Movie prime

'ജിബൂട്ടിയുടെ  ട്രെയ്‌ലര്‍ പുറത്തിറങ്ങി 

 

അമിത് ചക്കാലക്കൽ നായകനാകുന്ന  ജിബൂട്ടി’ എന്ന ചിത്രത്തിന്റെ   ട്രെയ്‌ലര്‍ പുറത്തിറങ്ങി.  എസ്.ജെ സിനുവാണ് ചിത്രം സംവിധാനം ചെയ്യുന്നത് .   റൊമാന്റിക് ആക്ഷന്‍ ത്രില്ലർ ചിത്രമാണ്  ജിബൂട്ടി    .  വ്യവസായിയായ ജോബി പി സാം   ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിർമ്മിക്കുന്ന ചിത്രമാണ് ജിബൂട്ടി. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്. 

ആഫ്രിക്കയിലെ   ജിബൂട്ടി എന്ന  രാജ്യത്താണ് കഥ നടക്കുന്നത് .മനുഷ്യകടത്താണ് ചിത്രത്തിലെ  പ്രധാന കഥാതന്തു . നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും  പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിലുള്ളത് . ചിത്രത്തിന്റെ  നിർമാതാവ്  ജോബി പി സാം  ജിബൂട്ടി’യിലെ  ഒരു പ്രമുഖ വ്യവസായിയാണ്. 

ശകുന്‍ ജസ്വാള്‍ ആണ് അമിത് ചക്കാലക്കലിന്റെ നായികയായി ചിത്രത്തിൽ എത്തുന്നത് . ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും  അണിനിരക്കുന്നുണ്ട് .