Movie prime

മു​ന്ന​ണി​ക്കു​ള്ളി​ലെ വി​ഷ​യ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കി​ല്ല: പി.​കെ.​മേ​ദി​നി

ഇടതുമുന്നണിക്കുള്ളിൽ പ്രബല ശക്തികൾ ചേരിതിരിഞ്ഞ് പോരാടുമ്പോൾ, വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുകയാണ് കേരളത്തിന്റെ പടപ്പാട്ടുകാരി പി.കെ.മേദിനി. ഇടതുമുന്നണിക്കുള്ളിലെ ഐക്യത്തിന് കോട്ടം സംഭവിച്ചതായി കരുതുന്നുണ്ടോ? ചില പ്രത്യേക വിഷയങ്ങളിൽ അഭിപ്രായവ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്. അതൊരിക്കലും ഐക്യത്തെയോ കെട്ടുറപ്പിനെയോ ബാധിക്കുന്നില്ല. ഒരാൾ മൂക്കിൽ പിടിച്ച് ശ്വാസം മുട്ടിച്ചാൽ ആരായാലും കൈ തട്ടി മാറ്റും. ഞാൻ എന്നും ഇടതുപക്ഷപ്രസ്ഥാനത്തിൽ അടിയുറച്ച് വിശ്വസിക്കുന്നു. പ്രസ്ഥാനത്തിന്റെ ആശയങ്ങളാണ് ജനമനസിലേക്ക് എത്തേണ്ടത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ മാന്യമായ വേതനം പോലും ലഭിക്കാതെ തൊഴിലാളികൾ വീർപ്പുമുട്ടുമ്പോൾ ഇടത് ഭരിക്കുന്ന ഏക More
 
മു​ന്ന​ണി​ക്കു​ള്ളി​ലെ വി​ഷ​യ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കി​ല്ല: പി.​കെ.​മേ​ദി​നി

ഇ​ട​തു​മു​ന്ന​ണി​ക്കു​ള്ളി​ൽ പ്ര​ബ​ല ശ​ക്തി​ക​ൾ ചേ​രിതി​രി​ഞ്ഞ് പോ​രാ​ടു​മ്പോ​ൾ, വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ പ​ട​പ്പാ​ട്ടു​കാ​രി പി.​കെ.​മേ​ദി​നി.

ഇ​ട​തു​മു​ന്ന​ണി​ക്കു​ള്ളി​ലെ ഐ​ക്യ​ത്തി​ന് കോ​ട്ടം സം​ഭ​വി​ച്ച​താ​യി ക​രു​തു​ന്നു​ണ്ടോ?

ചി​ല പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്.​ അ​തൊ​രി​ക്ക​ലും ഐ​ക്യ​ത്തെ​യോ കെ​ട്ടു​റ​പ്പി​നെ​യോ ബാ​ധി​ക്കു​ന്നി​ല്ല.​ ഒ​രാ​ൾ മൂ​ക്കി​ൽ പി​ടി​ച്ച് ശ്വാ​സം മു​ട്ടി​ച്ചാ​ൽ ആ​രാ​യാ​ലും കൈ ​ത​ട്ടി മാ​റ്റും. ​ഞാ​ൻ എ​ന്നും ഇ​ട​തു​പ​ക്ഷ​പ്ര​സ്ഥാ​ന​ത്തി​ൽ അ​ടി​യു​റ​ച്ച് വി​ശ്വ​സി​ക്കു​ന്നു.​ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ശ​യ​ങ്ങ​ളാ​ണ് ജ​ന​മ​ന​സി​ലേ​ക്ക് എ​ത്തേ​ണ്ട​ത്.​ ഇ​ന്ത്യ​യി​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ന്യ​മാ​യ വേ​ത​നം പോ​ലും ല​ഭി​ക്കാ​തെ തൊ​ഴി​ലാ​ളി​ക​ൾ വീ​ർ​പ്പു​മു​ട്ടു​മ്പോ​ൾ ഇ​ട​ത് ഭ​രി​ക്കു​ന്ന ഏ​ക സം​സ്ഥാ​ന​മാ​യ കേ​ര​ള​ത്തി​ൽ സ്ഥി​തി വ്യ​ത്യ​സ്ത​മാ​ണ്. ​ഇ​ന്ത്യ​യി​ൽ ത​ന്നെ അ​ഞ്ചാ​റ് ക​ഷ്ണ​ങ്ങ​ളാ​യാ​ണ് ഇ​ട​ത് മു​ന്ന​ണി​യു​ള്ള​ത്.​ അ​വി​ടെ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​ത് സ്വാ​ഭാ​വി​കം മാ​ത്രം. 1953​ൽ ഞാ​ൻ പാ​ർ​ട്ടി മെ​മ്പ​ർ​ഷി​പ്പെ​ടു​ത്തു. ​അ​ന്നു തൊ​ട്ടി​ന്നോ​ളം പ​ണാ​ധി​പ​ത്യ​ത്തി​നെ​തി​രെ​യും ചേ​രി​തി​രി​വു​ക​ൾ​ക്കെ​തി​രെ​യു​മു​ള്ള പാ​ർ​ട്ടി​യു​ടെ പോ​രാ​ട്ട​ത്തി​നൊ​പ്പ​മു​ണ്ട്.​ ആ​ശ​യ​പ​ര​മാ​യി എ​ല്ലാ ഘ​ട​ക​ക​ക്ഷി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​ണ്.

