Movie prime

കോവിഡ്-19 മണത്ത് കണ്ടുപിടിക്കാൻ പട്ടികൾക്ക് പരിശീലനം നൽകുന്നു

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനും വടക്ക്-കിഴക്കൻ ഇംഗ്ലണ്ടിലുള്ള ദുർഹാം സർവ്വകലാശാലയും ചേർന്ന് നായകൾക്ക് കോവിഡ്-19 മണത്ത് കണ്ടുപിടിക്കാൻ കഴിയുമോയെന്ന പരീക്ഷണം നടത്താൻ തീരുമാനിച്ചു. ഒരു സന്നദ്ധ സംഘടനയുമായി ചേർന്നാണ് നായ്ക്കൾക്ക് ഇതിനുള്ള പരിശീലനം നൽകുക. മലേറിയ പോലുള്ള കൊറോണ വൈറസുകളെ പരിശീലനം ലഭിച്ച നായ്ക്കൾ മണത്തു കണ്ടു പിടിക്കാൻ കഴിയും. ഈ കാര്യമാണ് ശാസ്ത്രജ്ഞരെ ഇത് പോലുള്ള പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നത്. ഓരോ രോഗവും വ്യത്യസ്തമായ മണം പുറപ്പെടുവിക്കും. 6 ആഴ്ചക്കുള്ളിൽ നായകൾക്ക് പരിശീലനം More
 
കോവിഡ്-19 മണത്ത് കണ്ടുപിടിക്കാൻ പട്ടികൾക്ക് പരിശീലനം നൽകുന്നു

ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനും വടക്ക്-കിഴക്കൻ ഇംഗ്ലണ്ടിലുള്ള ദുർഹാം സർവ്വകലാശാലയും ചേർന്ന് നായകൾക്ക് കോവിഡ്-19 മണത്ത് കണ്ടുപിടിക്കാൻ കഴിയുമോയെന്ന പരീക്ഷണം നടത്താൻ തീരുമാനിച്ചു. ഒരു സന്നദ്ധ സംഘടനയുമായി ചേർന്നാണ് നായ്ക്കൾക്ക് ഇതിനുള്ള പരിശീലനം നൽകുക.

മലേറിയ പോലുള്ള കൊറോണ വൈറസുകളെ പരിശീലനം ലഭിച്ച നായ്ക്കൾ മണത്തു കണ്ടു പിടിക്കാൻ കഴിയും. ഈ കാര്യമാണ് ശാസ്ത്രജ്ഞരെ ഇത് പോലുള്ള പരീക്ഷണത്തിന് പ്രേരിപ്പിക്കുന്നത്. ഓരോ രോഗവും വ്യത്യസ്തമായ മണം പുറപ്പെടുവിക്കും.

6 ആഴ്ചക്കുള്ളിൽ നായകൾക്ക് പരിശീലനം നൽകുന്നത് ആരംഭിക്കുമെന്ന് സംഘടന അറിയിച്ചു. നേരത്തെ തന്നെ കാൻസർ, അണുബാധ, പാർക്കിൻസൺ‌ രോഗം തുടങ്ങിവയെ തിരിച്ചറിയുന്നതിനായി നായ്ക്കളെ ഈ സംഘടന പരിശീലിപ്പിച്ചിരുന്നു. ശരീര ഊഷ്മാവ് നിർണയിക്കുക വഴി ഒരാൾക്കു പനിയുണ്ടോയെന്ന് ഇവയ്ക്ക് കണ്ടുപിടിക്കാനും കഴിയും.

‘തത്വത്തിൽ ഞങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് പട്ടികൾക്ക് കോവിഡ്-19 തിരിച്ചറിയാൻ സാധിക്കുമെന്ന് തെളിയിക്കലാണ്’ ക്ലാരി ഗസ്റ്റ്, മെഡിക്കൽ ഡിറ്റക്ഷൻ ഡോഗ്സ് സിഇഒ പറഞ്ഞു.
ഇപ്പോൾ ഞങ്ങൾ നോക്കുന്നത് രോഗികളിൽ നിന്നും എങ്ങനെ സുരക്ഷിതമായി ഈ വൈറസിന്റെ മണം തരം തിരിക്കാമെന്നാണ്.

ഈ പരീക്ഷണത്തിന്റെ പ്രധാന ലക്ഷ്യം രോഗമുള്ളവരെ തിരിച്ചറിയാൻ നായ്ക്കളെ ഉപയോഗിക്കുക എന്നതാണ്. ഇത് വളരെ പെട്ടന്ന് ചെയ്യാവുന്നതും ചെലവ് കുറഞ്ഞ രീതിയിൽ നടപ്പിലാക്കാനും സാധിക്കും.

ഇത് വിജയകരമാണെങ്കിൽ ഈ നായകളെ എയർപോർട്ട് പോലുള്ള സ്ഥലങ്ങളിൽ യാത്രക്കാരെ സ്ക്രീൻ ചെയ്യുവാൻ ഉപയോഗപ്പെടുത്താൻ സാധിക്കും.