Movie prime

കശ്മീരിൽ 4 ജി സേവനങ്ങൾക്ക് കാലതാമസം വരുത്തരുതെന്ന് സുപ്രീം കോടതി

Kashmir ജമ്മുകശ്മീരിൽ ഒരു വർഷമായി നിർത്തിവെച്ച 4 ജി ഇൻ്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി, സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇനിയും കാലതാമസം വരുത്തരുതെന്ന് ജമ്മു കശ്മീർ ഭരണകൂടത്തോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു. 2019 ആഗസ്റ്റ് അഞ്ചുമുതലാണ് കശ്മീരിൽ ഇൻ്റർനെറ്റിന് വിലക്ക് ഏർപ്പെടുത്തിയത്. സേവനങ്ങൾ പുന:സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം വൈകരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസുമാരായ എൻ വി രമണ, ആർ എസ് റെഡ്ഡി, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പുതിയ ലഫ്റ്റനൻ്റ് More
 
കശ്മീരിൽ 4 ജി സേവനങ്ങൾക്ക് കാലതാമസം വരുത്തരുതെന്ന് സുപ്രീം കോടതി

Kashmir

ജമ്മുകശ്മീരിൽ ഒരു വർഷമായി നിർത്തിവെച്ച 4 ജി ഇൻ്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി, സേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഇനിയും കാലതാമസം വരുത്തരുതെന്ന് ജമ്മു കശ്മീർ ഭരണകൂടത്തോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെട്ടു. 2019 ആഗസ്റ്റ് അഞ്ചുമുതലാണ് കശ്മീരിൽ ഇൻ്റർനെറ്റിന് വിലക്ക് ഏർപ്പെടുത്തിയത്.

സേവനങ്ങൾ പുന:സ്ഥാപിക്കുന്ന കാര്യത്തിൽ തീരുമാനം വൈകരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ജസ്റ്റിസുമാരായ എൻ വി രമണ, ആർ എസ് റെഡ്ഡി, ബി ആർ ഗവായി എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. പുതിയ ലഫ്റ്റനൻ്റ് ഗവർണർ ചുമതല ഏറ്റെടുത്തിട്ടേ ഉള്ളൂവെന്നും അദ്ദേഹത്തിന് സമയം അനുവദിക്കണമെന്നും പറഞ്ഞ തുഷാർ മേത്തയോട് ഓരോരോ ഒഴിവുകഴിവുകൾ പറഞ്ഞ് തീരുമാനം നീട്ടിക്കൊണ്ടുപോകാനാണോ ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു.

4 ജി സർവീസുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ മുൻ എൽജി ജിസി മുർമുവിന്റെയും ആഭ്യന്തര സെക്രട്ടറി തലത്തിലുള്ള ഉന്നതാധികാര സമിതിയുടെയും നിലപാടുകളിൽ വൈരുധ്യങ്ങൾ വന്നതെങ്ങനെയെന്ന് വ്യക്തമാക്കാൻ ജൂലൈ 28-ന് സുപ്രീംകോടതി സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടിരുന്നു. കശ്മീരിൽ 4 ജി സേവനങ്ങൾ പുനഃസ്ഥാപിക്കാം എന്ന നിലപാടായിരുന്നു മുൻ എൽജിയുടേത്. എന്നാൽ പ്രദേശത്തെ തീവ്രവാദികളും ഭീകരവാദികളും വേഗതയേറിയ ഇന്റർനെറ്റ് സേവനങ്ങൾ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ 4 ജി പുന:സ്ഥാപിക്കാൻ സമയമായിട്ടില്ല എന്ന നിലപാടായിരുന്നു ഉന്നതതല സമിതിയുടേത്.

കശ്മീരിൽ 4 ജി ടെലികോം സേവനങ്ങൾ നൽകുന്നതിൽ യാതൊരു തടസ്സവുമില്ലെന്ന് അന്നത്തെ എൽജി പറഞ്ഞതിൻ്റെ അടിസ്ഥാനമെന്തായിരുന്നു എന്ന് കോടതി ചോദിച്ചു. 4 ജി ഇന്റർനെറ്റ് സേവനങ്ങൾ എത്രയും വേഗം നൽകുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണം. പ്രദേശത്തെ സ്ഥിതിഗതികൾ ഞങ്ങൾക്കറിയില്ല. എന്നാൽ തീരുമാനം വൈകരുത്. സാധ്യമെങ്കിൽ ചില മേഖലകളിലെങ്കിലും അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം – കോടതി നിർദേശിച്ചു.

4 ജി സേവനങ്ങൾ നൽകുന്നതിനുള്ള സാഹചര്യം സംജാതമായോ എന്ന് സർക്കാർ പരിശോധിച്ചു വരികയാണെന്ന് തുഷാർ മേത്ത കോടതിയെ ബോധിപ്പിച്ചു. “4 ജി ഇന്റർനെറ്റ് സേവനങ്ങളെക്കുറിച്ച് അന്നത്തെ എൽജി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളായിരുന്നു അത്. ഇപ്പോൾ, പുതിയ എൽജി ചുമതലയേറ്റിട്ടുണ്ട്. ചൊവ്വാഴ്ചയോടെ സത്യവാങ്ങ്മൂലം സമർപ്പിക്കും.

ഇക്കാര്യത്തിൽ കൂടുതൽ വാദം കേൾക്കാനായി കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ ഹുസെഫ അഹമ്മദി മുഖേന ഫൗണ്ടേഷൻ ഫോർ മീഡിയ പ്രൊഫഷണൽസ് എന്ന എൻജിഒ നൽകിയ ഹർജിയിലാണ് കോടതി വാദം കേൾക്കുന്നത്.