in

മരുന്നുകൾക്ക് അതിർത്തി കെട്ടരുത്, അമേരിക്ക പശ്ചാത്തപിക്കട്ടെ

ഇതേ അമേരിക്കയാണ് 2015-ൽ അഫ്ഗാനിസ്ഥാനിൽ ഒരു ആശുപത്രി തന്നെ ബോംബിട്ട് തകർത്തത്. Doctors Without Borders എന്ന അന്തർദേശീയ പ്രസ്ഥാനം നടത്തിക്കൊണ്ടിരുന്ന ആ  ആശുപത്രിയിൽ അന്ന് കൊല്ലപ്പെട്ടത് സന്നദ്ധസംഘടനാ പ്രവർത്തകർ ആയ ഡോക്ടർമാരും നേഴ്‌സ്മാരും രോഗികളും അടക്കം 42 സാധുമനുഷ്യർ ആയിരുന്നു.

ഓർമ്മയില്ലേ, 84,000 കുഞ്ഞുങ്ങളാണ് വിയറ്റ്‌നാം യുദ്ധത്തിൽ കൊല്ലപ്പെട്ടത്. എട്ടുലക്ഷത്തിലേറെ മുതിർന്നവരും!

അഞ്ച്  ദശലക്ഷം  ഹെക്ടർ കൃഷിസ്ഥലങ്ങളും വനങ്ങളും ആണ് അന്ന്  ഏജന്റ് ഓറഞ്ച് എന്ന മാരകവിഷം ഉപയോഗിച്ച്  അമേരിക്കൻ സൈന്യം നശിപ്പിച്ചത്!..

ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിനായി ട്രമ്പ് ഇന്ത്യയുടെ വാതിലിൽ മുട്ടുമ്പോൾ, യുദ്ധവും ഉപരോധവും തീർത്ത മനുഷ്യത്വ വിരുദ്ധതയിൽ വെന്തെരിഞ്ഞ ദശലക്ഷക്കണക്കിന് മനുഷ്യരെ ഓർത്ത് അമേരിക്ക പശ്ചാത്തപിക്കണമെന്ന് സുധ മേനോൻ.

 

അമേരിക്കക്ക്  ആവശ്യത്തിനുള്ള hydroxychloroquine, ഇന്ത്യക്കു കൊടുക്കാൻ കഴിയുമെങ്കിൽ  കൊടുക്കണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്. ട്രംപിന്റെ ഭീഷണി പേടിച്ചല്ല, പടർന്നു പിടിക്കുന്ന മഹാമാരിയിൽ മരിച്ചു വീഴുന്ന നിസ്സഹായരായ മനുഷ്യരെ നമ്മൾ ഓർക്കണം. ഓരോ ജീവനും വിലപ്പെട്ടതാണ്. അത് നിലനിർത്താൻ, കരുണയുടെ ഒരു ചെറിയ തുള്ളിയെങ്കിലും, നമുക്ക്  പകർന്നുകൊടുക്കാൻ പറ്റിയാൽ അത് ചെയ്യണം.

അങ്ങനെയെങ്കിലും, രാഷ്ട്രീയ- സാമ്പത്തിക മേധാവിത്തത്തിന്റെ നെറുകയിൽ നിന്നുകൊണ്ട്  ലോകമെമ്പാടും നടത്തിയ മനുഷ്യവിരുദ്ധമായ നയങ്ങളിൽ മരിച്ചു വീണ കോടിക്കണക്കിന് മനുഷ്യജീവനുകളെ ഓർത്തു അവർ പശ്ചാത്തപിക്കട്ടെ. അത് അസംഭവ്യം ആണെങ്കിലും.

ഇപ്പോൾ പറയുന്നതു മര്യാദകേടാണെങ്കിലും പറയാതെ വയ്യ. കാരണം, ഇറാനിൽ ഇതുവരെ 3400 പേർ  മരിച്ചു കഴിഞ്ഞു. 50000 പേർക്ക് കോവിഡ് ബാധിച്ചു. അമേരിക്കയുടെ ഉപരോധം ഇനിയും പിൻവലിക്കാത്തതു കാരണം ജീവൻ രക്ഷാ മരുന്നുകൾ വാങ്ങാൻ പോലും പറ്റാതെ ഉഴലുകയാണ് ഇറാൻ.

ഇതേ അമേരിക്കയാണ് 2015-ൽ അഫ്ഗാനിസ്ഥാനിൽ ഒരു ആശുപത്രി തന്നെ ബോംബിട്ട് തകർത്തത്. Doctors Without Borders എന്ന അന്തർദേശീയ പ്രസ്ഥാനം നടത്തിക്കൊണ്ടിരുന്ന ആ  ആശുപത്രിയിൽ അന്ന് കൊല്ലപ്പെട്ടത് സന്നദ്ധസംഘടനാ പ്രവർത്തകർ ആയ ഡോക്ടർമാരും നേഴ്‌സ്മാരും രോഗികളും അടക്കം 42 സാധുമനുഷ്യർ ആയിരുന്നു.

ഓർമ്മയില്ലേ, 84,000 കുഞ്ഞുങ്ങളാണ് വിയറ്റ്‌നാം യുദ്ധത്തിൽ കൊല്ലപ്പെട്ടത്. എട്ടുലക്ഷത്തിലേറെ മുതിർന്നവരും!

