Movie prime

ലൈംഗികാരോപണം നിഷേധിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ എഴുത്തുകാരി ഇ ജീൻ കരോളിന്റെ പുസ്തകത്തിലൂടെ ഉയർന്നുവന്ന ലൈംഗിക ആരോപണം അദ്ദേഹം നിഷേധിച്ചു. വിവാദങ്ങളിലൂടെ ശ്രദ്ധ നേടാനും പുസ്തകം വിറ്റഴിക്കാനുമുള്ള ശ്രമങ്ങളാണ് എഴുത്തുകാരി നടത്തുന്നതെന്ന് ട്രംപ് ആരോപിച്ചു. ന്യൂയോർക്ക് മാഗസിനാണ് ട്രംപിനെതിരെയുള്ള ആരോപണങ്ങളുള്ള കരോളിന്റെ വാട്ട് ഡു വി നീഡ് മെൻ ഫോർ: എ മോഡസ്റ്റ് പ്രൊപ്പോസൽ എന്ന പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. 1995- 96 കാലത്ത് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിൽവച്ച് ട്രംപ് തന്നെ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് മാനഭംഗപ്പെടുത്തിയെന്നുമാണ് More
 
ലൈംഗികാരോപണം നിഷേധിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ എഴുത്തുകാരി ഇ ജീൻ കരോളിന്റെ പുസ്തകത്തിലൂടെ ഉയർന്നുവന്ന ലൈംഗിക ആരോപണം അദ്ദേഹം നിഷേധിച്ചു. വിവാദങ്ങളിലൂടെ ശ്രദ്ധ നേടാനും പുസ്തകം വിറ്റഴിക്കാനുമുള്ള ശ്രമങ്ങളാണ് എഴുത്തുകാരി നടത്തുന്നതെന്ന് ട്രംപ് ആരോപിച്ചു.

ന്യൂയോർക്ക് മാഗസിനാണ് ട്രംപിനെതിരെയുള്ള ആരോപണങ്ങളുള്ള കരോളിന്റെ വാട്ട് ഡു വി നീഡ് മെൻ ഫോർ: എ മോഡസ്റ്റ് പ്രൊപ്പോസൽ എന്ന പുസ്തകത്തിലെ വിവാദ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. 1995- 96 കാലത്ത് ഒരു ഡിപ്പാർട്മെന്റ് സ്റ്റോറിൽവച്ച് ട്രംപ് തന്നെ കടന്നുപിടിച്ചെന്നും ബലം പ്രയോഗിച്ച് മാനഭംഗപ്പെടുത്തിയെന്നുമാണ് കരോളിന്റെ അരോപണം.

സംഭവം വിവാദമായതോടെ ആരോപണങ്ങൾ നിഷേധിച്ച് ട്രംപ് രംഗത്തെത്തി. ഈ വ്യക്തിയെ താൻ ഇതേവരെ കണ്ടിട്ടുപോലുമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. എന്നാൽ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ സഹിതമാണ് ലേഖനം പുറത്തിറങ്ങിയിരിക്കുന്നത്.

പുസ്തകം കൂടുതൽ വിറ്റുപോകാനുള്ള തന്ത്രമാണ് അവർ നടത്തുന്നതെന്ന് ആരോപിച്ച പ്രസിഡണ്ട് സുപ്രീം കോടതി ജസ്റ്റിസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ച സ്ത്രീയോട് കരോളിനെ താരതമ്യപ്പെടുത്തുകയും ചെയ്തു. പ്രശസ്തി നേടാനായി ഇത്തരം നാണം കെട്ട തന്ത്രങ്ങളുമായി കുറേപേർ വരുന്നുണ്ട്. ഇതൊരു പകർച്ചവ്യാധിയാണ്. ജസ്റ്റിസ് ബ്രെറ്റ് കവനോഗിനെതിരെ കെട്ടിച്ചമച്ച കഥകളുമായി വന്ന ജൂലി സ്‌വെറ്റ്നികിനെ പോലെയാണ് ഇവരും. ഒരു തെളിവുമില്ലാഞ്ഞിട്ടും ആളുകൾ ഇതൊക്കെ വിശ്വസിക്കുന്നത് കഷ്ടമാണ്. വായനക്കാരില്ലാതെ മരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസിദ്ധീകരണം വ്യാജവാർത്ത നൽകി പിടിച്ചുനിൽക്കാൻ നോക്കുകയാണെന്നും ന്യൂയോർക്ക് മാഗസിന്റെ പേരെടുത്ത് പറയാതെ ട്രംപ് കുറ്റപ്പെടുത്തി.