‌നോളജീസ്, വിഗോട്ട് യൂട്ടിലിറ്റി സൊല്യൂഷന്‍സ് എന്നിവരാണ് വിജയികള്‍. ഈ രംഗത്തെ മുന്‍നിരക്കാര്‍ അടങ്ങിയ വിദഗ്ദ്ധര്‍ മൂന്നു ഘട്ടങ്ങളിലായി നടത്തിയ വിലയിരുത്തലിനു ശേഷമാണ് വിജയികളെ പ്രഖ്യാപിച്ചത്.

റിയല്‍ എസ്റ്റേറ്റ് രംഗത്ത് സാങ്കേതികവിദ്യാ നേട്ടങ്ങള്‍ കൂടുതലായി എത്തിക്കുക, ഇതിലൂടെ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പരിഷ്‌ക്കരിക്കുക എന്നീ ലക്ഷ്യങ്ങളുമായി സ്റ്റാര്‍ട്ട് അപ്പുകളെ മെന്റര്‍ ചെയ്യുകയും പിന്തുണക്കുകയുമാണ് രാജ്യത്തെ മുന്‍നിര റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടിങ് സ്ഥാപനമായ സി.ബി.ആര്‍.ഇ. സൗത്ത് ഏഷ്യയും നാസ്‌കോമും ചേര്‍ന്നു നടത്തിയ ഏറ്റവും വലിയ പ്രോപ്‌ടെക് ചലഞ്ച് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഡിസ്‌റപ്റ്റ് 2019 ലൂടെ ഉദ്ദേശിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഫിന്‍ടെകിന്റെ സാധ്യതകള്‍, സുസ്ഥിരത, വേഗത, കാര്യക്ഷമത എന്നീ നാലു വിഭാഗങ്ങളിലായാണ് ഡിസ്‌റപ്റ്റിനായി എന്‍ട്രികള്‍ ക്ഷണിച്ചിരുന്നത്.

പ്രോപ്‌ടെക് മേഖലയിലെ രാജ്യത്തെ സ്റ്റാര്‍ട്ട് ആപ്പുകള്‍ക്കായി സ്ഥായിയായ സാഹചര്യങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ശ്രമമായാണ് തങ്ങള്‍ ഈ നീക്കത്തെ കാണുന്നതെന്ന് ഡിസ്‌റപ്റ്റ് 2019 നെ കുറിച്ചു പ്രതികരിച്ച നാസ്‌കോം മെമ്പര്‍ഷിപ് മേധാവി ശ്രീകാന്ത് ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. 2030-ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ റിയല്‍ എസ്‌റ്റേറ്റ് വിപണിയായി ഇന്ത്യ ഉയരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ഉപഭോക്താക്കള്‍ക്ക് തികച്ചും ആഗോള നിലവാരത്തിലുള്ള അനുഭവങ്ങള്‍ ലഭ്യമാക്കാനാണു തങ്ങളുടെ ശ്രമമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച സി.ബി.ആര്‍.ഇ. ഇന്ത്യ, ദക്ഷിണ പൂര്‍വ്വേഷ്യ, മിഡില്‍ ഈസ്റ്റ് ചെയര്‍മാനും സി.ഇ.ഒ.യുമായ അന്‍ഷുമാന്‍ മാഗസില്‍ ചൂണ്ടിക്കാട്ടി. ഡിസ്‌റപ്റ്റ് 2019-ന് ലഭിച്ച പ്രതികരണം തികച്ചും ആവേശം ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

ജൂറി അംഗങ്ങള്‍, വ്യാവസായിക നേതാക്കള്‍, സി.ബി.ആര്‍.ഇ. ഉന്നതര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ വിജയികളെ അനുമോദിച്ചു. ഇവര്‍ക്ക് സി.ബി.ആര്‍.ഇ. വഴിയുള്ള ദീര്‍ഘമായ മെന്ററിങിനും അവസരം ലഭിക്കും.