Movie prime

ടിസിഎസ് ഇയോണ്‍ വിദൂര ഇന്‍റേണ്‍ഷിപ്പ്

ടാറ്റ കണ്സള്ട്ടന്സി സര്വീസസിനു കീഴിലുള്ള ഐടി സേവന യൂണിറ്റായ ടിസിഎസ് ഇയോണ് വിദൂര ഇന്റേണ്ഷിപ്പ് സൗകര്യം ഒരുക്കുന്നു. വിദ്യാര്ത്ഥികള്ക്ക് കോര്പ്പറേറ്റ്, വ്യവസായരംഗത്തെ മെന്റര്മാരുമായി നേരിട്ട് ബന്ധപ്പെടാന് സാധിക്കുന്ന രീതിയിലാണ് റിമോട്ട് ഇന്റേണ്ഷിപ്സ് എന്ന ഈ ഡിജിറ്റല് ഇന്റേണ്ഷിപ്പ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. കമ്പനികള്ക്ക് ഓണ്ലൈനായി ഇന്റേണ്ഷിപ്പ് അവസരങ്ങള് പോസ്റ്റ് ചെയ്യുന്നതിനും വിദ്യാര്ത്ഥികള്ക്ക് അവയില് ഇഷ്ടപ്പെട്ട പ്രോജക്ടുകള്ക്കായി അപേക്ഷിക്കുന്നതിനും ടിസിഎസ് ഇയോണിന്റെ റിമോട്ട് ഇന്റേണ്ഷിപ്സ് സഹായിക്കും. പകര്ച്ചവ്യാധിയുടെ കാലത്തും വര്ഷം മുഴുവനും എഐസിടിഇയുടെ മാര്ഗനിര്ദ്ദേശങ്ങള്ക്ക് അനുസരിച്ച് കൃത്യതയാര്ന്ന ഡിജിറ്റല് ഇന്റേണ്ഷിപ്പ് പൂര്ത്തിയാക്കാന് More
 
ടിസിഎസ് ഇയോണ്‍  വിദൂര ഇന്‍റേണ്‍ഷിപ്പ്

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനു കീഴിലുള്ള ഐടി സേവന യൂണിറ്റായ ടിസിഎസ് ഇയോണ്‍ വിദൂര ഇന്‍റേണ്‍ഷിപ്പ് സൗകര്യം ഒരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് കോര്‍പ്പറേറ്റ്, വ്യവസായരംഗത്തെ മെന്‍റര്‍മാരുമായി നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുന്ന രീതിയിലാണ് റിമോട്ട് ഇന്‍റേണ്‍ഷിപ്സ് എന്ന ഈ ഡിജിറ്റല്‍ ഇന്‍റേണ്‍ഷിപ്പ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.

കമ്പനികള്‍ക്ക് ഓണ്‍ലൈനായി ഇന്‍റേണ്‍ഷിപ്പ് അവസരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവയില്‍ ഇഷ്ടപ്പെട്ട പ്രോജക്ടുകള്‍ക്കായി അപേക്ഷിക്കുന്നതിനും ടിസിഎസ് ഇയോണിന്‍റെ റിമോട്ട് ഇന്‍റേണ്‍ഷിപ്സ് സഹായിക്കും. പകര്‍ച്ചവ്യാധിയുടെ കാലത്തും വര്‍ഷം മുഴുവനും എഐസിടിഇയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് കൃത്യതയാര്‍ന്ന ഡിജിറ്റല്‍ ഇന്‍റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

വ്യവസായരംഗവുമായി ചേര്‍ന്ന് കാര്യങ്ങള്‍ മനസിലാക്കാനും സഹപാഠികളുമായി ഒത്തുചേര്‍ന്ന് ആശയങ്ങള്‍ പങ്കുവയ്ക്കാനും വീഡിയോകളിലൂടെയും വെബിനാറുകളിലൂടെയും സാധിക്കും എന്നതാണ് ടിസിഎസ് ഇയോണ്‍ ഡിജിറ്റല്‍ ലേണിംഗ് പ്ലാറ്റ്ഫോമിന്‍റെ മെച്ചം.

നിലവില്‍ വിവിധ പ്രവൃത്തിമേഖലകളിലായി നൂറിലധികം ഇന്‍റേണ്‍ഷിപ്പ് പ്രോജക്ടുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഈ പ്ലാറ്റ്ഫോമില്‍ തയാറാക്കിയിട്ടുണ്ട്.

https://iur.ls/RemoteInternships എന്ന ലിങ്കില്‍നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് റിമോട്ട് ഇന്‍റേണ്‍ ഷിപ്പിനായി അപേക്ഷിക്കാം