ക​ന​യ്യ എ​ന്ന പ്ര​തീ​ക്ഷ…

ക​ന​യ്യ​കു​മാ​റി​നെ​പ്പോ​ലെ ഉ​യ​ർ​ന്നു വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ നേ​താ​ക്ക​ളി​ലാ​ണ് പാ​ർ​ട്ടി​യു​ടെ പ്ര​തീ​ക്ഷ.​ ആ​ദ​ർ​ശം വാ​ക്കി​ലും പ്ര​വ​ർ​ത്തി​യി​ലും പു​ല​ർ​ത്തു​ന്ന ചെ​റു​പ്പ​ക്കാ​ർ ക​ട​ന്നു വ​ര​ട്ടെ. ​ചെ​റു​പ്പ​കാ​ല​ത്ത് പി.​കൃ​ഷ്ണ​പി​ള്ള എ​ന്ന ധീ​ര​സ​ഖാ​വി​നെ ഏ​റെ ആ​രാ​ധി​ച്ചി​രു​ന്നു.​ സ​മാ​ന​മാ​യ ആ​ർ​ജ​വ​മാ​ണ് ക​ന​യ്യ​യി​ലും കാ​ണു​ന്ന​ത്.

അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്യ​ത്തി​ന് കൂ​ച്ചു​വി​ല​ങ്ങി​ട​രു​ത്…

മു​ന്ന​ണി​ക്കു​ള്ളി​ലെ വി​ഷ​യ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ കെ​ട്ടു​റ​പ്പി​നെ ബാ​ധി​ക്കി​ല്ല: പി.​കെ.​മേ​ദി​നിഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ന​മു​ക്ക് ന​ൽ​കി​യി​ട്ടു​ള്ള അ​വ​കാ​ശ​മാ​ണ് അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം.​അ​തി​ന് വി​ല​ങ്ങു​ത​ടി​യാ​കു​വാ​ൻ ആ​ർ​ക്കും അ​ധി​കാ​ര​മി​ല്ല.​ ബി​ജെ​പി​യു​ടെ അ​സ​ഹി​ഷ്ണു​ത​യ്ക്ക് പാ​ത്ര​മാ​കേ​ണ്ട​വ​ര​ല്ല കേ​ര​ള​ത്തി​ലെ ക​ലാ​കാ​ര​ന്മാ​ർ. ​ജ​നാ​ധി​പ​ത്യം കൊ​ടി​ക്കു​ത്തി​വാ​ഴു​ന്ന നാ​ട്ടി​ൽ എ​ന്തു​വി​ല കൊ​ടു​ത്തും അ​വ​ര​വ​ർ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.

ക​ർ​മ്മം കൊ​ണ്ട് ടീ​ച്ച​റ​ല്ല..​എ​ന്നി​ട്ടും എ​ല്ലാ​വ​രും ടീ​ച്ച​റെ​ന്നു വി​ളി​ക്കു​ന്നു..

ഒ​രാ​ളെ​പ്പോ​ലും പ​ഠി​പ്പി​ക്കാ​ത്ത എ​നി​ക്ക് ജ​ന​ങ്ങ​ൾ ഹൃ​ദ​യം കൊ​ണ്ട് ചാ​ർ​ത്തി​ത്ത​ന്ന​താ​ണ് ടീ​ച്ച​ർ പ​ദ​വി. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ ഫീ​സ് കൊ​ടു​ക്കാ​ൻ പാ​ങ്ങി​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സ്കൂ​ളി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ​തോ​ടെ പ​ഠ​നം തീ​ർ​ന്നു. പ​ക്ഷേ, കാ​ലം എ​തി​രേ​റ്റ​ത് വി​പ്ല​വ​ത്തി​ന്‍റെ ഈ​ര​ടി​ക​ളി​ലേ​ക്കാ​യി​രു​ന്നു. പാ​ട്ടു പ​ഠി​ക്കാ​ത്ത മേ​ദി​നി പാ​ട്ടു​കാ​രി​യാ​യ​പ്പോ​ൾ എ​ല്ലാ​വ​രും വി​ചാ​രി​ച്ചു പാ​ട്ട് ടീ​ച്ച​റാ​ണെ​ന്ന്. അ​ങ്ങ​നെ വി​ളി വീ​ണു “മേ​ദി​നി ടീ​ച്ച​ർ’.