Movie prime

ഭരണമാറ്റം അംഗീകരിക്കുന്നതിൻ്റെ ആദ്യസൂചന നൽകി ട്രമ്പ്‌

Donald Trump പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ നേടിയ ആധികാരിക വിജയം അംഗീകരിക്കാൻ ഇതേവരെ തയ്യാറാകാത്ത ഡൊണാൾഡ് ട്രമ്പിൻ്റെ ഇന്നലെത്തെ വൈറ്റ് ഹൗസ് പരാമർശം നിലപാടിൽ അയവ് വന്നതിൻ്റെ ആദ്യസൂചനയാണെന്ന് റിപ്പോർട്ടുകൾ. Donald Trump കൊറോണ വൈറസ് വാക്സിൻ ഏപ്രിൽ മാസത്തോടെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ ട്രമ്പ് ഇനിയും ഒരു ലോക് ഡൗണിലേക്ക് വൈറസ് അമേരിക്കയെ കൊണ്ടുപോകില്ലെന്നും എന്നാൽ ജനുവരിയിൽ മറ്റൊരു ഭരണകൂടം അധികാരമേറ്റാൽ അത് കാലം തെളിയിക്കുമെന്നുമാണ് പറഞ്ഞത്. ജനുവരിയിലാണ് നിയുക്ത പ്രസിഡൻ്റ് More
 
ഭരണമാറ്റം അംഗീകരിക്കുന്നതിൻ്റെ ആദ്യസൂചന നൽകി ട്രമ്പ്‌

Donald Trump

പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ നേടിയ ആധികാരിക വിജയം അംഗീകരിക്കാൻ ഇതേവരെ തയ്യാറാകാത്ത ഡൊണാൾഡ് ട്രമ്പിൻ്റെ ഇന്നലെത്തെ വൈറ്റ് ഹൗസ് പരാമർശം നിലപാടിൽ അയവ് വന്നതിൻ്റെ ആദ്യസൂചനയാണെന്ന് റിപ്പോർട്ടുകൾ. Donald Trump

കൊറോണ വൈറസ് വാക്സിൻ ഏപ്രിൽ മാസത്തോടെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ ട്രമ്പ് ഇനിയും ഒരു ലോക് ഡൗണിലേക്ക് വൈറസ് അമേരിക്കയെ കൊണ്ടുപോകില്ലെന്നും എന്നാൽ ജനുവരിയിൽ മറ്റൊരു ഭരണകൂടം അധികാരമേറ്റാൽ അത് കാലം തെളിയിക്കുമെന്നുമാണ് പറഞ്ഞത്. ജനുവരിയിലാണ് നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റായി അധികാരമേൽക്കുന്നത്.

വൈറ്റ് ഹൗസിലെ റോസ് ഗാർഡനിൽ നടത്തിയ പ്രസ്തുത പരാമർശം വരാനിരിക്കുന്ന ബൈഡൻ ഭരണകൂടത്തിന്റെ സാധ്യത ട്രമ്പ് അംഗീകരിച്ചു തുടങ്ങി എന്നതിൻ്റെ ലക്ഷണമാണ്. എന്നിരുന്നാലും പരാജയം സമ്മതിക്കുകയോ ഡെമോക്രാറ്റിക് എതിരാളിയെ പേരെടുത്ത് പരാമർശിക്കുകയോ ചെയ്തില്ല.

“നാം ഇനി ഒരു ലോക് ഡൗണിലേക്ക് പോകില്ല. ഞാൻ പോകില്ല, ഈ ഭരണകൂടം ഇനിയൊരു ലോക്ഡൗണിലേക്ക് നീങ്ങില്ല. ഭാവിയിൽ എന്ത് സംഭവിച്ചാലും- ഏത് ഭരണനിർവഹണമാകുമെന്ന് ആർക്കറിയാം. അത് കാലം തെളിയിക്കുമെന്നാണ് കരുതുന്നത്,” എന്നാണ് ട്രമ്പിൻ്റെ വാക്കുകൾ.

നവംബർ 3-ലെ തിരഞ്ഞെടുപ്പിന് ശേഷം വ്യാപകമായ വോട്ടിംഗ് തട്ടിപ്പ് നടന്നു എന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ട്രംപ് ആവർത്തിച്ച് ഉന്നയിച്ചു വരികയാണ്. ട്വിറ്ററിൽ ഇത്തരം അവകാശവാദങ്ങൾ തുടർച്ചയായി ഉന്നയിച്ചു പോരുന്ന ട്രമ്പ്‌ വെള്ളിയാഴ്ചത്തെ പരസ്യ പ്രസ്താവനയിൽ അവ ആവർത്തിച്ചില്ല.

തിരഞ്ഞെടുപ്പിന് രണ്ട് ദിവസത്തിന് ശേഷം വൈറ്റ് ഹൗസിലെ ബ്രീഫിംഗ് റൂമിൽ നടത്തിയ പ്രസ് മീറ്റിലാണ് ട്രമ്പ് അവസാനമായി അത്തരം ഒരു പരസ്യ പ്രസ്താവന നടത്തുന്നത്. “നിയമപരമായ” വോട്ടുകൾ കണക്കാക്കിയാൽ തിരഞ്ഞെടുപ്പിൽ താൻ എളുപ്പത്തിൽ വിജയിക്കുമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

വെള്ളിയാഴ്ച ഫലം പുറത്തു വന്നപ്പോൾ ജോർജിയയും ജോ ബൈഡൻ നേടിയതോടെ നിയമപരമായ മാർഗങ്ങൾ വഴിയോ വീണ്ടും വോട്ടെണ്ണൽ നടത്തുന്നത് വഴിയോ ഫലം മറിച്ചാകുമെന്ന പ്രതീക്ഷ ട്രമ്പ് കൈവിട്ടെന്നാണ് സൂചനകൾ.

ഫൈസർ വാക്‌സിൻ അടിയന്തരമായി ഉപയോഗിക്കാനുള്ള അംഗീകാരം വളരെ വേഗം പ്രതീക്ഷിക്കുന്നതായി റിപ്പബ്ലിക്കൻ പ്രസിഡന്റ് അഭിപ്രായപ്പെട്ടു.ഇതിനാവശ്യമായ സുരക്ഷാ ഡാറ്റ റിപ്പോർട്ട് അടുത്ത ആഴ്ച തന്നെ ലഭ്യമാകുമെന്നും തുടർന്ന് അടിയന്തര ഉപയോഗ അംഗീകാരത്തിനായി അപേക്ഷ നൽകുമെന്നും ഫൈസർ പറഞ്ഞു.
2,35,000 പേരാണ് അമേരിക്കയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. കോവിഡ് കൈകാര്യം ചെയ്തതിൽ ട്രമ്പ് ഭരണകൂടം വരുത്തിയ വീഴ്ചകളും കെടുകാര്യസ്ഥതയുമാണ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കുകൾക്കെതിരെ ആഞ്ഞടിക്കാൻ ഡെമോക്രാറ്റുകൾ ആയുധമാക്കിയത്.