Movie prime

വിവാഹമോചനം നേടാതെ പുനർവിവാഹം ചെയ്യാൻ മുസ്ലിം പുരുഷന് അവകാശമുണ്ടെങ്കിലും മുസ്ലിം സ്ത്രീക്ക് അതിന് കഴിയില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

Divorce വിവാഹ മോചനം നേടാതെ മുസ്ലിം സ്ത്രീകൾക്ക് പുനർവിവാഹം ചെയ്യാനാവില്ലെന്ന് പഞ്ചാബ് ആൻ്റ് ഹരിയാന ഹൈക്കോടതി. മുസ്ലിം പുരുഷന് വിവാഹ മോചനം നേടാതെ തന്നെ വീണ്ടും വിവാഹം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ മുസ്ലിം സ്ത്രീക്ക് അതിന് കഴിയില്ല. ജസ്റ്റിസ് അൽക്ക സരിൻ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിധി. Divorce ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് മുസ്ലിം മത വിഭാഗക്കാരായ സ്ത്രീ പുരുഷന്മാർ സമർപ്പിച്ച ഹർജിയിലാണ് നിയമപരമായി തന്നെ നിലനിൽക്കുന്ന സ്ത്രീ പുരുഷ വിവേചനം More
 
വിവാഹമോചനം നേടാതെ പുനർവിവാഹം ചെയ്യാൻ മുസ്ലിം പുരുഷന് അവകാശമുണ്ടെങ്കിലും മുസ്ലിം സ്ത്രീക്ക് അതിന് കഴിയില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

Divorce
വിവാഹ മോചനം നേടാതെ മുസ്ലിം സ്ത്രീകൾക്ക് പുനർവിവാഹം ചെയ്യാനാവില്ലെന്ന് പഞ്ചാബ് ആൻ്റ് ഹരിയാന ഹൈക്കോടതി. മുസ്ലിം പുരുഷന് വിവാഹ മോചനം നേടാതെ തന്നെ വീണ്ടും വിവാഹം ചെയ്യാനുള്ള അവകാശമുണ്ട്. എന്നാൽ മുസ്ലിം സ്ത്രീക്ക് അതിന് കഴിയില്ല. ജസ്റ്റിസ് അൽക്ക സരിൻ അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് വിധി. Divorce

ഒന്നിച്ച് ജീവിക്കാൻ അനുവദിക്കണമെന്നും ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് മുസ്ലിം മത വിഭാഗക്കാരായ സ്ത്രീ പുരുഷന്മാർ സമർപ്പിച്ച ഹർജിയിലാണ് നിയമപരമായി തന്നെ നിലനിൽക്കുന്ന സ്ത്രീ പുരുഷ വിവേചനം കോടതി ചൂണ്ടിക്കാട്ടിയത്.

ഏറെക്കാലമായി പ്രണയത്തിലാണെന്നും 2020 ജനുവരി 19-ന് നിയമാനുസൃതമായ നിക്കാഹ് കഴിഞ്ഞെന്നും എന്നാൽ സ്ത്രീയുടെ ബന്ധുക്കൾ വിവാഹത്തെ എതിർക്കുന്നതായും ഹർജിക്കാർ ബോധിപ്പിച്ചു. സ്വതന്ത്രമായ ജീവിതത്തിന് ഭീഷണിയുള്ളതിനാലാണ് കോടതിയെ സമീപിച്ചത്.

എന്നാൽ മുസ്ലിം സ്ത്രീക്ക് വീണ്ടും വിവാഹിതയാവാൻ ആദ്യ വിവാഹത്തിൽ നിന്ന് മോചിതയാവണം എന്ന് നിയമം അനുശാസിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. മുസ്ലിം വ്യക്തി നിയമ പ്രകാരമോ 1939-ലെ മുസ്ലിം വിവാഹ നിയമ പ്രകാരമോ ആദ്യ വിവാഹം റദ്ദായാലേ സ്ത്രീക്ക് വീണ്ടും വിവാഹിതയാവാൻ കഴിയൂ.

അത്തരത്തിൽ വിവാഹമോചനം നേടിയിട്ടില്ലാത്ത സാഹചര്യത്തിൽ ഇരുവരുടേയും വിവാഹം നിയമവിരുദ്ധമാണെന്നും അതിന് സംരക്ഷണം നൽകാൻ കോടതിക്ക് ബാധ്യതയില്ലെന്നും ജസ്റ്റിസ് അൽക്ക സരിൻ അധ്യക്ഷനായ ബെഞ്ച് വിധിച്ചു. എന്നാൽ വ്യക്തികൾ എന്ന നിലയിൽ തങ്ങളുടെ ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഇരുവർക്കും ബന്ധപ്പെട്ട സീനിയർ പൊലീസ് സൂപ്രണ്ടിനെ സമീപിക്കാൻ അവകാശമുണ്ടെന്നും കോടതി പറഞ്ഞു.