അഞ്ച്  ദശലക്ഷം  ഹെക്ടർ കൃഷിസ്ഥലങ്ങളും വനങ്ങളും  ആണ് അന്ന്  ഏജന്റ് ഓറഞ്ച് എന്ന മാരകവിഷം ഉപയോഗിച്ച്  അമേരിക്കൻ സൈന്യം നശിപ്പിച്ചത്! ആ വിയറ്റ്നാം ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നായി മാറി എന്നത് കൂടി നമ്മൾ അറിയണം. ക്യൂബൻ ജനത ഇക്കാലമത്രയും പിടിച്ചു നിന്നത്അത്രമേൽ ദയാരഹിതമായ, മനുഷ്യനന്മയുടെ ഒരംശം പോലും ഇറ്റിച്ചുകൊടുക്കാത്ത അമേരിക്കൻ ഉപരോധത്തോടു    ഒറ്റയ്ക്ക് പോരാടിക്കൊണ്ടായിരുന്നു. ഒടുവിൽ,  എല്ലാ പ്രതിസന്ധികൾക്കും ഇടയിലൂടെ  ആരോഗ്യരംഗത്തു അവർ ഉണ്ടാക്കിയെടുത്ത മികവ് ഈ മഹാമാരിയുടെ കാലത്തു സഹായിച്ചത് എന്നും അമേരിക്കയോടൊപ്പം നിലകൊണ്ട യൂറോപ്യൻ രാജ്യങ്ങളെ!! ചരിത്രത്തിന്റെ തിരിച്ചടികൾ അമ്പരപ്പിക്കുന്നതാണ് .

ഇന്നു അമേരിക്കയെ ലോകരാഷ്ട്രങ്ങളുടെ നെറുകയില്‍ എത്തിച്ചതില്‍ ഏറ്റവും അധികം സഹായിച്ചതു  മന്‍ഹാട്ടന്‍ പ്രോജക്ടും ആണവായുധവും ആയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായി വന്നവരും നാസി പീഡനം ഭയന്ന് നാടുവിട്ടവരുമെല്ലാം ആയ നിരവധി രസതന്ത്രജ്ഞരും ഭൗതികശാസ്ത്രജ്ഞരും ഒക്കെ ഓപ്പൻ ഹീമർ നയിച്ച ആ പ്രൊജക്ടിൽ ഉണ്ടായിരുന്നു. യുദ്ധക്കൊതിയോ അണുബോംബിനോടുള്ള പ്രണയമോ  ഒന്നുമായിരുന്നില്ല ഇവരെയെല്ലാം മാന്‍ഹാട്ടന്‍ പ്രോജക്ടില്‍ ഒന്നിപ്പിച്ചത്. അണുബോംബ് ആദ്യം ഹിറ്റ്ലറുടെ കൈയിലെത്തിയാലുള്ള ഭവിഷ്യത്തോര്‍ത്താണ്, അന്ന് കാര്യമായ സാമ്രാജ്യത്വ കടന്നുകയറ്റങ്ങള്‍ക്കു മുതിരാതെ വ്യവസായ-വാണിജ്യ വളര്‍ച്ചയില്‍ മാത്രം ശ്രദ്ധിച്ചിരുന്ന അമേരിക്കയുടെ പിന്നില്‍ ശാസ്ത്രജ്ഞര്‍ അണിനിരന്നത്. എന്നാല്‍ ഈ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ അവഗണിച്ച് യുദ്ധാവസാനം അനാവശ്യമായി ജപ്പാനില്‍ അണുബോംബുകളിട്ട് ലോകമേധാവിത്തം സ്ഥാപിക്കുകയായിരുന്നു അമേരിക്ക എന്നത് ചരിത്രം! അങ്ങനെ എത്രയെത്ര അധിനിവേശങ്ങൾ! യുദ്ധങ്ങൾ!  അമേരിക്കൻ സ്വപ്‍നമെന്ന കാല്പനികതക്ക്‌ പിന്നിൽ ലക്ഷക്കണക്കിന്  മനുഷ്യരുടെ വിലാപങ്ങൾ ഉണ്ട് എന്ന് കൂടി നാം ഓർക്കണം.

അമേരിക്ക മാത്രമല്ല യുദ്ധങ്ങൾ നടത്തിയത്. ശരിയാണ്. പക്ഷെ, പല യുദ്ധങ്ങളും അവർക്കു ഒഴിവാക്കാമായിരുന്നു. ആഗോളമൂലധനത്തിന്റെ  അപ്രമാദിത്വത്തിൽ മാത്രമാണ് അമേരിക്ക എന്നും വിശ്വസിച്ചത്.  അവിടെയാണ് തിരിച്ചടി നേരിടുന്നതും. കമ്പോളത്തിനു തീർപ്പാക്കാൻ കഴിയാത്ത പലതും ഈ
ലോകത്തിൽ ഉണ്ടെന്നും, സാർവത്രിക ആരോഗ്യപരിപാലനം അതിലൊന്നാണെന്നും തിരിച്ചറിയാൻ അമേരിക്കക്കു കഴിയട്ടെ.  അവർ അതിജീവിക്കട്ടേ, എല്ലാവർക്കും ഒപ്പം. നമ്മൾക്കും അതിജീവിക്കണം. അതുകൊണ്ട് മരുന്നുകൾക്ക്‌ നമ്മൾ അതിർത്തി കെട്ടരുത്. ആ ആവശ്യത്തെ നിരാകരിക്കരുത്. മരുന്ന്  മനുഷ്യരാശിക്ക്‌ മുഴുവൻ വേണ്ടിയുള്ളതാണ്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

അയാളുണ്ടാക്കുന്ന ഇരുട്ട് ഇന്ത്യയെ വിഴുങ്ങുകയാണ്

ഫോണും അല്ല ലാപ്ടോപ്പും അല്ല ; പക്ഷെ ക്യാമറ കിടിലൻ