Movie prime

ഹാർവാഡിനോട് പണം മടക്കിനൽകാൻ ട്രമ്പ്, സഹായം കൈപ്പറ്റിയിട്ടില്ലെന്ന് സർവകലാശാല

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ചെറുകിട ബിസിനസ് സംരംഭങ്ങൾക്കായി ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം അനർഹർ കൈപ്പറ്റിയെന്നും കൂട്ടത്തിൽ ഹാർവാഡ് സർവകലാശാലയും ഉണ്ടെന്നുമുള്ള ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്. എന്നാൽ അത്തരം സഹായം തങ്ങൾ കൈപ്പറ്റിയിട്ടില്ലെന്ന് ഹാർവാർഡ് സർവകലാശാല അധികൃതർ വ്യക്തമാക്കി. ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കാനുള്ള ഫെഡറൽ ധനസഹായം അനർഹർ കൈപ്പറ്റുന്നത് ഒരിക്കലും നീതീകരിക്കാൻ കഴിയില്ല. അത്തരം ഫണ്ട് കൈപ്പറ്റിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള 8.6 മില്യൺ ഡോളർ ധനസഹായം ലഭിച്ചിട്ടുണ്ട്. അത് കോവിഡ് More
 
ഹാർവാഡിനോട് പണം മടക്കിനൽകാൻ ട്രമ്പ്, സഹായം കൈപ്പറ്റിയിട്ടില്ലെന്ന് സർവകലാശാല

കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ചെറുകിട ബിസിനസ് സംരംഭങ്ങൾക്കായി
ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച ധനസഹായം അനർഹർ കൈപ്പറ്റിയെന്നും കൂട്ടത്തിൽ ഹാർവാഡ് സർവകലാശാലയും ഉണ്ടെന്നുമുള്ള ഗുരുതര ആരോപണവുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ്‌. എന്നാൽ അത്തരം സഹായം തങ്ങൾ കൈപ്പറ്റിയിട്ടില്ലെന്ന് ഹാർവാർഡ് സർവകലാശാല അധികൃതർ വ്യക്തമാക്കി.

ചെറുകിട ബിസിനസ് സംരംഭങ്ങളെ സഹായിക്കാനുള്ള ഫെഡറൽ ധനസഹായം അനർഹർ കൈപ്പറ്റുന്നത് ഒരിക്കലും നീതീകരിക്കാൻ കഴിയില്ല. അത്തരം ഫണ്ട് കൈപ്പറ്റിയിട്ടില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള 8.6 മില്യൺ ഡോളർ ധനസഹായം ലഭിച്ചിട്ടുണ്ട്. അത് കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാനുള്ള നേരിട്ടുള്ള പ്രവർത്തനങ്ങൾക്കായി ചിലവഴിക്കും – സർവകലാശാല വ്യക്തമാക്കി.

യേൽ സർവകലാശാലയ്ക്ക് 6.8 ദശലക്ഷം ഡോളറും, ചിക്കാഗോ സർവകലാശാലയ്ക്ക് 6.2 ദശലക്ഷം ഡോളറും, സ്റ്റാൻഫഡിന് 7.4 ദശലക്ഷം ഡോളറും ഈയിനത്തിൽ ലഭിച്ചിട്ടുണ്ട്. മടക്കി നല്കാൻ ട്രമ്പ് ആവശ്യപ്പെട്ടത് ഈ തുകയാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്.

ഇതിനിടെ ഷെയ്ക്ക് ഷാക്ക് ബർഗർ ചെയ്ൻ തങ്ങൾക്ക് ലഭിച്ച 10 മില്യൺ ഡോളറിൻ്റെ ധനസഹായം തിരിച്ചു നല്കുമെന്ന് അറിയിച്ചു. ചെറുകിട ബിസിനസുകളല്ല, മറിച്ച് പേ ചെക്ക് പ്രൊട്ടക്ഷൻ പ്രോഗ്രാം പ്രകാരമുള്ള സർക്കാർ പദ്ധതിയുടെ ഗുണഭോക്താക്കൾ വൻകിട ചെയ്ൻ സ്റ്റോറുകളും റസ്റ്റൊറൻ്റുകളുമാണെന്ന വിമർശനം പരക്കെ ഉയർന്നതോടെയാണ് കമ്പനി സഹായം മടക്കി നല്കാൻ തീരുമാനിച്ചത്.